Posts

Showing posts from December, 2017
കറുപ്പുറഞ്ഞ പാതയായ് ************************************ *************** ഉരുൾച്ചക്രങ്ങളിൽ വേഗതയുടെ ലഹരി മൂർച്ഛിച്ച് വ്യഭിചരിച്ചുള്ള ചതവാണുടലിലെങ്ങും … പിൻ നോക്കിയെറിഞ്ഞിടുന്ന പുകഗന്ധങ്ങൾ ചീറ്റിയടിച്ചുകരുവാളിക്കുമ്പോൾ വലിച്ചെടുക്കുന്നുണ്ടെല്ലാം സ്വന്തം ശ്വാസഗതികളിലേക്ക് … ഉച്ചിയിൽക്കത്തുന്ന ജീവിതസൂര്യൻ ആർത്തുചിരിച്ച് വെയിൽനാളങ്ങളിലേക്കിന്ധനമായി സ്വയമൊഴുകുകയാണ് … തോരാത്ത ശകാരച്ചവർവൃഷ്ടിയ്ക്കൊപ്പം പ്രളയമൊഴുക്കുകൾ അനുനിമിഷമവളെയൊഴുക്കുമ്പോൾ … പെരുകിക്കുഴിയുന്ന ചൊള്ളശിഷ്ടങ്ങളായി വൈകൃതം പെരുകുമ്പോൾ... അവൾക്കായ് ചവിട്ടുകളും തൊഴികളും നീണ്ടു നിവർന്നു കിടക്കുമവൾ കരിഞ്ഞുറയ്ക്കാനായി …
കരട് ****** കണ്ടതേയില്ല ഒഴുകിനിന്ന നിമിഷത്തിലേക്കാണത് കൊമ്പും കുലുക്കി   നുഴഞ്ഞുകേറിയത് ചെറുതെങ്കിലും ഓരോ കുത്തിലും ഓരോ തുള വീണതും വീണിടമെല്ലാം ചുവന്ന് നീലയിൽപ്പിണഞ്ഞതും ശത്രുതയുടെ വിഷമായിരുന്നോ തുമ്പിൽത്തേച്ചതെന്ന ശങ്ക ഹൊ! വെറുതെയൊരു കാറ്റിനും കോളിനും ഒരുകരടു മതിയെന്ന മുന്നറിയിപ്പായി ശിഷ്ടംവന്ന് കരളിൽക്കുടുങ്ങി …..
ഉണ ർത്തുസ്വപ്നം ******************** പുറം തിരിഞ്ഞുകൊണ്ടിടയ്ക്കിടെ കാറ്റു കുതിച്ചത് എന്തിനായിരുന്നെന്ന്‍ മൂക്കി ൽ വിര ൽ ചേര്‍ത്ത ആലിലവിറയലുക ൾ കിതച്ചോടി പാതിവഴി മുട്ടു വിറച്ച തിരിഞ്ഞുനോട്ടം കാറ്റിന്റെ തുറുകണ്ണിൽ കുടി വറ്റിയ ഉപ്പളം പോലെ.... ഭയച്ചൂട് തിളച്ചുപൊങ്ങി മതില്‍ച്ചാടിവന്നത് മരം കേറി ഒളിക്കാനായിരിക്കാം! ഞെട്ടിപ്പകച്ചുകൊണ്ടൊരു കാഴ്ച മെല്ലെ മെല്ലെ പിന്നോട്ടുവലിഞ്ഞ് അരുതേയെന്നു മൗനമലറിയത് തട്ടിവീഴാനാഞ്ഞതെന്തേ... നാലാ ൾ പ്പടയുടെ ചവിട്ടുകളി ൽ വാ ൾ വീശലുകളി ൽ അറ്റുവീണ ചെത്തവും ചൂരും ചെമന്നാണൊഴുകിയത്... കവലക്കോണിലൊന്നിരമ്പി അറിയാദിക്കിലേയ്ക്ക് പറന്നേപോയി ഇരുചക്രയാനങ്ങ ൾ പുല ർ ച്ചെയുണ ർ ത്തിയ ദുസ്സ്വപ്നം കട്ടിക്കറുപ്പിലൊരു വാ ർ ത്ത പരുങ്ങി വരുന്നു....
ആരെന്നു ചോദിച്ചാല്‍ **************************** പുല ർക്കോഴിക്കു മുമ്പുണരും ചൂൽക്കരച്ചിൽ ’കര കര’. നനഞ്ഞ തോർത്ത് മുടികോതി ഉണർത്തുകാപ്പി ചുടുചുടാ. പ്രാതൽത്തട്ടിൽ മൊഴിമാറി ’ശ്ശീ’യെന്നൊരെ- ഴുത്തവള് വട്ടദോശ. തലതൊട്ടപ്പനൊപ്പം കൈക്കുഞ്ഞിനും, മൊഴിപ്പാട്ടുകൂട്ടി- യൊത്തുമൂളും താരാട്ട്. കൈമെയ്യ് കല്ലിലാഞ്ഞ് വീറെടുത്ത- ടിച്ചൊഴുക്കും ചടുലം കറക്കം അലക്കുയന്ത്രം പരാതിപ്പെയ്ത്തൊപ്പം പൊടിപൊടിക്കും പ്രാക്കിടിയിൽ വെളുത്തുപൊട്ടും നൊമ്പരക്കൂണവള്. അത്താഴക്കഞ്ഞി- യ്ക്കുപ്പുപാകം മിഴി നനച്ചിറ്റിച്ച് കലപിലമേളമാകെ ചിരിയൊന്നി- ലൊതുക്കിയിട്ട് രാവുപാതി വഴിനടന്ന് നിലാപ്പുഞ്ചിരി വാരിയിട്ട് അനുരാഗമഴി- ച്ചൂരിയോള് പ്രാണനിലെന്റെ- യുടയുവോള്
കലഹിക്കുന്ന വീട്ടിലും സ്വപ്നങ്ങ ൾ പൂക്കാറുണ്ട് *****************************************************   ഓടിച്ചാടി വീടടക്കുന്ന കളിചിരികളെ ആരോ വരിഞ്ഞു കെട്ടുകയാണ് പുറം ചാടാനോങ്ങിയ കുതിപ്പുകളെ ആരോ കല്ലെറിഞ്ഞു പിടിക്കുന്നുണ്ട്   താളം പൊട്ടിയ താരാട്ടില്‍ പട്ടുപോയ കുഞ്ഞുറക്കങ്ങളിലെ അപശ്രുതിത്തേങ്ങലുക ൾ മോങ്ങുന്ന മോന്തായത്തില്‍ നിന്നും വിറച്ചാടുന്ന തൂക്കുതോട്ടില്‍  ... മുന്നടിവയ്ക്കാത്ത പണിയായുധങ്ങള്‍ക്കു മേല്‍ പിന്‍ശരപ്പെയ്ത്തായി പോരപോരെന്ന് പരാതിപരിഭവങ്ങളുടെ മുഷ്ടിയേറ്റം കിട്ടാത്ത കഷായം മോന്താന്‍ കമ്പിളി പുതക്കാന്‍ കിതച്ചുകുരയ്ക്കുന്ന പ്രാക്കുകള്‍ നീ – നീ ഞാന്‍ - ഞാ ൻ ചൂണ്ടുവിരലുകളഭിമുഖം ഭീഷണിക്കൊയ്ത്താരവം കുഞ്ഞുവളര്‍ച്ചകളുടെ കൂമ്പടയ്ക്കും കശപിശക്കൂമ്പാരം വാശി താളിച്ച ഒഴുക്കനെന്തോ കൊത്തിക്കൊറിച്ച് മൊത്തിയിറക്കി വിശപ്പ് പോള്ളിയാളി എറിഞ്ഞുടയ്ക്കുന്ന  ചില്‍ച്ചില്‍ ചിലച്ചുപൊടിയും രോഷം എന്നിരുന്നാലും കലഹിക്കുന്ന വീട്ടിലെ ചങ്ങലക്കിട്ട സ്വപ്നങ്ങളില്‍ നിതാന്തവസന്തമാണ്. മരിക്കാത്ത പൂക്കാല
ആതിരപ്പിള്ളിയി ൽ **********************                  കല്ലിരു ൾക്കെ ട്ടിന്റെ ഉച്ചിയി ൽ നിന്നും കുതിച്ചുചാടുന്ന ജലസുന്ദരീ,നിന്റെ ചിരിയൊഴുക്കുകൾ ഹാ! മിഴിയിടങ്ങളിൽ കവിഞ്ഞുലയുന്നു; പാൽപതയ്ക്കുന്ന പുഞ്ചിരിപ്പൂവുക ൾ ഹൃദങ്ങ ൾ പൂക്കുന്ന വസന്തമാകുന്നു..! പൊട്ടിച്ചിരിക്കുന്ന   ജലപാതത്തിനെ കെട്ടിത്തളയ്ക്കുന്ന   മന്ത്രിമൊഴികളി ൽ ഊ ർജ്ജമുണ്ടെന്നത് പിഴിഞ്ഞെടുത്തത് പകർന്നൊഴുക്കുവാ ൻ... മുതലെടുപ്പിന്റെ മുഷ്ടിദാ ർഷ്ട്യങ്ങൾ വശംകെടുത്തിത്തട്ടി, മലപ്പൊക്കത്തിലെ കല്ലിടകളിൽക്കുത്തി കനച്ചുകൊത്തുന്നു... കനത്തകോപത്തിന്റെ കാറ്റുകൾ, ദംഷ്ട്ര- ഭയം മുനയ്ക്കുന്ന മഴുക്കൊത്തുകൾ വിറകൊണ്ടു തുള്ളുന്ന മരത്തലപ്പുകളറഞ്ഞു ’വേണ്ട, യരുതേ’യെ- ന്നാർത്തം കരയുന്നു... പച്ചയാമിരുൾവിരി – ഗർഭാന്തരththile മൃഗസഞ്ചയം, പറവ- ക്കുരുന്നുകൾ, ഞെട്ടി- ക്കിതക്കും വിറയാണ്... ജലമനോഹരിയിവൾ ചാടിത്തുടിക്കുമ്പോള- ഷ്ടദിക്കതിൽത്തൂവും മദലഹരിയെ,യരുതരു- താരും തളയ്ക്കരുതെന്ന് പ്രാണനീരോടും സ്പന്ദന- മെങ്ങൾക്കവകാശമെന്ന് ഘോരഗർജ്ജനം കേൾപ്പൂ... നടനം കിഴിച്
കറുപ്പുകൾ പൊടിഞ്ഞേ ഒടുങ്ങാവൂ ........................................................... കറുത്തബന്ധനങ്ങൾ മതിലുകൾ കടുത്ത പ്രഹരങ്ങൾ പ്രദർശനത്തിനുതകില്ലെന്ന് കാഞ്ഞുകരിയുന്ന വേവുകൾ ചെമന്നകനൽച്ചീളുകൾത്തിന്ന് തണുത്തിരുളാനായി അകമടുപ്പാക്കി പുകയുന്നുണ്ട്... എല്ലാമെല്ലാം വലിച്ചെടുത്ത് അടക്കം ചെയ്യാനും മാത്രം കനപ്പെടുന്ന വാഞ്ഛയാകുന്നു അകംപുറം താഴിട്ട മതിൽക്കോട്ടകൾ അടിമത്തത്തിന്റെ അതിസാന്ദ്രതയിൽ ഉരുവം കൊള്ളും വട്ടംകറങ്ങും ഉൾത്താപങ്ങൾ ഇനി ഉരുൾപ്പൊട്ടിയാൽ... അതെ മുനച്ചുവരും ശിലക്കനങ്ങൾ തുളക്കാൻ നഖശിഖാന്തം വിറച്ച് മസ്തകങ്ങൾ ബാഹുക്കൾ ചീറിയുണരും രോഷം ചീന്തിയിടും കറുപ്പുകളെ മതിലുകൾ പിടഞ്ഞുപൊടിഞ്ഞേ ഒടുങ്ങാവൂ. രാത്രിയിൽ വന്ന വിസ്മയക്കിനാവ് മഞ്ഞിൽ മുത്തി ചുളുങ്ങിക്കിടപ്പു '