Posts

Showing posts from November, 2017
കുഞ്ഞുടുപ്പ്
**************** പിറക്കും മുമ്പെ, ചുണ്ടനക്കമറിഞ്ഞ് മിഴിമുറുക്കം മുത്തി കൊഞ്ചൽനാദം കേട്ട് കുഞ്ഞുതൊഴികളുടെ അളവെടുത്ത് വെക്കം വളരും വയറിന്റെ വിശപ്പറിഞ്ഞ് സ്വപ്നവർണ്ണങ്ങളിഴചേർത്ത് അമ്മഹൃദയത്തിലെ സ്നേഹത്തുമ്പുകൾ നെയ്തെടുത്തു തുന്നിയതാണീ കുഞ്ഞുടുപ്പ് !
പൊന്നു മക്കൾക്ക്, അവരുടെ മക്കൾക്ക് വരാനുള്ള മക്കൾപ്പരമ്പരകൾക്ക് ഇഴമുറിയാതെ,പിന്നിക്കീറാതെ അമ്മത്തായ് വഴി കാക്കാനീ കുഞ്ഞുടുപ്പ് !
പൂഞ്ചിറകുകൾ വിരുത്തും ഞൊറികൾ അരഞ്ഞാൺദൃഢതപോലെയുറച്ചരയിൽ ഉയരുന്ന കാറ്റിരമ്പങ്ങളിലാടിയുയർന്നാലും
ഇനിയും വറ്റാത്തവ
.................................. പുഴയുടെ മാനം
തീക്കാറ്റുകൾ
വാനോളമുയർത്തിയത്രേ !
കിണറുകളെ
ഭൂമി
വലിച്ചുമുക്കിയെന്ന് !
എന്നിട്ടും
കിണറാഴം
ചോര തുളുമ്പുന്നു
നിന്റെ മിഴികളിൽ
കദനക്കടലിലേക്ക്
ലവണമേറ്റുന്നു
നിന്റെ മിഴിയൊഴുക്കുകൾ ...
മരണമുദ്ര വീണ വീട് *********************** ഈ വീട്ടിൽ തെന്നിച്ചോരുന്നുണ്ട് മേൽക്കൂരയിൽ നിന്ന് ഇരുട്ടോളങ്ങൾ...
നിശ്ചലമൗനത്തിലേയ്ക്കൊരു ചൂണ്ടുവിരൽ ചുണ്ടുകളടപ്പിക്കുന്നുണ്ട്...
നാവുകൾക്കു കനമേറ്റി വാക്കുകുഴവ പൊടുന്നനെ നിന്ന നില്പാണ്...
കാലത്തിന്റെ കടമ്പക്കഴി തട്ടി കരുപ്പൻ കൊണ്ട് മലക്കംമറിഞ്ഞ ജീവിതം തറത്തണുപ്പിൽ നീണ്ടുനിവർന്ന്...
വാഴക്കൈകൾ മാറിമാറിച്ചാടി കാക്ക പരിഭ്രാന്തിയിലാണ്; തൊണ്ടയിലതിന് കുരുങ്ങുന്നു വിരുന്നുവിളി...