Posts

Showing posts from 2019
മൺമന്ത്രജാലം ........................... - ഗീത മുന്നൂർക്കോട് - ആരൊക്കെയോ പോയിട്ടുണ്ട് കൂട്ടിക്കൊടുപ്പ് നടന്നിട്ടുണ്ട് ഭൂമിയുടെയകയാഴങ്ങളിലെ പ്രാന്തപ്രദേശങ്ങളിൽ കുടിൽപുറ്റുകൾ കെട്ടി പാർപ്പുറപ്പിച്ചിട്ടുണ്ട്. ഉവ്വ്... എനിക്കതു കേൾക്കാം ഗൂഢമായ പിറുപിറുക്കൽ കുശുകുശുക്കുന്ന കശുമ്പുകൂട്ടങ്ങൾ ഒത്തുകൂടിയ കുനുഷ്ടുകൾ കാണാമറയത്തെ മണ്ണറകളിൽ രഹസ്യതന്ത്രം നൂൽക്കുകയാണ്‌ തറികൾ കറങ്ങുന്നുണ്ട് രാസരസം തുള്ളിത്തിളച്ച് നീരോളങ്ങളെ ചെരിച്ചും നീർത്തിയും പൊക്കിയും താഴ്ത്തിയും ഇടതടവില്ലാതെ പായിക്കുന്നുണ്ട്... കനച്ചുറങ്ങിയ രാത്രിയെ കെട്ടിപ്പിടിച്ച ഇരുട്ടിനെ പുകഴ്ത്തി കാലൻകൂമൻ കൂവി അലർച്ച - ഹൃദയം മുട്ടിയിടിച്ചിട്ട് - വരൂ - കൂടെപ്പോരു... എന്നെയും വിളിച്ചോ .... ? - മൺമലക്കൂമ്പാരമൊന്നിന്റെ പിന്നകമ്പടിയിൽ രഹസ്യക്കാഴ്ചകളിലേക്കൊരാൾകൂടി... കൂടും കൂട്ടും വിട്ട ഉയിർക്കിളികൾ ഭൂമിക്കടിയിലെ കിതപ്പുകൾ വേച്ചു വിറച്ച് പൊങ്ങി വരുന്നു... *****************
മനമിടഞ്ഞ് മരം കരയുമ്പോൾ ..................................................................................... മനം പെയ്യുന്ന മരങ്ങളുടെ ഇലകൾ പെൺകുഞ്ഞുങ്ങളുടെ ഇളം പച്ച മിഴികളാണു് ഞെട്ടിയൊരൽപ്പം മിന്നൽവര കീറുമ്പോൾ കലങ്ങുന്ന മനം നോവുതുള്ളികളെ മെല്ലെ മെല്ലെ മൗനത്തിൽ മുക്കി മിഴിവാതിലിലൂടെ ഇറ്റിച്ചൊഴുക്കും. ഇടതടവില്ലാത്ത കുത്തിക്കീറലുകളിൽ നിറഞ്ഞു നിറഞ്ഞ് കുമിഞ്ഞു കവിഞ്ഞ് കുടം കണക്കിന് നൊമ്പരങ്ങളെ കവിൾച്ചാൽ മുറിച്ച് വെറുതെ അവിടവിടെ തൊട്ടുമുത്തി നനച്ചുതടവി മണ്ണിലേക്കിറങ്ങും... തർത്തിടിച്ചാലക്ഷണം മറ്റെന്തു ചെയ്യാൻ...! വേരമ്മയുടെ തോളുടഞ്ഞ തേങ്ങലിൽ തട്ടി വീണ് ഒന്നോടെ ഞെട്ടും പൊട്ടിച്ച് മരത്താങ്ങിനൊപ്പം മടിക്കുത്തുമഴിച്ചോടും ... ചെമക്കുന്ന നഗ്നതയപ്പോൾ വിസ്മയമേയല്ലാതാകും... ******************************
തിരിച്ചുവരവ് ******************* അവ ൻ മുളയിട്ടുതളി ർ ത്ത് മൊട്ടിട്ടുപൂത്ത മരങ്ങ ൾ സുഖദമായ കാറ്റുകളി ൽ ആനന്ദമാടുന്നു! മധുരം ഫലിക്കുന്നു കാടായതു വളരുന്നു ! മുളച്ചുപൊങ്ങിയ മണ്ണ് പച്ചയിരുളി ൽ മറയുന്നു... പടുമുളപോലെയെങ്കിലുമൊരു തോന്ന ൽ മതിയാകും അതിന്റെവേരുകളിറങ്ങും അമ്മനെഞ്ചു തേടും കാത്തിരിപ്പുണ്ടൊരു നനഞ്ഞ മാറിടം മടങ്ങിയെത്തിയേക്കാവുന്ന വേരിഴക ൾ ക്കമ്മമുത്തമേകാ ൻ...
ഇരുട്ടിന്റെ വേരുകളി ൽ ************************* മഞ്ഞച്ചുതെളിഞ്ഞ് ജ്വലിക്കുന്ന നാളത്തിലേക്കല്ല എരിഞ്ഞുപൊരിയുന്ന തിരിയിലേക്കാണെന്റെ നോട്ടം വീണത്... കാഴ്ച കറുത്തു പോയി ഇരുളൊഴുകി ഞരമ്പുകളതിനെ വലിച്ചിഴച്ച് നി ർ ദാക്ഷിണ്യം സിരയിലേക്കൊഴുക്കി... പരന്നൊഴുകുന്ന തൂവെട്ടമെന്ന് ആരോ... ചിരിച്ചുജ്വലിച്ച് ! കറുത്തുമരിച്ച കാഴ്ചയുടെ വേരുകളിലേക്ക് ഒഴുക്കുനിലച്ച വെട്ടം...
  തേടരുതെന്നെ ************************* ആ ർക്കും പിടികൊടുക്കാതെ കുതിച്ചോടുന്ന ഒരാളുണ്ട് എന്റെയുള്ളി ൽ   കടുംപച്ചക്കൊടുംകാട്ടിലേക്ക് ഓടിയൊളിക്കുന്ന ഒരാ ൾ   ചിന്നംവിളിക ൾക്കും കുരങ്ങ ൻചാട്ടങ്ങ ൾക്കും   കിളി /കൂമ ൻ വിളിക ൾക്കും വന്യതയുടെ ഗർജ്ജനങ്ങൾക്കുമൊപ്പം കൂട്ടുകൂടാ ൻ സ്വയമങ്ങനെ പ്രക്രുതിയ്ക്കിരപ്പെടാൻ തത്രപ്പെടുന്ന ഒരാ ൾ ഒരുവേള കടുംനീലയാഴങ്ങളി ൽ വിഷമവിഷം കുടിച്ച് മുങ്ങിമയങ്ങും പവിഴപ്പുറ്റുകളിലോന്നി ൽ പൂമെത്തയെന്നും ധരിച്ച് ഉറങ്ങാനാകാം സ്രാവുകളുടെ പ ൽക്കൂടുകളിൽ തിമിംഗലഗുഹയുടെ വിസ്താരങ്ങളിൽ കടലലകൾ മദിക്കുന്ന സർപ്പനീലങ്ങളിൽ തീരത്തിറയാട്ടങ്ങളിൽ എവിടെയും   നുഴഞ്ഞു കേറിയിരുന്നേയ്ക്കാവുന്ന ആ ഒരാൾ ഒരുപക്ഷേ ആക്രമിക്കപ്പെടാ ൻ നെഞ്ചുവിരിച്ചു നിൽപ്പുണ്ടാകും.... പറന്നുപോകുന്ന വാനങ്ങൾ നിങ്ങളുടെ കാഴ്ചകളിൽ നിന്നും മറച്ചേക്കും പരശതം പ്രകാശവേഗങ്ങളി- ലെന്റെ പേടകം അദൃശ്യവീചികളായേക്കാം ശതകോടി ആയുർദൈർഘ്യങ്ങളെണ്ണി നക്ഷത്രത്തിളക്കങ്ങളിലേക്ക് കനമില്ലാതെയൊടുങ്ങിയെന്നും വരാം ഇനിയൊരു ആകർഷണസാന്ദ്രതയായി തമോഗർ
വെറുതെ നടിക്കുന്നു നമ്മ ൾ ഋതുഭേദങ്ങളെന്ന് നിന്റെയുട ൽ വ്യാഖ്യാനങ്ങ ൾ വരട്ടിച്ചുട്ട ഹൃദയത്തിന്റെ അശ്വമേധവേഗം... അഗ്നിയാളുന്നു അവിടെ ചുവക്കുന്ന ചൂടിലേക്ക് ഭീതിനാളം വെളുക്കുന്നു... നിന്റെ കാണാപ്പുറങ്ങ ൾ ഹൃദിസ്ഥമാണ് അതിലേക്കു പെയ്തുനിന്ന ഒരു കുളി ർ ക്കാലത്ത് ഒന്നിച്ചുപോയ ഉടലുയിരുക ൾ ചുളുങ്ങിക്കോടിയതാരറിയുന്നു...! നിശ്ചലതയുടെ മൗനത്തിന്റെ കനത്തപാളിക ൾ നിദ്രയിലേക്ക് തണുക്കുന്നു! നമ്മ ൾ പരസ്പരമറിയാതെ മുങ്ങിത്താഴുന്നു! എല്ലാമെല്ലാം ഒരേ സ്പന്ദനത്തിന്റെ വെറും നാട്യങ്ങളാകുന്നു...
പരിശിഷ്ടം ഓടി നടക്കുകയാണ് വേരുക ൾ ഹൃദയം നിറയെ വലപ്പട ർ പ്പുണ്ട് അതിലേക്കു വീഴുന്നതെല്ലാം ഉടഞ്ഞു നേ ർ ക്കുന്നു... ചിലതെല്ലാം മികവിലങ്ങനെ അടങ്ങിയൊതുങ്ങുന്നുമുണ്ട് മണം പിടിച്ച് മുത്തിയേടുക്കാ ൻ ത്വരയോടെ വേരറ്റങ്ങ ൾ ! ഉണ്ട് എല്ലാമറിയുന്നുണ്ട് ഹൃദയഭാരം താഴ്ന്നു കുമ്പിടുന്നു ഉച്ചാടനമില്ലാതെയൊരാവാഹനം! എന്നിലൊരു ഞാ ൻ ഹവിസ്സാകുന്നു നമ്മളെന്ന പരിശിഷ്ടത്തിലേക്ക്!
ബന്ധനം *************** അതിരുക ൾ വരക്കുന്നു നൃത്തം വൃത്തഭംഗിയി ൽ ! ആസക്തിയുടെ ചുരു ൾ രേഖ വലയം തീ ർ ത്തതി ൽ ഭയം നിഴ ൽ വിരിക്കുന്നു... സമാന്തരസാന്ത്വനത്തിന്നായി അനന്തതയിലേക്ക് നോട്ടമാഴ്ത്തുന്നു...
വാക്കുരുക്കം    ************* അച്ചടക്കശാസന! കറുത്തുകനത്ത തലക്കകം കുറെ വാക്കുക ൾ തിളനിലയിലെത്തുന്നു! ഏതോ വ്യാഘ്രനിമിഷത്തിന്റെ പരിഭ്രാന്തിക്കുത്തേറ്റ് തൊട്ടുരസി പൊട്ടിയൊഴുകി ഉരുകിമെരുങ്ങി ദുഷിച്ചു പോയ പുറം കാഴ്ചകളിലേക്ക് വാക്കുകളൊന്നോടെ റോന്തു ചുറ്റാനൊരുങ്ങുന്നു! കാടത്തത്തിനെ വരിച്ച കേളീമുറുക്കത്തി ൽ പതച്ചെത്തുന്ന ലാവ പോലെ... കവചമണിഞ്ഞ പദങ്ങ ൾ ക്ക് സ്വരം നഷ്ടമാകുന്നു... രൂപം വികലമാകുന്നു... ഒറ്റത്തീണ്ടലിലുരുകാനൊരു വാക്കിന്റെ നേ ർ നീരുറവ കുതിച്ചൊഴുകാ ൻ തുനിയുന്നു! വെട്ടും തിരുത്തും കഴിഞ്ഞ് കൊട്ടും കുരവയുമായി ഘോഷണം നിലയ്ക്കും കാലം അതി ർ വരകളിലവയൊതുങ്ങും നേരം അക്ഷരപ്പൂമാരിയി ൽ കെട്ടി നി ർ ത്തേണ്ട തടയണയിലേക്ക് വാക്കൊഴുക്കിന്റെ ലാവ തണുത്തുറഞ്ഞേക്കാം...