Posts

Showing posts from May, 2018
മ ര്‍ ദ്ദനം ********* ഇടയ്ക്കൊന്നെത്തിനോക്കാനായി കാക്കിക്കുള്ളിലെ ഒളിച്ചുകളിക്കുന്ന പരുക്ക ൻ കനപ്പ് ബൂട്ടിട്ടതിനടിയി ൽ പൊരിഞ്ഞുചൊറിയുന്നു മറച്ചുനി ർ ത്താനുമാകാത്ത മടുപ്പിക്കുന്ന കിരുകിരുപ്പ് തൊപ്പിയ്ക്കടിയിലാവി തിളപ്പിച്ചു തേകുന്നുമുണ്ട് അഹമ്മതിക്കലിപ്പ് കൈപ്പോരായ്മക ൾ ചട്ടം തെറ്റിച്ചുചാട്ടചുഴറ്റാനും കുറ്റമറ്റനിലവിളികളിലേക്ക് കുത്തിനിറക്കുകയാണ് ശ്വാസമമ ർ ത്തിക്കൊ - ണ്ടാരോപണങ്ങ ൾ മിഴിക്കറുപ്പെഴുതിയ നീതിപാഠമിതോ കുറ്റം ചെയ്യാത്തതിനു മ ർ ദ്ദനഹത്യയോ വിധി ? നീതിക്കണ്ണ് ഇരുട്ടിലെന്തു തപ്പുന്നു !