Posts

Showing posts from September, 2018
പ്രക്ഷോഭം വിശപ്പിന്റെ പാട്ടുക ൾ പാതയോരങ്ങളി ൽ താളമിടുമ്പോ ൾ ഒരുപിടി മണ്ണിന്നായി മുദ്രാവാക്യങ്ങ ൾ മുഴക്കുന്ന നെഞ്ചുകളുണരുമ്പോ ൾ നിത്യപ്പൊറുതിക്ക് പ്രജക ൾ നീതിയിരക്കുമ്പോ ൾ ഇല്ലായ്മയി ൽ നിന്നും മൂലധനം ചോ ർ ത്തുന്ന അട്ടക ൾ പിഴുതെറിയപ്പെടുമ്പോ ൾ ചോദ്യചിഹ്നങ്ങ ൾ സാധാരണമുഖങ്ങളി ൽ വക്രിക്കുമ്പോ ൾ കല്ലെറിയുന്നു ജനക്കൂട്ടം – എല്ലാം ഭീകരതയുടെ തുടക്കമെന്ന് വാഴുന്നവരുടെ ജാള്യത 
മ ൺപീ ഡനം **************** കറുപ്പൊഴിഞ്ഞ ആകാശത്തിന്റെ സുതാര്യതയി ൽ ഭൂമിയുടെ നഗ്നതകണ്ട് സൂര്യ ൻ എടുത്തുചാടുന്നു ചുട്ടുതുടുത്ത വിരലുകളാ ൽ അവളെ തഴുകുന്നു അവ ളിൽ നോവ് കത്തുമ്പോ ൾ പ്രണയവായ്പ്പിന്റെ മൂ ർ ദ്ധന്യത്തി ൽ സൂര്യ ൻ പൊട്ടിച്ചിരിക്കുന്നു!
മലയ ര്‍ബുദം --- --- ---  --- പണ്ടുപണ്ടെന്നോ ഒരു മൃതസഞ്ജീവനീവാഹകന് വഴിയൊരുക്കി കൂനിപ്പോയൊരു *കൂന ൻ അന്ധാളിച്ചനങ്ങാപ്പാറയായ * അനങ്ങ ൻ ഇവരിരുവരുടെ മടിത്തട്ടുകളി ൽ ആലോലം താലോലം ഗ്രാമശിശുക്ക ൾ കുന്തളിച്ചും കരണംമറിഞ്ഞും കുസൃതിക്കൊയ്ത്തിലൊരു താഴ്വാരം എന്ന് എങ്ങനെയോ എന്തോ രോഗാണുപോലിഴഞ്ഞെത്തി ക്വാറിച്ചൊറികളി ൽ ദംഷ്ട്രമുനച്ച്... മലപാദങ്ങളിലെയാദ്യകൊത്ത് നഖത്തുമ്പി ൽ നിന്നും നെറുകയിലേക്ക് വീണ്ടും വീണ്ടും കൊണ്ട വെട്ടുകളി ൽ മുറിഞ്ഞ് അനങ്ങന്റെ സിരകളിലേക്ക് മെല്ലെയരിച്ച് കൂനന്റെ കൂനിലേക്ക് നുഴഞ്ഞേറി നോവ്... മഴച്ചാട്ടത്തോടൊപ്പം മലമിഴിയൊഴുക്കായി ഒപ്പത്തിനൊപ്പം അടിവയറ്റി ൽ കല്ലുരുമ്മ ൽ മനംപിരട്ടിച്ചാട്ടം ശിലാവ ർ ഷം, മ ൺ കലക്കം “വയ്യേ... വയ്യെ”ന്നാ ർ ത്ത് അ ർ ബുദപ്പെരുക്കം സ്വപ്നപ്പാറയിടിഞ്ഞ് പച്ചപ്പട ർ പ്പണഞ്ഞ് കൂനനു മെയ്ക്കടച്ചി ൽ അനങ്ങന്നാമവാതം വേണമിനി മരുന്നൂട്ട് കടുപ്പമുറ്റ് നിയമം പൊതിഞ്ഞ പ്രതിരോധം ക്യാപ്സ്യൂ ൾ പ്പാകം. ·          *അനങ്ങ ൻ മല, *കൂന ൻ മല. ·          ഇക്കഴിഞ്ഞ പെ
ഉരു ൾ പൊട്ടിയ നാ ൾ *********************************** അയാ ൾ കടലലകളെ ധിക്കരിച്ചു പറന്നതാണ് ഓ ർ മവറ്റാ ൻ തുടങ്ങും മുമ്പ് ഭൂതകാലത്തിലേക്ക് വന്നിറങ്ങിയതാണ്... അനിശ്ചിതമൊരു നിമിഷത്തിന്റെ നേരും നെറികേടും അയാളെ വട്ടമിട്ടുപറക്കാ ൻ തുടങ്ങുന്നു... ഉരു ൾ പൊട്ടിയ ഹൃദയത്തിലെ ക ൽ ക്കൂമ്പാരത്തി ൽ നിന്ന് മുട്ടിക്കിതച്ചുനിന്ന ഏതോ ഒരു നിലവിളി ’മോനേ’ എന്നു തഴുകും പോലെ... മഴപ്പുഴക ൾ ക്കൊപ്പമൊഴുകാ ൻ കടലാസുതോണികളുമായി ’ദേ... ഏട്ട ൻ റെഡിയെന്ന്’ തപ്പുകൊട്ടിയാ ർ ത്തപ്പോ ൾ ഒളിച്ചു കളിക്കുന്ന കുഞ്ഞുപെങ്ങളെത്തേടി വട്ടമിട്ടുകൊണ്ടയാ ൾ ... മഴപ്പനിയെച്ചൂണ്ടി ഭൂതം കേറുമെന്ന് മുത്തശ്ശിവിറയലുക ൾ പല്ലിറുമ്മിക്കൊണ്ട് ചുള്ളിയടി വീശുകയാണ്... ’ക ർ ക്കടകക്കോളെത്തിയേ... പാടം നെറഞ്ഞേ...” വേവലാതിച്ചാലുക ൾ കീറി അച്ഛ ൻ തൂമ്പ കിതച്ചുകോപിക്കുന്നു... ’നാശം.... നാശം.... പതിരു കൊയ്യേണ്ടി വര്വോ......’ വയ ൽ പ്പരപ്പൊന്നാകെ- യുലഞ്ഞുകവിഞ്ഞ് ബോധം മറയുകയാണ്... മാംഗല്യനിശ്ചയം കോറിയിട്ട മൈലാഞ്ചിവരക ൾ പൂത്തുചിരിക്കുന്ന കൈമുദ്രക ൾ ’നിനക്കായ് പ
പ്രളയകാലത്തൊരു വെയിൽമരം പൂക്കുമ്പോള്‍  ********************     *****************     ******************* നൈമിഷികമെങ്കിലും അതിജീവിക്കുമെന്ന അടിയുറപ്പിന് അത്രയും മതിയായിരുന്നു...  ഒരു പിടി വെയിൽപ്പൂക്കൾ... മനസ്സുകളൊന്നായൊട്ടിയ  ആ നിമിഷസൌന്ദര്യത്തിന് എന്തൊരു ചന്തമായിരുന്നു! പെട്ടെന്നാണെങ്ങും  ആശ്വാസക്കതിരിന്റെ സൗരഭ്യം  തുടിച്ചുപറന്നത്! എത്രയോ ചിതറിപ്പോയ  സ്വപ്നങ്ങളാണ് പാഞ്ഞെത്തി ഒരാലിംഗനത്തിൽ കൂമ്പിയത്!  പിഴച്ചുവീണ നെഞ്ചിടിപ്പുകൾ പൊടുന്നനെയല്ലേ  നിവർന്നത്...  പ്രളയകാലത്തെയൊരുപിടി വെയിൽപ്പൂക്കളത്രേ നമ്മളുയർത്തുന്ന  തണൽക്കുടകൾ *********
കൊക്കരക്കോ *************** --- ഗീത മുന്നൂര്‍ക്കോട് --- നിരാസത്തിന്റെ ഒന്നാം പടിയിലേക്ക് ആദ്യചുവട് ചുരുണ്ടൊതുങ്ങാനൊരു കട്ടിപ്പുതപ്പിലേക്ക് നിലയുറപ്പിച്ച് പക്ഷേ... അവിശ്വാസം ചെറുഡോസുകളി ൽ പ്പൊതിഞ്ഞ് ക്യാപ്സ്യൂ ൾ പ്പരുവം വിഴുങ്ങി സിരകളിലുടക്കുന്ന രാസം സഹനത്തിന്റെ തീപ്പട ർ പ്പി ൽ പൊള്ളിക്കരിയുന്ന കുഞ്ഞിക്കുമ്പിളുകളിലേക്ക് യാചനകളിലേക്ക് കന ൽത്തു ള്ളികളുടെ കൊടും പെയ്ത് ഉയി ർ പ്പാതിയുടലുക ൾ ഒടിഞ്ഞചിറകുക ൾ ക്കുമേ ൽ ഒഴുക്കിലുലയുന്ന കച്ചിക്കുമേലെന്നപോ ൽ തള്ളിയകറ്റുന്ന തിരകളായി... അടുക്കാ ൻ വെമ്പുന്ന തുടിപ്പുകളെ പെറുക്കിയെടുത്ത് ദൂരങ്ങളിലേക്കെറിയുമ്പോ ൾ .... പക്ഷേയെന്ന് ഒരു പൂ ർ ണ്ണവിരാമത്തിലേക്കുള്ള നീട്ടിയെറിയ ൽ പ്പോലെ അതിവേഗം കുഞ്ഞൊഴുക്കുക ൾ ക്കുള്ള ദ്വാരങ്ങളടക്കാനോങ്ങുന്ന പശയരക്കായി അവിടവിടെയേതാനും തുളക ൾ വ്യാധി പട ർ ന്ന് തമോരന്ധ്രങ്ങളായി ഒരു ഭീമ ൻ ചുഴലിയി ൽ ചുഴിക്കകമൊരുമിക്കും നേരം മറ്റൊരു വെട്ടത്തിലേക്ക് ഒന്നിച്ചൊരു ജനക്കൂട്ടത്തിന്റെ പുല ർ മിഴി ചിമ്മിത്തുറക്കും മുമ്പ് പുച്ഛത്തിന്റെ പുകമറ
ജലസുന്ദരീ... **************** - നീലിമകുടിച്ച ലഹരിയിൽ നിന്നെയൊന്നു തൊടാനാഞ്ഞ ഒരു തുമ്പുസ്പർശത്തിലലയിളക്കി ചിരിച്ചുകുണുങ്ങിയെന്നെ വാ .... വാ... എന്ന് മാടിവിളിച്ചതിലേക്ക് എന്റെ പ്രണയമിറങ്ങി വന്ന നാളുകളിൽ സുന്ദരിയായിരുന്നു നീ പാദമിറങ്ങി മുട്ടോളം അരയോളം പിന്നെപ്പിന്നെയെന്റെ കുളിർമുത്തങ്ങളിലുടഞ്ഞ് നീയെന്നെപ്പുണർന്ന വ്യാപ്തിയിൽ തിളച്ചുനിന്ന നിന്നിലേക്ക് മുങ്ങിയിറങ്ങിയുരുമ്മി നീന്തിത്തുടിക്കും നേരം ജലകന്യേ നീയതിമനോഹരിതന്നെയായിരുന്നു... സ്വച്ഛമായ അഗാധനീലിമപോലെ എന്റെയുള്ളകം നിറം നിറച്ച മുഗ്ദ്ധശാന്തിനി ദാഹമെന്നിൽ മൂർച്ഛിച്ചതോ മോഹഭ്രമത്താൽ നിന്നെയുരിഞ്ഞതോ കാമലോഭത്താൽ മുകർന്നതോ ഊർന്നിറങ്ങിയ നിന്റെയടിവയറ്റിലെ ചരൽപ്പരലുകളെയെണ്ണിയെണ്ണി നീ വരണ്ടുചാകുമ്പോൾ തേഞ്ഞൊടിഞ്ഞ മുലക്കാമ്പുകൾ ചെത്തിക്കോരിയെടുത്തതോ ശോഷിച്ച നിന്റെ മേനിവിതാനങ്ങളിൽ നഖദംഷ്ട്രകൾ വെറിവരകൾ കോറിയെന്നതോ നീരാവിയായി നിന്റെയശ്രുക്കൾ പൊങ്ങിയുയർന്നതെന്തേ കനത്തശാസനക്കോ ശിക്ഷാവിധിയെഴുത്തോ കറുപ്പിട്ട് മേഘനീതിയായ് കനച്ചത് ? കൊക്കിക്കുരച്ചുള്ള ചാട്ടം ജലമുടിക്കെട്ടഴിച്ചു നിന്റെ ചടുലനർത്തനം വെള്ളിടിവാൾ വീശി ഗർജ്ജിച്ച താണ്ഡവം ചോരപ
പകർച്ചവ്യാധി *************** ഓരോ അവസാനത്തിലും ഒളിച്ചിരിക്കുന്നുണ്ടാകും ഒരു തുടക്കം കാതോർത്ത് കൺതുടിച്ച് എടുത്തങ്ങുചാടും ഒന്നുമല്ലാതിരുന്ന അന്ത്യത്തെ എല്ലാമെല്ലാമായ മറ്റൊന്നാക്കും വിധം വ്യാപരിക്കും മർദ്ദനനാടകങ്ങൾക്ക് താഡനക്കലാശങ്ങൾക്ക് പീഡനധാർഷ്ട്യങ്ങൾക്ക് തിരിശ്ശീലയിറക്കാൻ കൈകൾ അറച്ചുനിൽക്കുമ്പോൾ അവിടെ തെറിക്കുന്ന കബന്ധങ്ങൾ ഒന്നൊന്നായി അണിചേരും അവയൊന്നിക്കും ഒറ്റപ്പെട്ടെങ്കിലും ചുവന്ന രക്തനക്ഷ്ത്രങ്ങളാകും ശേഷിക്കുന്ന കാതോരങ്ങളിൽ കൺതുമ്പുകളിൽ ഹൃത്തടങ്ങളിൽ ചരടഴിഞ്ഞ പട്ടങ്ങൾപ്പോലെയവ പറക്കും… ഒളിഞ്ഞും തെളിഞ്ഞും മനസ്സാക്ഷിക്കുത്തുകൾ നുള്ളിയിട്ട് ഭയപ്പാടിന്റെ പേപ്പനികളിൽ സമൂഹം വിറക്കും… അരാജകമാകും കുഴിമാടങ്ങൾ ചൊള്ളകുത്തിയ രോദനങ്ങൾക്കവിടെ നിരോധനമില്ല… ഈ രോഗാതുരക്ക് കണ്ടെടുക്കുന്ന ഔഷധക്കൂട്ടിലും മൃഗാംശക്കലിപ്പുണ്ടെന്നിരിക്കെ മരിക്കുന്ന മനുഷ്യത്വത്തിന് മൃഗീയതയല്ലോ കാവലാൾ…. 2 Comments