Posts

Showing posts from August, 2018
വരണം  ***************** എന്റെ വീട്ടിലേയ്ക്ക് കവിതയുടെ കൂട്ടിലേയ്ക്ക് നിങ്ങൾക്കായി കവാടം തുറന്നേ കിടപ്പാണ് ഹൃദയത്തിൽനിന്ന് അങ്കലാപ്പിന്റെ എല്ലാ കറുപ്പുകളും വേവലാതിത്തൊങ്ങലുകളും അഴിച്ചെറിഞ്ഞുവേണം വരാൻ വികടവഴികളാണെന്നു ശപിക്കരുത് വാക്കുകൾ ചിതറിക്കിടപ്പാണെങ്ങും വഴികളിൽ കനത്തകല്ലുകളായോ പൊടിഞ്ഞുടഞ്ഞ പരൽത്തരികളായോ കുഴഞ്ഞുടഞ്ഞ ചതുപ്പായോ തോന്നിയേക്കാം കൂർത്തമുള്ളുകൾ കോപിച്ച് തറച്ചുകേറാനുള്ള കാലടികൾ കാത്തുകിടക്കുകയാകാം വഴിയിറമ്പുകളിൽ സ്നേഹം വാസനിച്ച് പൂക്കൾ പുഞ്ചിരിക്കുന്നുണ്ടാകാം ഇടയ്ക്കല്പം നിൽക്കണം മിഴിയുഴിച്ചിൽ നടത്തണം കിളികളിണച്ചൂടു നുകർന്ന് പ്രണയം കൂകുന്നുണ്ടാകും നനഞ്ഞുനേർക്കുന്ന സ്പർശങ്ങൾ ഇടവഴിനടത്തയിലേയ്ക്കിഴഞ്ഞേക്കാം കിരുകിരുപ്പുകൾക്കു കാതോർക്കണം കുശുമ്പിക്കാറ്റുകളുടെ കുസൃതികൾ കേൾക്കണം പടുമരങ്ങളുടെ വയസ്സൻപ്രാന്തുകൾ ഇലമർമ്മരങ്ങളായി നിങ്ങൾക്കുമേൽ അച്ചടക്കമില്ലാതെ വിറയൽപെയ്യിച്ചേക്കാം. പുഴയോരം താണ്ടുമ്പോൾ പാതാളമിറങ്ങുന്ന തുള്ളിപ്പിടച്ചിലുകൾ കേട്ടേ മതിയാകൂ... പുഴപ്പെണ്ണിന്റെ നിനവിനെയൊന്നു തീണ്ടിവേണം കാട്ടിടങ്ങളിലേക്കുള്ള കയറ്റം ഇരുട്ടെങ്ങാൻ കൂട്ട
Image
അടഞ്ഞ കവാടങ്ങൾക്കുള്ളിൽ ******************************************* തുറക്കപ്പെടാത്ത കവാടങ്ങൾ അതിസുക്ഷ്മം ബന്ധിക്കപ്പെട്ടവയാണ് അകം അരക്ഷിതമാണ് അവിടെയങ്ങോളമിങ്ങോളം നിഴൽഭയങ്ങൾ മേയുന്നുണ്ട്… വട്ടമടിച്ച് വറുതി മുട്ടിച്ച് കണ്ണുകൾ  അനക്കങ്ങൾക്കൊപ്പ് ചാർത്തുന്നുണ്ട്... സ്വനശ്വാസഗ്രാഹികൾ മിടിച്ച് പിടക്കുന്നുണ്ട്.. നിമിഷങ്ങളെക്കോറി രേഖാചിത്രങ്ങൾ രചിക്കുന്നുണ്ട്… കവാടങ്ങൾ തുറക്കപ്പെട്ടാൽ അകം പൂകിയവന്റെ ചുവടു വയ്പ്പുകളിൽ ഭയം കുത്തി നിറക്കുന്നുണ്ട് അവൻ പൂർണ്ണമായും നിഴലായലിയും വരെ… അതിനാൽ  തുറക്കപ്പെടാത്ത  കവാടങ്ങളിൽ നിന്ന് മോഹക്കണ്ണുകളേ, മടങ്ങുക.
Image
ഒഴുക്ക് ------------ തട്ടിയുടയ്ക്കുന്നു മുട്ടിമുടക്കുന്നു തടഞ്ഞതിൽപ്പിടഞ്ഞ് കുരുങ്ങിയതിൽക്കുനിഞ്ഞ് കുത്തുകളിൽ കുഴിഞ്ഞുതാഴുമ്പോഴും ജീവിതം ഒരു കടലിന്റെ ഓർമ്മപ്പെടുത്തലാകുന്നു...
Image
വഴിയും മണത്ത് വന്നവളോട്
Image
കശാപ്പ് 
യാത്ര --------- അച്ഛൻതാക്കീതുകളുടെ മുനയൊടിച്ച് അമ്മനോട്ടങ്ങളുടെ തീണ്ടൽവേലികളെടുത്തുചാടി പ്രണയം ഉന്മാദവഴികളിലേക്കൊളിച്ചോടി അല്പസുഖയാനങ്ങളുടെ കൊളുത്തുകളിൽ തൂങ്ങിയാണ് ജീവിതവണ്ടിയിൽ കുതിച്ചോടിയത് പുറപ്പെട്ടിറങ്ങുമ്പോഴത്തെ ഉത്സാഹമൂർദ്ധന്യത്തിലുടഞ്ഞുപോയിരുന്നു കദനംകവിഞ്ഞ തനിമയുടെപതർച്ചയും കുടുംബമാനത്തിന്റെ മൊന്തായംതാങ്ങി ചിലച്ചിരുന്ന ഗൌളിയുടെ വെപ്രാളവും മുത്തശ്ശിസ്നേഹത്തിന്റെ പഴംകഥയും വീടുംകവച്ചുവളർന്നുപെരുത്ത ഏട്ടത്തിയുടെ കനൽശ്വാസങ്ങളും മടക്കയാത്രയുടെ മാറാപ്പിലുണ്ട് മരിച്ചു പോയ പ്രണയസ്വപ്നങ്ങൾ….
കാകദൃഷ്ടി ************* ചിതറിക്കിടന്ന വേറിട്ടു  നിറംവന്ന കനംവച്ച പതംപേച്ചും പൂച്ചുംബനങ്ങൾ ഏതെടുക്കണ- മെന്നൊരാശങ്ക
കൊമ്പ ൻ ********** വെയി ൽ വിഷം തിന്ന് മോഹാലസ്യപ്പെട്ട നിളയെ ചുമലിലേറ്റി ആയാസപ്പെടുമ്പോഴാണ് കൊമ്പുക ൾ കുലുക്കി തെറിയെറിഞ്ഞും കൊണ്ടൊരു വില്ല ൻ “നി ൽ ക്ക് നി ൽ ക്ക് ഇവിടെ കിടത്തവളെ” നെഞ്ചും പിള ർ ത്തി ചപ്പിച്ചതഞ്ഞ മുലകളൂറ്റാ ൻ കോന്ത്രമ്പല്ലുക ൾ തുറിച്ചു നീളുന്നു...
അന്നം ******* വെടിപ്പായ് തരംതിരിക്കാതെ പുറമൊന്നു കഴുകിത്തുവ ർ ത്താതെ കുടഞ്ഞിട്ടതാമനുഭവത്തുണ്ടുകള്‍ ചിരിയളന്നതു മറുപകര്‍ച്ചക്കനുപാതം തെറ്റിച്ചതിലേക്ക് ഇടയ്ക്കൊന്നു കണ്ണുനനച്ചത് കൊരിയോഴിച്ചില്ല തോളുരുമ്മലുകളെ നെഞ്ചിന്‍തുടിപ്പുകളില്‍ കുഴച്ചത് തിളനിലയിലേക്കെരിയുന്ന കുശിനികൌശലമെന്റെ തോറ്റുപോയ്‌ അപാകം അപക്വം രുചി നേര്‍ത്ത ജീവിതം!   
വാക്കേറ് ************* എല്ലാ സത്തകളും ഘനീഭവിച്ച കറുപ്പെടുക്കുന്നു ഞാ ൻ ദൃഢതയുടെ സ്വരമൂ ർ ച്ച രാകി ശിലയിലേക്കാക്കറുപ്പ് ഉടച്ചിടുന്നു ഏറുതുടങ്ങാ ൻ നേരമായി ഒറ്റയേറി ൽ ഒരു മതി ൽ തുടരെത്തുടരെ കനം തെഴുപ്പിച്ച് വീഴ്ത്തുവാനുണ്ട് മതിലുക ൾ ജാതിമതിലുക ൾ മതമതിലുക ൾ തരംതിരിച്ചു ചേ ർ ത്തടുക്കിയ കൂറ്റ ൻ അയിത്തമതിലുക ൾ **********************
മഴപ്പൊന്ത *************** കിളിച്ചുവന്നതെവിടെ നിന്നാകാം ആ വള്ളി  ഞരമ്പുകളിലൂടെയാണല്ലോ  വലി(രി)ഞ്ഞുകേറിയത് സിരകളിലപ്പോൾ കന(കറു)ത്തപൊന്തകൾ  നിറഞ്ഞു വളർന്നിരുന്നു മേഘച്ചില്ലകളിടയ്ക്കിടെ താഴ്ന്നു വരുന്നതും കണ്ട് വിരിഞ്ഞെഴുന്ന പൂക്കളും വിരിവൊരുക്കിനിവർന്ന് ഇലച്ചാർത്തുകളും കുലുങ്ങിച്ചിരിച്ച് വള്ളിയൊരു കവിതയാകുന്നു ചാടിയേറുന്നു മഴക്കൊളുത്തുകളിൽപ്പിടിച്ചുതൂങ്ങുന്നു വാക്കുകളെങ്ങും  മുളച്ച് മുനച്ച് മുലച്ച് മലച്ച് ഇടയ്ക്കൊന്നു മുഴച്ച് മുള്ളുകൾമുനച്ച് മിന്നൽവല്ലരികളിൽ ഞാത്തുകളായി കവിത നിന്നുനനയുന്നു! തുടിച്ചുതൂവുന്നു!
മറക്കാൻ തിടുക്കപ്പെടുമ്പോൾ ********************************************* ദിവസങ്ങളെയോരോന്നും എത്ര തിടുക്കത്തിൽ മറവിക്കറുപ്പിൽമുക്കി  പുറംതള്ളുന്നുവോ അത്രയ്ക്കും ധൃതിപ്പെട്ട് ഓർമവേഷമിട്ടു വന്ന് രാത്രിമയക്കങ്ങളെ ഉണർത്തിക്കൊണ്ടേയിരിക്കുന്നു മുഖംകനപ്പിച്ചൊഴിയുന്ന നിദ്രകൾ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടുകളിക്കുന്ന സ്വപ്നങ്ങളിൽച്ചവിട്ടി ചെളിതെറിപ്പിച്ച് കലഹങ്ങളുടെ ഉച്ചകോടിയിൽ സന്ധികളില്ലാതെ പിരിയുമ്പോൾ പകൽവെളുപ്പുകളായി രാവുകൾ മിഴിപ്പോളകൾ നിഴലനക്കങ്ങൾ കടിച്ചുതൂങ്ങി അടയാൻ മടിച്ച് ഇനിയുമൊരു മറവിയിലേക്ക് കറുക്കാനുള്ള ദിനത്തിനായി കാത്തിരിക്കുന്നു.
എന്റെ സാമ്രാജ്യം ************************ എങ്ങനെയായിരിക്കണമെന്ന് ഞാൻ ചിന്തിക്കും മുമ്പേ പല നിർമ്മിതികൾ എന്റെ ജീവിതത്തെ ഭരിച്ചുനിർത്താൻ ഉയർന്നുവന്നത് അല്ലെങ്കിൽ ഉയർത്തപ്പെട്ടത്… ചിലതൊക്കെ തച്ചുടച്ച് ആക്രമിച്ച് തല കിഴായ് മറിച്ചിട്ട് കുട്ടിച്ചോറാക്കിയതാണ് ഈ ഞാൻ തന്നെ ഭരിച്ചുദുഷിച്ച എന്നെ ദുഷിപ്പിച്ച എന്നെ സുഖിപ്പിച്ച സാമ്രാട്ടുമാരെ ഇരിപ്പിടങ്ങളിൽ നിന്നും കുടഞ്ഞുലർത്തിയിട്ടുമുണ്ട്… ഇനിയും സ്വയം ഭരിക്കുന്ന സ്വത്വസിംഹാസനത്തിൽ ഉപവിഷ്ടയാകാനുള്ള ത്വര, ജ്വരമാകുമ്പോൾ... ഉള്ളകത്തിലേക്ക് അതൊരു പരിത്യാഗിയുടെ നുഴഞ്ഞുകയറ്റം അനിവാര്യമാകുന്നല്ലോ!
പകപ്പെയ്ത്ത് ........................ പീഡിതരാണ് ആളിയില്ല കത്തിയില്ല തിളച്ചതുമില്ല. പുകഞ്ഞുനീറാൻ മാത്രം നിനവു നനഞ്ഞിരുന്നു ചവിട്ടുകളിൽപ്പൊടിഞ്ഞത് ഉപകാരപ്പെട്ട ഉർവ്വശീശാപം. ചുരുളുകളിലാവിചേർന്ന് പടയിൽത്തോറ്റ പെരുക്കം. കനമില്ലാത്ത ഒളിച്ചോട്ടത്തെ കറുപ്പിട്ടു വരവേറ്റ ആകാശക്കോട്ടക്കകം ആശ്രയം. മനപ്രതലങ്ങളിൽ പകയുടെ ശീതം വാസനിച്ചു കറുത്ത കോട്ടകളെ തകർത്ത് മേഘക്കിടാത്തികൾ തലയറഞ്ഞാടുന്നു രുദ്രഭാവങ്ങളിൽ നീർക്കെട്ടുലയുന്നു. ഇടിച്ചുകുതിക്കുന്നു പെയ്ത്ത് കൊള്ളിക്കുമെന്ന് പേശട്ടെയവർ അവകാശം..
മിഴിത്തുള്ളൽ ******************* മിഴിക്കലത്തിൽ തിളച്ചുനിന്ന ചെമപ്പ് കാഴ്ചയ്ക്കപ്പുറമിപ്പുറം തുഴയുന്ന നിഴലുകൾ കണ്ണാടിപ്പരപ്പിലൊട്ടിയിരുന്ന വര്ണ്ണപ്പൊട്ടുകൾ കൊഴിയുന്ന മര്‍മ്മരം അണയാനറയ്ക്കുന്ന നാളങ്ങളിൽവിറച്ചുകൊണ്ട് പ്രണയത്തിന്റെ വളപ്പൊട്ടുകൾ വളഞ്ഞുകണ്ണികോര്ക്കാതെ കിലുങ്ങുന്നില്ലൊട്ടും സുഗന്ധങ്ങളപ്പാടെ കട്ടെടുത്ത് കാറ്റിന്റെ ഒളിച്ചോട്ടം വഴിതെറ്റി മുടന്തുന്ന കാലം നീട്ടിയെറിയുന്ന തരിശിലേക്ക് ഒരുതുള്ളിയുപ്പ് ഹൃദയസ്ഥലിയിലെന്റെ, കന്മഷത്തിന്റെയഗ്നിത്തുമ്പ് നേരത്തൊന്നു ചുംബിച്ചു അവിടം, ഒരു തുളവട്ടം !
മാ നിഷാദ കാഴ്ചകളിലേയ്ക്ക് ചെമപ്പിന്റെ രംഗോളിക്കളം അവിടമാണ് ഇരുട്ട് തിരശ്ശീല വീഴ്ത്തുന്നത് ചടുലം സിരകളിലെ മതമദം തിളച്ചുവീണത് കത്തിമുനയിലേക്ക് കാലം വിരിച്ചുനിവ ർ ത്തിയ ചുവരിലേക്ക് അതിജീവനത്തിന്റെ പോസ്റ്ററുക ൾ ക്കുമേ ൽ എഴുതുന്നു ’പക... പോര്.... പകപ്പ്...’ ചോരപ്പൂക്ക ൾ വാടാ ൻ മടിക്കുന്നു... പിടയ്ക്കുന്നുണ്ട് കാറ്റുക ൾ ദല്ലാളുക ൾ പുത്തനനക്കങ്ങളെ തേടുകതന്നെയാണ്... തെരുവുകളി ൽ ആ ൾ ക്കൂട്ടത്തി ൽ പ്രച്ഛന്നമാകുന്ന ജ്വരം അടുത്തയിരയുടെ ഹൃദയത്തിലേക്ക് പ്രാണായാമം കൊള്ളുന്നത്... വിലങ്ങു വീഴുന്നു കണ്ണുകളി ൽ നമ്മളൊന്നും കാണുന്നില്ല. ******
അനക്കമറ്റ്; മിണ്ടുന്നില്ലാരും... ****************************** വളയമൊരുക്കി കറങ്ങിക്കറങ്ങി ശബ്ദങ്ങളുടെ ഗോഷ്ടിയാട്ടം കൂരമ്പു തുളച്ച കാതിലക ൾ കീറുന്നു അനക്കമറ്റ്; മിണ്ടുന്നില്ലാരും! മഞ്ഞി ൽ മുളകൊണ്ട വെള്ളയാടയുടുത്ത് പ്രേതന ർ ത്തകിയുടെ ചിലക്കുന്ന ചിലമ്പുക ൾ ... ദ്രുതകമ്പനത്തി ന്റെ വേദി അനക്കമറ്റ്; മിണ്ടുന്നില്ലാരും! മൂ ർ ച്ചകോ ർ ത്ത മിന്ന ൽ വെടിയട ർ ത്തുന്ന ഘോഷം സ്വനതരംഗങ്ങ ൾ ക്കപ്പുറം ’അ ൾ ട്രാ’യെന്നൊരു സ്വരം തെരെഞ്ഞെടത്തു തുരന്ന തുള അനക്കമറ്റ്; മിണ്ടുന്നില്ലാരും! പരത്തിവിരുത്തി മുഖങ്ങ ൾത്തേ ടുന്ന സേ ർ ച്ച് എഞ്ചി ൻ യാഗം മുറുകുന്നു ഹോമാഗ്നിയാളുന്നു എഞ്ചിനുക ൾ കമ്പിക്കുന്നു അനക്കമറ്റ്; മിണ്ടുന്നില്ലാരും! വറവി ൽ ത്തോലുരിഞ്ഞ വാക്കുക ൾ ... ആശയപ്പുതുമക ൾ .. വിപ്ലവക്കൊഴുപ്പു തിളച്ച് ലാവയായി മുരണ്ട്... അനക്കമറ്റ്; മിണ്ടുന്നില്ലാരും! അവിടെ കൊലചെയ്യപ്പെട്ടതെന്തോ ഒന്ന്... ശേഷിപ്പു പൊലുമില്ല അതാണിത്രക്കും മൗനം!
വിധേയൻ  *************** കുനിഞ്ഞു നിൽക്കണം  അടിയറവിന്റെ ശീലങ്ങളിലേ കനൽത്തിരി കത്താവൂ അടുപ്പ് പാകപ്പെട്ട് പാകപ്പെടുത്തുവാൻ തയ്യാറാണ് ഉണക്കി വേണമടുക്കുവാൻ എങ്കിൽമാത്രം എരിഞ്ഞുനിൽക്കാമെന്നു കരാർ കൊള്ളികൾ പുകയും നനവുകളിന്ധനക്കറകളായാൽ... എല്ലാ നിനവുകളും കണ്ണുകളെ നനച്ചോട്ടെ ജീവിതം കത്തിയേ തീരൂ ഊട്ടാൻ ബാദ്ധ്യതയുണ്ട് അവസാനത്തെയൊരുപിടി ചാരത്തിൽമുങ്ങിമറഞ്ഞ് കനൽത്തുണ്ടൊന്നു വേണം ആറാത്തയെരിച്ചിൽ പകരേണ്ടതുണ്ട്...
ആ ഗാനം  ************* നിന്റെ മിഴിത്തിളക്കം അതിൽനിന്നും ഒരുമന്ദമധുരശ്രുതിയൊഴുകുമ്പോലെ ... ഞാൻ ചാടിയിറങ്ങുന്നു ഗാനസൈരന്ധ്രിയിലേക്ക് നിന്റെ ചെഞ്ചുണ്ടുകൾകവച്ചുവരുന്ന സ്വനചുംബനങ്ങളിലേക്ക് അമ്മിഞ്ഞ ഞൊട്ടുന്ന - യിളംകുഞ്ഞിലേക്കുള്ള ലാളന മിഴിക്കൊള്ളാനെന്നപോലെ ഒരു തംബുരുവായി  നിന്റെ മടിയിലേക്കു ഞാൻ ചായുന്നു നേർത്തുവരുന്നയെന്റെ ഉടൽരോമാഞ്ചത്തിന്റെ കമ്പിയിഴകളെ നീ തൊട്ടുണർത്തുന്നു. നിനക്കൊപ്പമൊരു സുഖദസാന്ദ്രതയിൽ ഒരു ഗാനശകലമാകുന്നു ഞാൻ അലസസുഖത്തിൽനിന്നും ദ്രുതതാളത്തിലേക്കു നീ ചുവടുമാറ്റുമ്പോൾ മുറുകിവരുന്നു, കമ്പനങ്ങൾ! നീ നയിക്കുമ്പോൾ ഞാനതിൽ ലയിക്കുമ്പോൾ ലഹരിയുടെ ശൃംഗദൈർഘ്യത്തിന് സീമയെങ്ങ് !