Posts

Showing posts from August, 2017
ഓണക്കിറ്റ് *************** പൂവിളിമൂളക്കങ്ങളിൽ, ഓണത്തുമ്പികൾ വകഞ്ഞുവരയ്ക്കുന്ന മിഴിയെഴുത്തുകളിൽ കൊലചെയ്യപ്പെട്ട വസന്തം പരിഭവിക്കുന്നു....
മണ്ണിരത്തൊഴിലാളികളുടെ പക പകയ്ക്കുന്നു കിളച്ചുഴുതാനില്ലാത്ത മൺപതുപ്പിൽ... വിരിയാൻനാണിക്കുന്നു വസന്തത്തിന്റെ പൂക്കുട !
ഓണയന്നം വിളമ്പിയില്ലെന്നു വയലേലകളോട് പഞ്ഞം പറയുന്നുവോ തുമ്പപ്പൂ ?
തമ്പുരാനിങ്ങെഴുന്നെള്ളുമ്പോൾ ചാണകം പുരളാത്ത മുറ്റത്തെയശുദ്ധിയുടെ പൂത്താലം തിരുത്താനായ് കോപിക്കുമോ...?
മഞ്ഞണിത്തിട്ടൂരങ്ങളിലുടഞ്ഞുപോയ കുപ്പിവളക്കിലുക്കം, ശീലുമറന്ന ഓണപ്പാട്ടുകളുടെ അബദ്ധതാളങ്ങളായി ഓണം പൊതിഞ്ഞെത്തുന്ന കിറ്റുകൾക്കായി
കാത്തിരിപ്പല്ലോ കാലം !
പകർച്ച
***************
വിശപ്പുകളെയും ദാഹങ്ങളെയും
എനിക്കു മുമ്പിൽ
നീ തുറന്നിട്ടപ്പോൾ...
ഞാനടർത്തിയിട്ട
എന്റെ ഹൃദയത്തുണ്ടുകൾ
ആർത്തിയോടെ
നൊള്ളീക്കൊറിച്ച്
വിശപ്പടക്കിയപ്പോൾ... കുടിക്കാനായി നിനക്കു ഞാൻ
ധാരമുറിയാതെ
പെയ്തുതന്നു.... എന്നെത്തന്നെയൊഴിച്ചു തന്നു


കൈവിട്ടുപോയത്
എനിക്കെന്റെ അസ്തിത്വം
വരണം **************
എന്റെ വീട്ടിലേയ്ക്ക് കവിതയുടെ കൂട്ടിലേയ്ക്ക് നിങ്ങൾക്കായി കവാടം തുറന്നേ കിടപ്പാണ്
ഹൃദയത്തിൽനിന്ന് അങ്കലാപ്പിന്റെ എല്ലാ കറുപ്പുകളും വേവലാതിത്തൊങ്ങലുകളും അഴിച്ചെറിഞ്ഞുവേണം വരാൻ...
വികടവഴികളാണെന്നു ശപിക്കരുത് വാക്കുകൾ ചിതറിക്കിടപ്പാണെങ്ങും
വഴികളിൽ കനത്തകല്ലുകളായോ പൊടിഞ്ഞുടഞ്ഞ പരൽത്തരികളായോ കുഴഞ്ഞുടഞ്ഞ ചതുപ്പായോ തോന്നിയേക്കാം
കൂർത്തമുള്ളുകൾ കോപിച്ച് തറച്ചുകേറാനുള്ള കാലടികൾ കാത്തുകിടക്കുകയാകാം
വഴിയിറമ്പുകളിൽ സ്നേഹം വാസനിച്ച്
തുറസ്സ്
*********
തുറന്നിടുന്നു ഞാൻ
വാതായനങ്ങളെല്ലാം 
മോഷ്ടിക്കപ്പെടാൻ
സുക്ഷിപ്പുകൾ
ഒന്നുമില്ലാത്തിടം
എന്തിനൊളിക്കണം
താഴുകള്‍ക്കുള്ളിൽ... കാടായ്ക്കറുപ്പിച്ച്
ഉള്ളകങ്ങളിൽ
ഗര്ജ്ജിക്കാൻ മാത്രം
ചത്തെരിഞ്ഞ
ശബ്ദങ്ങള്ക്കാകില്ലല്ലോ ... മൂടിനിന്ന്
കനത്തുപെയ്ത്
കുളിരുകൊള്ളിക്കേണ്ടതുമില്ല
മോഹദാഹങ്ങൾ
ഉപവസിക്കുന്ന
വിത്തുവിളർച്ചകൾ
പൊള്ളിയല്ലേ കിടപ്പ് !
ഉണരില്ലെന്നാണല്ലോ വാശി... മോഹാലസ്യത്തിലെ
മന്ത്രാക്ഷരികൾ
കൊട്ടിയടയ്ക്കട്ടെ
ശ്രീയുടെ കോവിലകങ്ങൾ... ഉണ്ടാകുമൊരു സ്പർശമൊരുനാൾ
നിശ്ചയം, പിന്നെ ചലനമാണ്
തൊടുക്കും
ഒട്ടേറെ പ്രകമ്പനങ്ങൾ
എല്ലാമെല്ലാം
പൊട്ടിയുടഞ്ഞുചിതറുംനാളുകളിൽ
വിസ്തരിക്കാനായി
കിടക്കുന്നുണ്ടാകും
പരന്ന ശൂന്യതയുടെ
തുറസ്സുകൾ
പ്രഹേളിക *************** ശ്രോതാക്കളുടെ പുരികച്ചുളിവുകളിൽ തെറിച്ചുനിന്നു സ്വരത്തിലെ അഭംഗി...
മിഴിക്കലക്കത്തിലെ ചെമപ്പിൽ അരുംകൊലയുടെ കരിനിഴൽ....
ഹൃദയമിരുന്നയിടം തുളച്ചുകൊണ്ട് കന്മഷത്തിന്റെയഗ്നിത്തുണ്ട്....
നിവർന്നു മലച്ച് കൈപ്പടങ്ങളുയർത്തി മലർന്നുചായുന്നു കുരിശിലേയ്ക്കു ജനം ....

പാതാളം പൂകിയ ഏമ്പക്കം ************************************** നീട്ടിനാവിട്ടലച്ച ഉച്ചമണി തലയാട്ടി വിശപ്പുകളെയൊന്നോടെ കുടഞ്ഞുണർത്തിയ നോട്ടങ്ങളാണ് ചോറ്റുപാത്രങ്ങളിലേക്ക് കലകലാ തുറന്നുവീഴുന്നത് ...
തുറക്കപ്പെടാത്ത സ്വപ്നങ്ങളിൽ അവനും ഉണ്ണാനിരുന്നു, ഒരു മൂലയ്ക്ക്
അമ്പാട്ടെ ശ്രീലക്ഷ്മിയ്ക്ക് ചോന്നുമൊരിഞ്ഞ ഉലവയും കായവും കിരുകിരാ അരഞ്ഞുകലങ്ങിയ സാമ്പാർരസപ്പെരുക്കം !
ഔസേപ്പച്ചൻമൊതലാളിയുടെ മടിക്കനം കനച്ച് പൊന്നു മോണിച്ചന് ചിക്കൻബിരിയാണി പൊലിച്ചു വാസനിച്ചു...!
മത്തിക്കാരനലീക്കയുടെ പുന്നാരച്ചെക്കനു കണ്ണിലും നാക്കിലും
അഹം *********
ചോദിക്കുകയാരുനീയെ - ന്നഹത്തോടുചോദിക്കുക ഒന്നുമേയല്ലെന്നൊരുപ്രകമ്പനം തിരികെത്തുടിച്ചേക്കാം !
ദുർഗ്രഹമെന്നേതോന്നു- മുത്തരംമുട്ടിക്കുംചോദ്യം പൊലിവില്ലാപ്പശ്ചാത്തലം ചൂണ്ടിപ്പകയ്ക്കുമുത്തരം !
ചിത്രമായേക്കാമെന്നാലൊരു ചിരിയുമില്ലാപ്പിൻപടം വികലാനുപാതംചൊടിച്ചേ
കലർന്നനിറഭാവഭേദങ്ങൾ !
ഒളിച്ചുകളിക്കുന്നു സ്വാതന്ത്ര്യം
*************************************************************************
ഇറങ്ങിയിട്ടുണ്ട് സ്വാതന്ത്ര്യം
ഒളിച്ചും മറഞ്ഞും
മുണ്ടിട്ടു മുഖംമറച്ച്
തെരുവിലേക്ക് അവിടെയാണാഘോഷങ്ങൾ….
ഉണ്ട്
സ്വാതന്ത്ര്യം -
കല്ലുകൾക്കുണ്ട്
പറന്നുപറന്ന്
തലകളുടയ്ക്കാൻ….
കവിണികൾക്ക് -
കണ്ടവന്റെ മാങ്കനിയോ
കലമോ ഉടയ്ക്കാൻ…
കത്തികഠാരകൾക്ക്
തന്നിഷ്ടം കേമം!
തലയുടലുകളേറെ
കൊയ്യാനെടുക്കാം…
ഒന്നും രണ്ടും പോയി
നൂറുകൾ മറുകണ്ടംചാടി
വിലകൾക്ക്
ചന്തകളിൽ
കുഞ്ഞിക്കാറ്റുകൾക്കൊപ്പം ************************************ ഉണർന്നിമയനക്കുന്ന പുലരിച്ചോപ്പിട്ട ഉണ്ണിരശ്മികളോടും ഉറക്കത്തിടുക്കം കൂട്ടി മുഖം തുടുപ്പിക്കുന്ന സന്ധ്യപ്പെണ്ണിനോടും കിന്നരിക്കാനേ വരൂ കുഞ്ഞിക്കാറ്റുകൾ!
തുള്ളിച്ചാടിയണയുന്ന കാറ്റിൻകുഞ്ഞുങ്ങളെ കൈക്കുടന്നയിലൊതുക്കി കവിൾചേർക്കാൻ അവരുടെ കുസൃതിച്ചോപ്പ് കുമ്പിൾകോരി മുഖംകൊള്ളാനായല്ലോ എന്റെ തിടുക്കം !