Posts

Showing posts from January, 2018
കള്ളൻ വരുമ്പോൾ ******************************* വീട്ടുപടിക്കൽ കറുത്ത കൂറ്റനിരുട്ടിനെ കാവലിരുത്തണം കരുതലില്ലായ്മയെന്നൊരു നാട്യം ചുറ്റുവട്ടത്ത് പറന്നു നടക്കണം മുറ്റത്തും പുറംതിണ്ണയിലും വിജനതയുടെ വേഷമിട്ട് പൊടിപടലങ്ങളും കരിയിലകളും കലഹിക്കണം തൊട്ടാൽ തെന്നിയുടയുന്ന തുരുമ്പിൽ കുറ്റിയിട്ട കവാടങ്ങൾക്ക് താഴിടണം ആൾപാർപ്പില്ലാത്ത ഇടമെന്നു മൗനസാന്ദ്രമായ മോഷണസ്വപ്നങ്ങളവനെ ആനയിക്കണം തീൻമേശയിലേക്ക് നീണ്ടു വന്നേക്കാവുന്ന ആർത്തിക്കണ്ണുകൾക്കായി
വെയിൽച്ചന്തങ്ങൾ
********************* ഒരുതുള്ളിയകലെ  പത്തരമാറ്റ്, സ്വർണ്ണച്ചാറ്റലിൽ പനിക്കുന്നു മന്നിടം. ************************ തണല്‍മെത്തകളിൽ
വെളുത്തപൂക്കൾ
വെയിലലക്കി  നരയ്ക്കാൻ
വിരിച്ചപോൽ ********************* പുൽക്കൂട്ടത്തിന്റെ പച്ചയിടങ്ങളിൽനിന്ന്‌ അടുത്തടുത്തുവന്ന് കൈകോർത്ത് നടവഴികൾ സ്വമേധയാ വിസ്തരിക്കുന്നു... *********************** നോവുകൾക്കീറനെന്ന് കേട്ടു മടുത്തു പകലോൻ വന്ന് നനവുകളെയൊന്നോടെ ഒപ്പിയെടുക്കുന്നു ! *********************** വെയിലേ നിന്നോര്‍മ്മയില്‍പ്പോലും പോള്ളിപ്പൊലിക്കുന്നു ഞാന്‍! *************************************** മഞ്ഞിന്‍കുഞ്ഞുങ്ങളെ വിരട്ടാന്‍ വെയില്ച്ചൂരല്‍ നീട്ടുന്നു പകലോന്‍!  ************************** നിന്റെയൊരു തുള്ളിയിലേക്ക്
സ്വപ്നാടനം
----------------- നിശ്ശബ്ദത ഘർഷിച്ച
പാതിരാവിന്റെ
ഉഗ്രസ്ഫോടനത്തിലായിരുന്നല്ലോ
സ്വപ്നങ്ങൾ കൂട്ടിമുട്ടിയ
നാൽക്കവലയിൽ
കാലൊച്ചകളിലെ പൌരുഷം
ആദ്യമായി മണത്തത്…
ഒരു നൂലിടയ്ക്കപ്പുറം
സുഖനിദ്രാടനം
വാഗ്ദത്തമായിരുന്നിട്ടും
മറുവശത്തേയ്ക്ക്
വഴിയിടഞ്ഞത്…
പ്രണയക്കൊഴുപ്പുകളിൽ
അലിഞ്ഞചേർന്നെന്ന
ബോധ്യങ്ങളിൽനിന്നും
ആ നീലംനിറച്ച കണ്ണുകൾ
എല്ലാ അത്യാർത്തികളും
വീണ്ടെടുത്തത്…
ആ പൂച്ചക്കണ്ണുകൾ
ആദ്യമായി കണ്ടത്…
പച്ചവെളിച്ചം തെറിപ്പിച്ച പൂച്ചക്കണ്ണുകൾ തിളങ്ങിയത്….
ആക്രമണം ************* ചില വാക്കുകൾ യാതൊന്നിനോടും സമരസപ്പെടില്ല പ്രാപ്പിടിയൻ നോട്ടക്കുടുക്കിട്ട് പതുങ്ങി നിൽപ്പുണ്ടാകും ഒഴിഞ്ഞമൂലകളിൽ മൂങ്ങകണ്ണുകളുരുട്ടി ഓങ്ങിനിൽക്കും ആക്രമിക്കാൻ തഞ്ചം പാർത്ത് ചുളിവിൽ ചില അയഞ്ഞ വാക്യങ്ങളിലേക്ക് എടുത്തങ്ങു ചാടും പുലിദംഷ്ട്ര നീട്ടി !
പിന്നീടാകും കനവു കലിക്കുന്നതും കിനാവിൽ നിന്നും നിലാവൂരിയിറങ്ങുന്നതും...

വികൃതിക്കടൽ **************** ഓടിവന്നു കെട്ടിപ്പുണർന്ന് ഉള്ളിന്റെയുള്ളിൽക്കേറി കിലുകിലും ചിരിച്ച് കുഞ്ഞുനാളുകളിൽ തുള്ളിയോടാൻ വിരലെന്റെ കയ്യാളിയ കടലേ, എത്രയോ ചെറുമുത്തങ്ങൾ നിന്റെ നെഞ്ചിലേക്കെറിഞ്ഞ് പാഴാക്കി...
ഒരു നാൾ നിന്റെ കൈച്ചാലുകൾ പിൻതുടർന്നെന്റെ കാൽവെള്ളയിൽ കിരുകിരുപ്പുരച്ച് തണുത്തപ്പോഴാണ് കൗമാരക്കോളിൽ എന്റെ കരൾ കടഞ്ഞത്...
എന്നിൽ കുടുക്കിട്ട പ്രണയച്ചിരികളെ തഴുകിമുത്തി നീ ശൃംഗരിച്ചയാർത്തിയിൽ കവിതയിലൊരുനുള്ളു