Posts

Showing posts from 2018
കത്തുന്ന കവിത ************************** · കവിതയെ കാണിച്ച് ആരേയും സുഖിപ്പിക്കാൻ ഞാനില്ല അവളുടെയനുഷ്ഠാനങ്ങൾ മറ്റാരുടേയും അറിവിലില്ലാത്ത ആചാരങ്ങളാണ്.
ഒറ്റനോട്ടത്തിൽ സിരകളിലേക്കു കുതിച്ചുവരും പിന്നെ തൊട്ടുതൊട്ടിളക്കി ഊതിപ്പെരുപ്പിച്ച് കൊച്ചുകൊച്ചു തീവെട്ടങ്ങൾ മിന്നിയ്ക്കും
ഇഴഞ്ഞടുത്ത് വമ്പൻപടർപ്പായി വിരിച്ച് ചെമന്നാളും
ചില നേരങ്ങളിൽ ഹൃദയത്തെയങ്ങു വെട്ടിപ്പൊരിക്കും മനസ്സിനെ- യുരുക്കിയൊഴിക്കും ചാരമായ് തണുക്കാത്ത ദഹനത്തിൽ ശേഷിക്കുക കവിതച്ചീളുകളുടെ കനൽക്കൂട്ടമാകും അത് ചെമന്നു ചിരിച്ചുകൊണ്ടേയിരിക്കും...!ഹൃദയചക്രം ഉച്ചത്തിലങ്ങനെ കറങ്ങുമ്പോൾ ************************************************************************* ·
അഴിച്ചുവിട്ട കാറ്റ് നിശ്വാസങ്ങളടുപ്പിലേയ്ക്കൂതി ധാർഷ്ട്യം കനച്ച മുട്ടൻകൊള്ളികളെ പുകച്ചുനീറ്റുകയാണ്
അരച്ചുമിനുസപ്പെടുത്തിയ എല്ലാ സുഖനൊമ്പരങ്ങളും ചിരിച്ചുമിനീരിറക്കി തൂലികത്തുമ്പിലേയ്ക്കിറങ്ങി എടുത്തുചാടുകയാണല്ലോ കവിതയെന്നു പതഞ്ഞുപൊങ്ങി വെറുതെ വെളുത്തുവിയർക്കുന്ന ശൂന്യതയിലേയ്ക്ക്!
തെറുത്തുതെറിപ്പിച്ച ആവലാതിത്തുണ്ടുകളെല്ലാം സംഘടിച്ചു നിൽപാണ് അരെയൊക്കെയോ ആക്രമിക്കാനെന്നോണം!
ഉവ്വ്; നാളെയെങ്ങാനും ഒരുകൂട്ടം കവിതകൾ കൈകോർത്ത് മെയ്യൊട്ടി, തോളുരുമ്മി വന്മതിൽ പണിഞ്ഞേക്കും, ആഞ്ഞുവീഴുന്നയേറുകൾ
തിരിച്ചയക്കപ്പെടും.
വയൽക്കിളികൾ ****************** പൊൻവിളമണികളെ കാക്കാൻ കൂർത്തുവ്യാപരിക്കുന്നുണ്ട് കൊത്താനാഞ്ഞ് കൊക്കുകൾ
നടീൽപ്പാട്ടുമൂളിയ കിളികൾ വായ്പ്പൊരിവർഷിക്കുന്നു മോഹങ്ങളുണരുന്നു 
കണ്ടം കുത്തി ഞാറും നട്ട് നെൽവയൽ പഴുത്ത് മഞ്ഞച്ചുനിന്ന മണികളും പിടിച്ചോറിനു കൊയ്തുകൂട്ടാൻ കണ്ണും കാതും തുറന്നിരിക്കുന്നു അവർ, വയൽക്കിളികൾ!
മുടന്തിയോടുമ്പോൾ കാലം പരന്നു നിവരുന്നെങ്ങോ പാതയുടെ വിധിവര!
ശണ്ഠ കൂടി, കണ്ഠം കടഞ്ഞ് പാതികരിഞ്ഞ ചിറകുകളിൽ വയൽക്കിളികൾ ദേശാടനത്തിന്  പറന്നേപോയേയ്ക്കാം...

കുലവ്രത ************ ·
സ്ത്രീയേ, കുലത്തിൽപ്പിറന്നതിന്റെ ശിക്ഷയിനിമേൽ തെരുവിൽ ജപമുദ്രയഴിച്ചുതീർക്കാനോ ? സ്വയംപശിയെ പിടിച്ചുകെട്ടുന്ന നീ ഭുജിച്ചടങ്ങുവാൻ പ്രാപ്തയെന്നറിയുമ്പോഴും ഭാവിപാദങ്ങളിൽ മുഷ്ക്കിന്റെ ചങ്ങലയണിഞ്ഞ്  ത്രസിച്ചുനടക്കാനോ?
അടുക്കളത്തീകാഞ്ഞ നിന്റെ മോഹങ്ങളെ സൂര്യാതപത്തിലിനി വിളക്കുക വെയിൽമോന്തി ശരണം നീയേ
ത്രയാക്ഷരി
******************** മല കയറുന്നു ത്രയാക്ഷരികൾ ശരണം ശരണം ജപമുഴക്കം!
കയറുംവഴി പടികളിൽ പുറംതിരിഞ്ഞ് വിളിമുറുക്കം യുവതി...യുവതി...
വായത്താരികളിൽ പിരിമുറുക്കം ആർത്തവം...ആർത്തവം... പരിഹാസം, പിന്നെയട്ടഹാസം അശുദ്ധി...അശുദ്ധി അയിത്തം...അയിത്തം
ഏറുകൾ നിലയ്ക്കുന്നില്ല പതിനെട്ടു പടികളും ഇപ്പോഴുമെപ്പോഴും പരിശുദ്ധം!


ഒരു സ്ത്രീ മുറിവേറ്റു പിടക്കുന്നു...
********************************************** എന്റെയുള്ളിലും ഞാനറിയുന്ന എല്ലാ പെണ്മകളിലും മുറിവേറ്റവളുണ്ട്.
നീറ്റൽത്തുണ്ടുകൾ പെറുക്കി പിറുപിറുക്കുന്നുണ്ടവൾ പലകലങ്ങളിലെ മുനപ്പെട്ട ആണായുധങ്ങളുടെ കൈയ്യ്മെയ്യ്പ്പെരുമാറ്റങ്ങളിൽ വൈരൂപ്യം പൂണ്ട് ഭ്രാന്തിന്റെ പഴംതുണിയിൽ സ്വത്വം പൊതിഞ്ഞുകെട്ടി പുലമ്പുന്നുണ്ടവൾ
പിഴച്ചവളെന്ന് മാനംകെട്ടവളെന്ന് അശുദ്ധയെന്ന് അപധ്വനിക്കുന്ന വിളികളിലേക്ക് അവളുടെ രോഷം മഥിച്ചുകലമ്പുന്നുണ്ട്...
മത(ദ)മഥനം *************** പ്രദർശനമാണ് മതങ്ങളുടെ മദോൽസവം! അതോ മദനോൽസവമോ?
നല്ല പുഷ്ടിയുടെ പകൽവെട്ടം വിനയാന്വിതം സലാംചെയ്ത് നിശ്ചലമാകുന്ന കാലത്തിന്റെ  കൊളാഷ്!
ഭ്രാന്തൻ(ഭ്രാന്തി)പ്പൂക്കൾ ചൂടി മുടിയഴിഞ്ഞാട്ടത്തിന്റെ  കൗതുകം! ഓരോ പൂവിനും നിറമുണ്ട് മതത്തിന്റെ  നിറമാണ് നിറനിരയിലാറാടി മദാലസംകൊണ്ടിളകി മതവസന്തം! നിറപൂക്കാലം!
അരു(ടി)മച്ചെടികളിലേയ്ക്ക് ആവാഹിക്കപ്പെടുന്ന ഇഷ്ടഗന്ധവ്യഞ്ചനസഞ്ചാലനം! ചന്ദനം, സാമ്പ്രാണി, അത്തറും! കർപ്പൂരം! കുന്തിരിക്കം! ശ്വാസമടക്കും വൈവിദ്ധ്യം!
കറുപ്പും പച്ചയും ചെമപ്പും കാവിയും മഞ്ഞയും വെള്ളയും പരസ്പരമൊട്ടിയുലയുന്ന സങ്കരങ്ങളും!
സൗന്ദര്യസിദ്ധാന്തങ്ങളെ തട്ടിയുടച്ചു തിരുത്താനും!
മഹാപ്രദർശനം! പാതയോരങ്ങളിൽ ഘോഷം!
നോക്കുകൾ കാഴ്ചകളിലേക്ക് നാക്കുകൾ വാക്കുകളിലേക്ക്
സ്വപ്നങ്ങളെ എങ്ങനെ നെയ്യണം! ************************************************ നിദ്രയിൽനിന്ന് സ്വപ്നങ്ങളൊന്നോടെ ചാടിപ്പോകുന്നതായി അനുഭവിച്ചിട്ടുണ്ടോ?
തുടക്കവും ഒടുക്കവും ഇടക്കുള്ള ദൂരവുമൊക്കെ അളന്നുതന്നെ വേണം പൊടുന്നനെ ഉയർന്നേക്കാവുന്ന കൂറ്റൻമതിലിനെയറിയണം കൊത്തിപ്പറക്കാൻ നീണ്ടുകൂർക്കുന്ന കൊക്കുകളെ കാണണം
അതുമല്ലെങ്കിൽ ഒരു കൊച്ചുതിരയുരുമ്മാന് വന്നേക്കാം, വരച്ചൊന്നു കോറാൻപാകം
ജീവിതസ്വപ്നത്തിന്റെ സൂത്രവാക്യം കലാം സൂക്തത്തിന്റെ സാദ്ധ്യതകളിലൊന്നാണ്
വ്യവകലനവിഛേദങ്ങളുടെ ഗണിതസങ്കരങ്ങളുടെ കലവറ
പിറക്കുംക്ഷണം തന്നെ ശൂന്യത്തിലേക്ക് തറക്കുന്നവ ഗണനക്രമങ്ങളിലനന്തം തൊടുന്നവ തൊട്ടുതൊട്ടുനിൽക്കുമ്പോഴും വികർഷിക്കുന്നവ!
നേർമയും മേന്മയും അ<