Posts

Showing posts from March, 2018
പെ ൺ വീടായി വിശക്കുമ്പോ ൾ ******************************** അതൊരു പെണ്‍വീടാണെന്ന്‍ കാറ്റായ കാറ്റുകളൊക്കെ ഏഷണിയെറിഞ്ഞ് പുച്ഛം തൂവി സകലദിക്കുകളിലും പാറിപ്പറന്നു നടന്നു. അകം നിറഞ്ഞ തിരണ്ടുചെമന്ന മാറിടങ്ങളിലെ ഇടുക്കുകളി ൽ നിന്ന് എന്തോ,യെന്തിനോ വേണ്ടി കിതയ്ക്കുകയാണെന്ന് എത്തിനോട്ടങ്ങ ൾ ഏറ്റുപാടി കിംവദന്തിക്കോളുക ൾ അലയടിച്ചാ ർ ത്ത് പെ ൺ വീടിളകി മെല്ലെമെല്ലെ സമുച്ചയത്തി ൽ നിന്നട ർ ന്ന് ഒറ്റവീടായി ഒറ്റവീട്ടി ൽ പെ ൺ വിശപ്പുകളും ദാഹങ്ങളും പുറ്റെടുത്തു കുമിയാ ൻ തുടങ്ങി വാക്കേറ്റങ്ങളി ൽ പോരാടി വഴക്കേറ്റങ്ങളി ൽ മുങ്ങിത്താണ് ഒറ്റത്തുരുത്ത് നിഷ്ക്രമിക്കാനൊരുങ്ങി കാത്തു മടുത്തപോലെ കയ്യേറ്റക്കാ ർ തുഴഞ്ഞ് ഇഴഞ്ഞ് തുരുത്തും വീടുമിപ്പോ ൾ വിജനമല്ല തന്നെ രാവിറങ്ങുമ്പോ ൾ ഇരു ൾ മുറുകുമ്പോ ൾ കുറുക്ക ൻ കുറുകിപ്പേച്ചുക ൾ പെ ൺ വീട്ടിലേക്ക് ഒറത്തുരുത്തിലേക്കൊരു പ്രവാഹം എരിതീപ്പട ർ പ്പു പോലെ അവിടെ വിശപ്പുക ൾ തെന്നിത്തെന്നി ആ ർ ത്തിയി ൽ അണയ്ക്കുമ്പോ ൾ കൊതിപ്പെടാതിരിക്കാനെന്നോണം നക്ഷത്രക്കണ്ണുക ൾ ച
സ്വപ്നങ്ങ ൾക്കു ഷ്ണിക്കുന്നു... ************************************ കോലംകെട്ട് ഓലകരിയുന്ന ചാളപ്പുരപ്പുറത്ത് വിരിഞ്ഞുവരുന്ന ഓട്ടക ൾ പൂക്കളായി്ച്ചിരിക്കുമ്പോ ൾ ദാഹിക്കുന്നെന്ന് കൊക്കു പിള ർ ത്തുമ്പോലെ വേഴാമ്പ ൽ ക്കിണറുക ൾ കണ്ണുകളുരുട്ടുമ്പോ ൾ സൂര്യവിരലുക ൾ തൊട്ടുപൊള്ളിച്ച മണ്ണിന്റെ വിണ്ടുടയുന്ന മാ ർ ത്തടത്തിലെ പൊള്ളങ്ങളിലേക്ക് ... വരും... വരും... സ്വപ്നനീരിറങ്ങുമെന്ന് കണ്ണുകളിറുക്കുന്നു ആകാശക്കോട്ടയുടെ ചുമരുകളി ൽ കുറ്റിയടിച്ച അയകളിലേക്ക് വിരിച്ചിട്ട സ്വപ്നങ്ങ ൾ ചന്തംകൊള്ളുന്നുണ്ട് മോഹാകശത്തവ തണുത്തു മേയുകയാണ്
തിരസ്ക്കാരം **************** അവരുടെ പകപ്പിൽച്ചുട്ട കൂർത്തുകുനിഞ്ഞ നോട്ടങ്ങൾ കാൽപ്പാടുകളെ ചെത്തിച്ചെത്തി അടർത്തിനോവിക്കുന്നു ഞണ്ടുവിരലുകളായി അവകളിൽ മുദ്രയടിക്കുന്നു ഭാരമശേഷമില്ലെന്ന ഒന്നുമില്ലായ്മയുടെ ഒഴുക്ക് ബാക്കിയിട്ട അടയാളങ്ങളെയൊക്കെയും പിൻതുടർന്ന് അലക്കിയകറ്റിക്കൊണ്ടേയിരിക്കുന്നു അവരുടെ യോഗ്യതകളിലെ കൈയ്യൊപ്പുമുദ്രകൾ മുഷിഞ്ഞ് മടക്കുകൾ പൊട്ടി തെന്നിമറയുന്ന യാത്രാപഥങ്ങളിൽ പിറകോട്ട് മറിഞ്ഞുകൊണ്ടേ മായുന്നു …
രുചിഭേദങ്ങൾ ************************* നിന്റെ നീണ്ടു വരുന്ന ജിഹ്വയിൽ ഓളമോടുന്ന   ഉമിനീർക്കടലിന്റെ ഉറവ ഞാനാകുമ്പോൾ … രുചിഭേദങ്ങൾ നിരത്തി പരീക്ഷണശാലയാകുന്നു , സ്വയം അരിഞ്ഞുകൂട്ടി വെട്ടി നുറുക്കി തിളപ്പിച്ചൂറ്റി തിളച്ചു വെട്ടി വെന്തുടഞ്ഞ് ഞാനൊട്ടാകെ നിനക്കായ് നിരക്കുന്നു … കാണാതെയൊരു പ്രതിരോധൌഷധി പെരുകി വരുന്ന എന്റെ സഹിഷ്ണുത നിനക്കരോചകമായ പുത്തൻ രുചിക്കൂട്ടാകുന്നുവോ … !
നിദ്രയെന്ന പാതിരാജാരൻ ********************************** ഉയിരുണർന്നിരിക്കുമ്പോഴെന്റെ ഹൃദയമടക്കാൻ  ഓട്ടപ്പന്തയത്തിനെന്നപോലെ ഒരുമ്പെട്ടെത്തും കുതിരതുള്ളി പിടിമുറുക്കുന്ന പിൻവലിച്ചിലുകളെ കുതറിയെറിഞ്ഞ് ’ശ്ശൊ.... മെല്ലെ മെല്ലെ....ഒന്നു നില്ക്കെ’ന്ന് കിതപ്പുകളെയപ്പാടെ കുടഞ്ഞ് കുത്തനെയൊരു സ്വപ്നക്കയറ്റമാണ്! ചിലപ്പോൾ ഒച്ചിഴച്ചിലുകളായി പതുങ്ങിപ്പമ്മി വശം തിരിഞ്ഞൊരു വരവുണ്ട് തട്ടിമുട്ടിയെന്തെങ്കിലും പിടഞ്ഞാലോ ഉടഞ്ഞാലോ ഓർത്തോർത്തൊരു മയക്കം പുതപ്പിക്കും ഇടയ്ക്കൊരു പൂച്ചച്ചൊറിച്ചിൽ തൊട്ടുരുമ്മി മുരണ്ട് മ്യാവുന്ന് കൊഞ്ചി പേശികളിലേക്ക് കരിമ്പൻരോമമുരസി ഉണ്ടക്കണ്ണുകളിലേ- യ്ക്കുരുട്ടിക്കൊതിപ്പിച്ച് പ്രേതപ്പിശാചുക്കളെ ചൂണ്ടിപ്പേടിപ്പിച്ച് നീട്ടിയൊരാജ്ഞയാകും... അപ്പോഴും ചുരുങ്ങിച്ചുരുണ്ട് ഒരു ശാഠ്യം ’.... ഊഹും ... പറ്റില്ല’...ന്ന് തിരിച്ചും മറിച്ചുമെന്നെ ഉരുട്ടിക്കൊണ്ടിരിക്കും... നിന്റെ വിരലുംകോർത്തൊ- തുങ്ങുമ്പോഴേക്കും ’ഠോ’ന്നൊരു ചാട്ടം ചെറിയതെന്നു തോന്നിപ്പിച്ച് കാതുവീർപ്പിക്കുമൊച്ച കൊലവിളിയോ കവർച്ചഭ്രമമോ കാമക്കാറ്റോ കൂർത്തുനീളുന്ന ഭയമുന കൊളുത്തിക്കൊത്തുമെന്നു തക്കീത്... ഉറക്കമേ, ജാരനെന്നു പറയിക
അമ്പുകൾക്കിരയായി …. ********************** ആകാശച്ചില്ലകളിൽനിന്നും ഞാത്തിയിട്ട പോലെ ഞാനൊരു അമ്പേർപ്പലകയിൽ നിരന്നുകിടക്കുകയാണ് അമ്പരന്നുപരന്ന് … ഇടകലർന്ന നിറക്കൂട്ടുകൾ വൃത്തവഴികൾ വരഞ്ഞ് ലക്ഷണമൊത്ത ലക്ഷ്യസ്ഥലികൾ ഒരുങ്ങിക്കിടപ്പുണ്ട് … ആഞ്ഞു തറയ്ക്കുകയാണമ്പുകൾ … ദിശാബോധമില്ലാത്തൊരെയ്ത്തിന്റെ അവബോധം ഓരോ അമ്പിൻകൂർപ്പിലും ഒളിച്ചിട്ടുണ്ട് മുനരാകി പയറ്റിത്തെളിയും വേളകൾ അകലെയല്ല വേട്ടക്കാരന്റെ കരുതലുകളിൽ തീർച്ചയായും ഒരൊളിയമ്പ് വിഷയമ്പ് എന്റെയുള്ളകത്തിന്റെ വെണ്മയിലേക്ക് തറഞ്ഞു കയറും … ലക്ഷ്യക്കുരുതിക്കു് മുമ്പ് ഒന്നിറങ്ങാനായെങ്കിൽ …
നിദ്രാടനത്തിൽ ******************* എന്റെ നിലാവുകൾ ഇരുണ്ടതെന്നു വിളിച്ചുകൂവിക്കൊണ്ട് ഇടയ്ക്കൊക്കെ അവനെത്താറുണ്ട് നിദ്രാടനത്തിലെന്റെ വിരൽകോർത്ത് കണ്ണുകളിൽ മുള്ളുകൾ കോർക്കാൻ ഇടയ്ക്കൊന്നു നുള്ളിനോവിച്ച് കുശലങ്ങൾ ചോദിച്ച് പയ്യെപ്പയ്യെ ഇരുട്ടിലേക്കിറക്കാൻ … നായകന്റെ മേന്മകളിലസൂയപ്പെട്ട് സംതൃപ്തിയുടെ നേർസന്താനങ്ങളെ ലഹരിമുക്കിയ മധുരങ്ങളിൽ വീണ്ടും പ്രലോഭിപ്പിക്കാൻ.. എന്റെ നല്ല നടപ്പുകളെ പരിഹസിക്കാൻ … അപ്പോൾ പ്രതിരോധത്തിന്റെ ഇച്ഛാശക്തിയിൽ ഞാനവരെ തിരിച്ചുപിടിക്കും അവൻ പറഞ്ഞുപറ്റിച്ച ഭൂതകലത്തിലേക്കെത്തിയൊന്നു നോക്കി അവൻ നുള്ളിപ്പൊട്ടിച്ച പ്രണയമറുക് നൊന്തുപൊട്ടിവീണ വടുക്കളെയെല്ലാം തൂത്തെറിഞ്ഞ് അനുഭവങ്ങളുടെ നേർക്കാഴ്ച്ചയിലേക്ക് ഞാൻ മുഖം തിരിക്കും എന്റെ വെറുപ്പിന്റെ തീച്ചൂളയിൽ അവന്റെയോർമ്മകൾക്ക് ഹവിസ്സു പൊലിക്കും.