Posts

Showing posts from February, 2018
ചില മനസ്സുകളുണ്ട് ********************** സഹാറയിലെ വെളുത്ത തീച്ചട്ടിപോലെ വീണുതൊടും മുമ്പ് കരിച്ച് ഭസ്മശേഷമില്ലാത്ത ആവിയാക്കും
ധൃവപ്പരപ്പിലെ മഞ്ഞുവയൽപ്പോലെ കുളമ്പടിച്ചോടിച്ചാടി കയറാനാകില്ല, ശീതം പുതപ്പിച്ചു നിശ്ഛേഷ്ടമാക്കും
നീലതോന്നിക്കും ആകാശത്തെ വെള്ളപ്പഞ്ഞിപോലെ ഉയർന്നെത്തിപ്പിടിക്കും മുമ്പെ മേഘത്തൊട്ടിലിലേറ്റി പറത്തിവിടും
കടൽ കുടയുന്ന ചിരിയലകൾപ്പോലെ നുരയുന്ന കോളുകളിലിട്ട് തോളിലേറ്റി ആഴങ്ങളിലേയ്ക്കെറിഞ്ഞ് മുത്തുകളാക്കി കനപ്പിച്ചു സൂക്ഷിക്കും  


പ്രണയിക്കാനൊരു മുഖം തേടുമ്പോൾ ***************************************** നീണ്ട കൂവളക്കണ്ണുകളിൽ നിന്നും തെറിച്ചൊഴുകണം പുഴ എന്റെ ഹൃദയക്കരയിൽ ആഞ്ഞടിച്ചുപതയ്ക്കണം
ഇടയ്ക്കെന്റെ ദർഷ്ട്യത്തിലേക്കു കൊടികുത്താൻ ഉരുളണം മിഴിപ്പന്തുകൾ തീക്ഷ്ണതയെറിഞ്ഞ്
ക്ഷമതയുടെ പുള്ളുകൾ നോട്ടക്കൊക്കുകളാൽ എന്റെ വിശ്വാസമില്ലായ്മയിൽനിന്ന് കരടുകളെ ചിനക്കി കൊത്തിക്കോരണം
തുടുത്തൊരു കനൽ കൃഷ്ണമണിത്തുമ്പിൽ പൊട്ടിച്ചിരിച്ച് എന്റെ ആക്രാന്തങ്ങൾക്ക് തിരിയിട്ട് ഹൃദയത്തിലേക്കൊരു സ്ഫോടനം നീട്ടിയെറിയണം
’ഠോ’ന്ന്
നിളക്ക് വയസ്സാകുന്നു... ******************************
മഴമുത്തങ്ങളിൽ കൊഞ്ചിക്കുണുങ്ങുന്ന ശൈശവമല്ല
പാദസരക്കിലുക്കത്തിനൊപ്പം കുസൃതിച്ചാട്ടങ്ങളിൽ കിലും കിലും കിലുങ്ങും കൌമാരമല്ല
തൊട്ടും തൊടാതേയും നാണിച്ചുടയുന്ന മന്ദാലസ്യത്തിലൊഴുകുന്ന യൌവ്വനവുമല്ല
വാർദ്ധക്യത്തിലെ ശൈശവം തൊണ്ണും കാട്ടി ചുക്കിച്ചുളിഞ്ഞു ചുരുങ്ങുന്ന ബാലാരിഷ്ടതയിലാണ് നിളയിന്ന്...
മഞ്ഞനാട കെട്ടിയിട്ട അതിരുകളിൽ **************************************************************** കാത്തും പാത്തും മറഞ്ഞുമറിഞ്ഞും ഒരാർത്തി വിശപ്പുമൂത്തൊന്നു ചാടിയെന്ന് അതിന്റെ തടിമാടൻ കൈപ്പത്തിയിൽ മെലിഞ്ഞ ചങ്കൊടിഞ്ഞ ചെമപ്പുകറകൾ

കഥകൾ വാതുവച്ച് കലഹിക്കുമ്പോഴും തെളിവുകൾ മായരുത് മിഴിക്കൊണ്ടവരെല്ലാം ഭയം, രോഷം, വെറുപ്പ് ഇത്യാദികളുടെ ബീജങ്ങള് മനസ്സിൽ മുളപ്പിച്ചു വളർത്തണം

വിലങ്ങുകൾക്കിര വേണം, ലക്ഷണമൊത്തത് ചൂണ്ടും തൊണ്ടികൾ മറയ്ക്കപ്പെട്ടോ മറക്കപ്പെട്ടോ മഞ്ഞനാടയിലൊതുങ്ങി ചുരുണ്ടുമയങ്ങും കാലം കിഴിച്ചാലും കുഴിച്ചാലും  വേണ്ടത് വേണ്ടവർക്ക്
ഓര്‍മ്മകൾ ചിതറുന്നു ***************************************

ചില ഓർമ്മകളുണ്ട് എത്ര ആട്ടിയോടിച്ചാലും തിരിച്ചു വരുന്ന വിരട്ടിയാൽ ചാടിപ്പോകാതെ ഒളിച്ചോടാതെ വാലാട്ടി വലയ്ക്കുന്ന കുട്ടിക്കരണം മറിഞ്ഞിട്ടു കുന്തളിച്ചുകൊഞ്ഞനംകുത്തുന്ന നിന്നെ തോൽപ്പിച്ചല്ലോയെന്ന് വാതുവച്ചു ജയിച്ചപോലെ സടകുടഞ്ഞൊരു നിൽപ്പുണ്ട് അഹങ്കാരക്കൊമ്പും കൂർപ്പിച്ച്

വിളഞ്ഞു ഞെട്ടുമുറുകിയ ചിലതൊക്കെ നമ്മൾ
സ്നേഹം ************** വാക്കുകളിൽനിന്നൊരു നനവടർന്ന് കേട്ടവന്റെ കണ്ണിലേക്ക് നിറഞ്ഞുനിന്നാൽ അതിന്റെയാഴത്തിൽനിന്ന് മൗനംനടിച്ച് ചിരികൾ ബുദ്ബുദം തുടിക്കുന്നതിൽ
ഹാ! എത്രയെത്ര ചെനയ്ക്കുന്ന മിഴിയേറുകൾ !


അനാഥമരണം ***************************

കൊച്ചനക്കം പോലുമില്ലാതെ അറ്റൻഷൻ എന്നൊരു മൗനം ശാസിച്ചു നിൽക്കുന്നു
ഒരിലപോലുമാടിയില്ല പൊടിത്തെന്നൽ മണം പിടിച്ചില്ല പ്രാകിപ്പൊരിക്കാനോ കൂകിക്കുരക്കാനോ വിതുമ്പിവിങ്ങാനോ ഒരൊറ്റവാക്കുപോലും മുളച്ചില്ല ആകാശത്തേക്കൊരു വെടിയൊച്ച പോയിട്ട് നിശാസക്കതിരുപോലുമുയർന്നില്ലൊന്ന്
കറുപ്പിട്ട ജാഥ വന്നില്ല വായ്ക്കരിനുള്ളാനുള്ള വിരലുകളറ്റുപോയിരിന്നു ചേർ
കൈയ്യേറ്റം തടയുക. ...................................


ദൈവങ്ങൾ കൈയ്യേറുന്നത്

ആയിരങ്ങളെ ഊട്ടേണ്ട മണ്ണാണ്

ആയിരങ്ങൾക്കുള്ള ആവാസസ്ഥലികളാണ്

ആയിരങ്ങളെ സ്നേഹിക്കാനുള്ള മനസ്സുകളാണ്

വൈരവൈരുദ്ധ്യങ്ങളെ ചെറുക്കാനുള്ള കരുത്താണ്

വിചാരണ ഇനിയും വൈകിക്കൂട.