Posts

Showing posts from July, 2017
ശിഷ്ടം
*********


ഋതുഭേദങ്ങളോടു കയര്‍ത്ത്
ഒപ്പംകൂട്ടില്ലെന്ന വാശിയില്‍
ഉപ്പുകല്ലുകള്‍
കടിച്ചുതുപ്പുന്നു , ജീവിതം !
കവിത ഉന്നിദ്രമര്‍ദ്ദം കൊണ്ട് .....
ചാറ്റലിനായൊരു കാത്തിരിപ്പ് !

അല്പാല്പമെന്നോ
നുണഞ്ഞുനോട്ടിയിരുന്നു 
സ്നേഹത്തരികള്‍
ഇടമധുരങ്ങളിലവള്‍
തൂമതൂകി വിടര്‍ന്നിരുന്നോ എന്തോ !

ശേഷിപ്പുണ്ടാകും
കരിയുണക്കങ്ങള്‍  
പോട്ടിപ്പോടിഞ്ഞാലും
തടങ്ങളില്‍
വളക്കൂറുമായി ...
മഴത്തോർച്ച ******************* ഭൂമിയിൽനിന്നും ഒരുകൂട്ടം സ്വപ്നങ്ങൾ ഒരോറ്റ വേനലിന്റെ ഭീമൻവായിലേയ്ക്ക് കുതിച്ചുചാടി, കുടിയേറിയിട്ടുണ്ട്; അതാണിത്രക്കും നാണംകൊണ്ട മേഘക്കിടാത്തികൾ തുന്നംപാടിക്കിതക്കുന്നത്!
തുറന്നുകിടക്കുന്ന മണൽപ്പരപ്പിലേക്ക് എങ്ങനെ നഗ്നസുതാര്യതയിൽ വന്നുനില്‍ക്കണമെന്നറിയാതെ അമ്പരന്ന്‍ പാതിവഴിയിൽ മടുത്ത് കേറിപ്പറക്കുന്നു , പിന്നെയും അതേ ഉഷ്ണപ്പെരുക്കം നോക്കി മുകളിലോട്ട്.....!

മിഴിത്തുള്ളൽ
********************
മിഴിക്കലത്തിൽ
തിളച്ചുനിന്ന ചെമപ്പ് 
കാഴ്ചയ്ക്കപ്പുറമിപ്പുറം
തുഴയുന്ന നിഴലുകൾ....
കണ്ണാടിപ്പരപ്പിലൊട്ടിയിരുന്ന
വര്ണ്ണപ്പൊട്ടുകൾ
കൊഴിയുന്ന മര്‍മ്മരം ...
അണയാനറയ്ക്കുന്ന
നാളങ്ങളിൽവിറച്ചുകൊണ്ട്
പ്രണയത്തിന്റെ വളപ്പൊട്ടുകൾ
വളഞ്ഞുകണ്ണികോര്ക്കാതെ
കിലുങ്ങുന്നില്ലൊട്ടും ...
സുഗന്ധങ്ങളപ്പാടെ കട്ടെടുത്ത്
കാറ്റിന്റെ ഒളിച്ചോട്ടം ...
വഴിതെറ്റി മുടന്തുന്ന
കാലം നീട്ടിയെറിയുന്ന
തരിശിലേക്ക്
ഒരുതുള്ളിയുപ്പ് ....
ഹൃദയസ്ഥലിയിലെന്റെ,
കന്മഷത്തിന്റെയഗ്നിത്തുമ്പ്
നേരത്തൊന്നു ചുംബിച്ചു
അവിടം, ഒരു തുളവട്ടം !
ഒറ്റവാക്ക്*************
ഇരട്ടിച്ചവാക്കുകള്‍ മാത്രം

ഉരുവിട്ടത്തിന്റെ

ആക്കത്തിലേക്ക്

കടല്‍ച്ചാട്ടംപോലെ

എന്തൊക്കെയാണ്

പെയ്തിറങ്ങിയത് ...!

അസൂയക്കുത്തിൽ

അസിഹിഷ്ണുത

ചീറ്റലായി

കന്മഷക്കൊയ്ത്തും

രോഷാഗ്നിത്തിള കനത്ത്

പകപ്പെരുക്കം

പുകഞ്ഞതും ....!


ചുറ്റുപാടും

കാതോർത്തു

കൺപാർത്ത്

അറിഞ്ഞേയില്ലാരുമെന്ന

കരുളറപ്പിലാകാം

കൂട്ടുവാക്കുകളിതാ

എടുത്തുചാടുന്നു

നിർവ്വചനം കവിഞ്ഞുനിന്ന

ഒറ്റവാക്കിലേക്ക്

'സ്നേഹ' ത്തിലേക്ക്


ശകാരം ***********
ഹോ! രാക്ഷസാകാരം! ചീത്തവിളിയുടെ വായ്പ്പെരുപ്പം  !
വില്ലാകുന്നു വില്ലനാകുന്നൊരു നാവിന്റെ തുമ്പിൽക്കോർത്ത് കൂർത്തുതെറിക്കും വിഷവാക്ക് !
തുളയുന്നിടങ്ങൾ കുരുകുരാ ചൊറിയുന്നചോപ്പ് നീലിക്കും ഉണങ്ങാമുറിവായ്‌  !
കൈയ്യേറ്റമിത് പിടിച്ചെടുക്കാൻ നോവിൽമുക്കി നിനവാർന്നു ന്യായമുരുവിടുന്നു ഹൃത്തടം !

ബാക്കി വന്ന കറകൾ *********************** അലക്കിനിവർത്തുന്ന ഓരോ പകലിനേയും നിനവുണക്കാനായി വിരിച്ചുതൂക്കിയിട്ടുണ്ട് ...
നിമിഷയിഴകളെ സൂക്ഷ്മനോട്ടങ്ങളിൽ തുളച്ചുവകഞ്ഞ് ഒന്നൊന്നായി പിരിച്ചെഴുതിയിട്ടുണ്ട് ...
മേൽപ്പൊടി പറ്റി പൊടിപുരണ്ടവ കുടഞ്ഞുമടക്കി
ഉള്ളിലേയ്ക്കുനുഴഞ്ഞവയെ പതപ്പിച്ചുതളച്ച്
ഇഴുകിയിഴചേർന്നവയെ കല്ലിലടിച്ചുതുരത്തി
മെഴുക്കിൽമിനുങ്ങി ഒട്ടിച്ചിരിച്ചവയെക്കണ്ട് തിളച്ചരോഷത്തിൽ ഞെക്കിക്കുലുക്കി
എല്ലാ വിഴുപ്പുകളും തുന്നംപാടിയെന്ന കർമ്മപ്പൊറുതികൾക്കൊടുവിൽ
ഒരുപിടിവടുക്കൾ നിറനിരയില്‍കറകൾ ശിഷ്ടം വരുന്നല്ലോ ....!


കുട്ടിപ്രണയം *************** വാടാ ചെക്കാ വന്നെനിക്ക് മണ്ണപ്പം ചുടാനോരടുപ്പു കൂട്ട് വിറകുപെറുക്ക് വിടുംവച്ചൊരു കൂട്ടുകളിക്ക് തലകുലുക്ക് ...
തോട്ടാവാടിയല്ല , ഞാൻ; നിന്റെ കുറുമ്പുനോട്ടത്തിൽ പൊട്ടിവിടരുന്നെൻ  പുഞ്ചിരി !


ഒരു പതിരാക്കള്ളന്റെ സ്മരണാർത്ഥം
******************************************************

എന്റെ ആറാമിന്ദ്രയത്തിൽ സ്വനഗ്രാഹി പിടിച്ചെടുത്ത നിന്റെ പതിഞ്ഞ അനക്കങ്ങളെ ഉള്ളുതുറന്നൊരു ഉണ്ടക്കണ്ണ് പതിച്ചെടുത്തിട്ടുണ്ട് നിഴൽബിംബങ്ങളായി മുഗ്ദ്ധനിദ്രകളിലേക്ക് ഇടവേളക്കോളുകളെ പറഞ്ഞുവിടാൻ പാതിരാവിന്റെ പൂർണ്ണശൂന്യതയിലേക്ക് പിടഞ്ഞുണരുമൊരു കത്തിമുന പിൻകഴുത്തിൽ വഴുക്കുന്ന വിരൽപ്പാടുകൾ പൊന്ന് തപ്പുന്നത് ഭയക്കതിരായി മുളയ്ക്കാറുണ്ട്… പണ്ടൊരു പാതിരാവിന്റെ ഉച്ഛിഷ്ടംപോലെ നീ കളഞ്ഞിട്ടുപോയ ശിലായുധത്തിന്റെ കനതത്തുകൂർത്ത മുന എന്റെ വിറയലുകളെ പ്രകോപിപിച്ചു കൊണ്ടേയിരിപ്പാണ് എന്റെ കാവലിന്ദ്രിയങ്ങൾ ജാഗരൂകരാണിന്ന്…..


അവൾക്കടൽ ................... നില ഉയർത്തിക്കാണിക്കാത്ത നീലപ്പെരുമയുടെ നിശ്ചലതയ്ക്കടിയിൽ
വരിചേർന്ന് നീലവിരിവുകളിൽ ഒളിച്ചിരുന്നു തക്കംപാർക്കുന്നുണ്ട് നീണ്ടുമുരുണ്ടും തുള്ളിത്തുളുമ്പിയും കൂർത്തുമുനച്ചും സഹനത്തിൽ ദഹിച്ച് കോപിച്ചുചെമന്നും തണുത്തു ശ്വാസംമുടക്കിയും ആയിരമായിരം കണ്ണകൾ ....
കടൽ ക്ഷോഭിച്ചാൽ ..... അവൾ ഒരുമ്പെട്ടാൽ ... ... !
ഒളിയിടങ്ങളിലേയ്ക്കോ, ഇനി ? ********************************
യാത്രയിലാണവൾ പാഥേയം കരുതിയിട്ടില്ല
പെണ്ണായിപ്പിറന്നു വീണതിന്റെ പാരിതോഷികങ്ങൾ പൊതിഞ്ഞെടുത്തിട്ടുണ്ട് തോൾസ്സഞ്ചിക്ക് ഭാരവുമുണ്ട്...
നീണ്ടുവന്ന വഴികൾക്കൊപ്പം സമാന്തരം നടന്ന ആവശ്യക്കാർക്ക് കൈനീട്ടങ്ങളെറിഞ്ഞുംകൊണ്ടാണ് അവളുടെ അടിവയ്പ്പുകൾ...
പൊന്നിൽമുങ്ങിയവയും പട്ടിൽനേർത്തവയും കസവുമിന്നലുകളിൽ ചിരിച്ചവയും വെള്ളിവെളുപ്പിൽ പകപ്പിട്ടതും കടുംനിറങ്ങൾ, ഇളം പെരുമകൾ ഇവ ചാലിച്ചുരുക്കിയ പകിട്ടുകൾ....!
സഞ്ചിയിലെ കരുതലുകൾ ഒന്നൊന്നായിറങ്ങിപ്പോകുന്നു... അവളറിയുന്നുണ്ട്....
ഒടുക്കത്തെ വിലയിടാത്തൊരു നിധിക്ക് നേർക്കുനേർ
മുളയേണിയേന്തുന്ന ജീവനസ്വപ്നം ****************************************         തോളിലേറ്റിയ മുളയേണി -നിന്നെയിവൻ ചുമക്കുമെന്നൊരശരീരിയുള്ളിൽ ചൂണ്ടുന്നു, ചുമടേയല്ലയിന്നീ മുളയേണി –
ആകാശംമുട്ടെ നെടുകെയിവനെ കുത്തിനിർത്തണം, ഉയരങ്ങളുടെ തുടർച്ചയ്ക്കായൊന്നു നെഞ്ചോടേറ്റുകൊണ്ട് .
പിൻമുറക്കാരനുണ്ടനുഗമിക്കുന്നു അവൻ ചവിട്ടേണ്ടുന്ന ഉയരങ്ങളോ മുൻനടക്കുന്നു ...! മനസ്സിലാണ് ഭാരം!
കഞ്ഞിക്കാശിനു വകയിരിപ്പായി മോഹമധുരമൂറുന്ന തേൻകനികൾ സ്വപ്നക്കനിവുകളുൾനീരായ്ത്തുളുമ്പുന്ന ഇളനീർക്കുടങ്ങൾ അറുത്തു വീഴ്ത്താനെത്രയോ !
പൊന്മുത്തുകൾ നുള്ളാനുണ്ട് നാളേയ്ക്കുള്ള എരിവുമണികൾ
കർക്കിടകപ്പെയ്ത്ത് ***************************
പുറത്തു കര്‍ക്കിടകം അകത്ത് കവിതക്കുടം രണ്ടും പൊട്ടിത്തൂവി കനത്തല്ലോ പെയ്യുന്നു !
കുളിരിന്റെ കുറുനിരകൾ അരിച്ചേറുന്നകമെന്റെ - തപിച്ച വെറിയിടങ്ങളിൽ സംഗമിക്കുന്നു,മായുന്നു!
പുറത്തുമേയും കുളിരേ ഇനിയുംപൂകുകെന്നകം ആലിംഗനബദ്ധം പുതച്ച - തിനുള്ളിലുറങ്ങാമലസം.

ചരിത്രത്തിലേയ്ക്കും മുങ്ങാത്ത പേരുകൾ ********************************************************************* മറക്കപ്പെടാതിരിക്കാനായിരിക്കാം ചില വിശേഷപ്പേരുകൾ കുട്ടികൾക്കിടുന്നത് ഇതുവരേക്കും, ആരുംകേൾക്കാത്തൊരു പേരിട്ടു വിളിക്കപ്പെട്ടില്ലിതുവരെ, യെങ്കിലെന്ത് ...
സ്വയം നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ വിളിക്കപ്പെടേണ്ടുന്ന പേര്
ഇത്തരം പേരക്ഷരികൾ വീർത്തുവരുന്ന ബലൂൺമോടിയിൽ കണ്ടതും കേട്ടതുമായ സർവ്വമനസ്സുകളിലും ചാടിക്കേറി തൂങ്ങിനില്ക്കും!
കടിച്ചെടുത്ത ഉണങ്ങാത്ത വ്രണങ്ങളായി ജീവിതത്തെ ബാക്കിയാക്കുന്ന പെരുമ്പാമ്പിനെപ്പോലെ...!
അടിച്ചലക്കലിൽ കീറൽമുദ്രകൾ വരയുന്ന പറങ്കിനീർക്കറകൾപ്പോലെ...!
ഞൊടിയിടയൊരു മിന്നൽച്ചാട്ടത്തിൽ