Posts

Showing posts from April, 2018
ചുമ ർച്ചിത്രങ്ങൾ ******************* വെട്ടമൊന്നു മിന്നിയാ ൽ നുള്ളിക്കൊറിയ്ക്കാനവരെത്തും പിറകെ ഇരകളെന്നവ ർക്കുമേൽ ചാടിവീഴും നാവുകൾക്കൊപ്പം വിറയലുകൾ..! ജീവിതമോടിത്തീർക്കുന്ന ചുമർസാമ്രാജ്യത്തിൽ അടയാളപ്പെടുത്തും ഇരവിഴുങ്ങിയതിന്റെ ചരിത്രഗാഥയായി പല്ലിപ്പേച്ചലുകൾ ചുവരിലേക്ക് ചത്ത ഉടലുകളുടെ രേഖാചിത്രങ്ങൾ ഉടച്ചിടും കുറെ ഫോസിലതിരുകൾ
പ്രണയദംശനം ***************** ഹൃദയത്തിലുണ ർന്ന സ്നേഹക്കതിരമ്പോ കണ്ണേറെന്നോ കുരുക്കെന്നോ മായികമീ ദൃഷ്ടിഭ്രംശം ! കൺതിളക്കങ്ങളുടെ പ്രതിഫലനം പെരുക്കങ്ങളായി വിസ്താരപ്പെടുത്തുന്നൊരു പ്രകാശവലയം, കാന്തികം ! വസന്തം വ്യാപരിച്ച് പുഞ്ചിരിക ൾക്കു മൊഴിമാറ്റം ! അലൗകികം, ഇണയുള്ളങ്ങളുടെ സന്ദേശസഞ്ചാരം ! മെയ് വഴക്കങ്ങളാൽ ചടുലം ! മൊട്ടിട്ടുപൂക്കും ഹർഷവസന്തം ! മേൽവിലാസമില്ലാതെ മുദ്രകൾപ്പതിക്കാതെ പൊതിഞ്ഞൊട്ടിക്കാതെ തപാൽപ്പെട്ടിയുടെ അടച്ചുറപ്പുള്ള വിനിമയത്തെ നിരാകരിച്ച് പ്രണയവരികളൊഴുകുന്നു വർണ്ണസ്വപ്നവിന്യാസങ്ങളുടെ ശ്യാനതാവലയങ്ങളിൽ സമാന്തരം തുഴഞ്ഞ് ചുറ്റുവട്ടങ്ങളെ വിജനസങ്കേതങ്ങളിൽക്കുടുക്കി പൊരുളില്ലാത്തൊരാ കരൾപ്പിടപ്പിൽ പ്രണയദംശനത്തിന്റെ സുഖനൊമ്പരം !
വാലുകള്‍ ************* ഇന്നലെകള്‍ വന്ന്‍ ഓരോ ക്ഷണവും വെറുതെ ചൊറിഞ്ഞ് പൊറുതിമുട്ടിക്കുന്നു മറവിയുടെ കത്തി എത്ര രാകിയിട്ടും മുനക്കുന്നില്ല അരിഞ്ഞെറിയുന്ന വാല്‍ക്കഷണങ്ങ ൾ മുന്നിലോട്ടെടുത്തുചാടുന്നു.....
ഒറ്റയാ ൾ പ്പട *************** കുതിക്കാറുണ്ട് കുതിരക്കൗതുകം പിഴച്ചുപോകുന്ന കവിതയുടെ ഒളിയിടങ്ങളിലേക്ക് കണ്ടുകിട്ടാറുണ്ട് രൊക്കമായി ഇളിഭ്യച്ചിരികളും അ ൽപാൽപം രസോദ്ദീപനങ്ങളും കണ്ണുകളിൽ തീവാളായി വളയുമപ്പോൾ പീഡിപ്പിക്കപ്പെട്ട എല്ലാ വാക്കുകളേയും അഗ്നിനാക്കുകളായി കുടുക്കിട്ടുപിടിക്കും അമ്മവെപ്രാളങ്ങളൊന്നാകെ ആനച്ചവിട്ടുകളെ തടയാനോങ്ങിനി ൽക്കും സൂക്ഷ്മതയി ൽപ്പൊതിഞ്ഞ ദൃഷ്ടികൾ പൂന്തേ ൻ ചിരികളെ അരിച്ചെടുക്കും സിരയിലൊരു രഹസ്യകേന്ദ്രത്തിൽ ആധികാരികമായ കൽപ്പനകളിലേക്ക് ഒളിപ്പിച്ചുനി ർ ത്തും പുറംവെട്ടത്തിലേക്കിറക്കാ ൻ കരുതലുകളകമ്പടിക്കുണ്ടാകും കവിതക്കു ചുറ്റുമുണ്ടാകും ഞാണൊലികളുടെ വലയം!
കനം വച്ചത് ***************** കല്ലുക ൾ വീഴ്ത്തിയിട്ട ഏതാനും പഴങ്ങളി ൽ പഥിക ന്റെ വിശപ്പ് ചാറ്റലുണ ർ ത്തിയ പച്ചയോലകളി ൽ പു ൽ ച്ചാഴികളുടെ തിണ ർ പ്പ് മാമ്പഴത്തി ന്റെ നിറം മാറ്റത്തി ൽ കുരുവിക്കൊതിക ൾ കറുത്തമുഖം കാട്ടി മാനം മെലിഞ്ഞട ർ ന്നതി ൽ കൃഷികൗതുകം ഗ ർ ജ്ജനങ്ങളിലേക്കു കുതിക്കുന്ന യന്ത്രസീ ൽക്കാ രങ്ങളി ൽ തൊഴി ൽ മോഹങ്ങ ൾ
കൊമ്പ ൻ ********** വെയി ൽ വിഷം തിന്ന് മോഹാലസ്യപ്പെട്ട നിളയെ ചുമലിലേറ്റി ആയാസപ്പെടുമ്പോഴാണ് കൊമ്പുക ൾ കുലുക്കി തെറിയെറിഞ്ഞും കൊണ്ടൊരു വില്ല ൻ “നി ൽ ക്ക് നി ൽ ക്ക് ഇവിടെ കിടത്തവളെ” നെഞ്ചും പിള ർ ത്തി ചപ്പിച്ചതഞ്ഞ മുലകളൂറ്റാ ൻ കോന്ത്രമ്പല്ലുക ൾ തുറിച്ചു നീളുന്നു...
കുമ്മായം ************ എല്ലാമെല്ലാം  വെള്ളയിൽ  മായ്ക്കാൻ മറയ്ക്കാൻ മറക്കാൻ അവർ കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു മറിവിയുടെ പാടയ്ക്ക് കനം വരുന്നു ഇടയ്ക്കെവിടെയോ ആരോ ഗർജ്ജിക്കുന്നു ഇടിമുഴക്കങ്ങൾ.. ഉടയുന്നുണ്ട് മൗനങ്ങൾ... ഓർമകളിലേക്ക് വിള്ളൽപ്പാടുകൾ വീഴുന്നു... ചോരക്കൈകൾ തേച്ചിട്ട മാറാക്കറകൾ ചെളിപ്പാണ്ടുകൾ തുള്ളിത്തുള്ളി നിവരുന്നു വാക്കുകൾ നിർത്താതെ പെയ്യുന്നു ബ്രഷുകൾ ചൂലിൻ കെട്ടുകളാകുന്നു ഒടുക്കം വാക്കുകളും വരകളും ചവറുകളായി കത്തുന്നു...