ജ്വാല. --- ഗീത മുന്നൂര് ക്കോട് --- ഭൂമണ്ഡലത്തിന്നഗാധഗര്‍ത്തങ്ങളിലെവിടെയോ ഉയിര്‍ക്കൊണ്ട ഭ്രൂണം, ഉര്‍വ്വിതന്നൂഷരനിശ്വാസമേറ്റുകൊണ്ടെങ്ങോ മുളപൊട്ടിയീ ദുഷ്ടബീജം. അനുദിനമനുക്ഷണമൂര്‍ജ്ജമാര്‍ജ്ജിച്ചിട്ടതു താനേ വീശിപ്പടരുന്നു കഷ്ടം ! സ്നേഹസാന്ദ്രസമതലപ്രാന്തങ്ങളത്രയും പാഴായ്, കള- ച്ചെടികളായ് ദുര്‍നിമിത്തം ! അണുവിടാതിടവിടാതെല്ലായിടത്തും പടര്‍ന്നശാന്തി – തന്‍ ചുടല വിഭ്രാന്തിയായി… അരാജകത്വമഴിഞ്ഞാടിത്തിമര്‍ക്കുന്നടിയറവു ചൊല്ലി- തളരുന്നു നന്മ ; എങ്ങുന്നു വന്നു കലര്‍ന്നു പടര്‍ന്നിതന്തരീക്ഷത്തില്‍ ...
Posts
Showing posts from 2012
- Get link
- X
- Other Apps
തുള്ളി ഇല്ലുള്‍ വലിയാനകത്തോട്ട് ആവിയായ് മറയാന്‍ കത്തും കരളിലെന്‍ കാരിരുമ്പുരുക്കം ! പോങ്ങുവതെങ്ങിനെ മൂര്‍ദ്ധാവിലെന്‍ സിരകള്‍ പുകയുകയല്ലോ; ചിന്താക്കുഴപ്പം ! ഊറുവാനാകില്ല എന്‍ മിഴികളില്‍ നോട്ടപ്പകപ്പിന്‍ ഹരണക്കുരുക്ക് ! പടിയിറങ്ങാനാകുമോ വാക്കായ്, വായ്ക്കകം വരണ്ട നാക്കില്‍ ചൊറിയും ദുരന്തം ! ഒരേ വഴി എന്റെ തൂലിക - വിരല്‍ കൊര്‍ത്തിരിപ്പൂ തണുപ്പും തുള്ളിച്ചു കാത്തിരിപ്പൂ മഷിത്തുള്ളി ! ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു കവിതയാകാം; സുഖദം, ശീതളം!
- Get link
- X
- Other Apps
എന്തെല്ലാമോ ബാക്കിയിട്ട് ---- ഗീത മുന്നൂര്‍ക്കോട് ----- വെള്ളിടി വെട്ടുന്നൂ, പെരുമ്പറ മുഴങ്ങുന്നു തുരുതുരാ പൊട്ടുന്നുണ്ടോര്‍ക്കൂണുകള്‍.... അറിയാ, മില്ലിനി കനിവിന്‍ കുളിര്‍ പെയ്യി - ല്ലൊട്ടുമകം ചൂളയാറി, ല്ലുള്‍വ്യഥയൂറിയ കരിമുകില്‍ കാറ്റില്‍ത്തണുക്കില്ല, പൊഴിയില്ല. രഹസ്യങ്ങള്‍ പൂഴ്ത്തിയോരെന്നര്‍ദ്ധത്തെ ജീവിതക്കാരം പൂശി രാകി മിനുപ്പിച്ചു നോവിച്ചു നീ കുടഞ്ഞിട്ടു നിര്‍മ്മമം പരസ്യം വില ചാര്‍ത്തിയതറിയാതെ, പഴകിയോരെന്നവശിഷ്ടപൂര്‍വ്വത്തെത്തേടും നിന്‍ കാലൊച്ച തെല്ലും കേള്‍ ക്കാതെ നിന്‍ പാദസ്വനമെന്നേകാന്ത രാവിനെ ദംശിച്ചിട്ട മറു പാതി വൃഥാ പിടയ്ക്കുമ്പോള്‍….. നിന്‍ ചിരി ചുവപ്പിച്ചു ചാര്‍ത്തിയ ചുംബന - മെന്നിലൊരു മുള്‍ നോവായടിഞ്ഞേ കിടപ്പൂ… നീയാദ്യം നുള്ളിയിട്ടോരത്തപ്പൂക്കളം കണ്ട് കുഞ്ഞുവിരല്‍ മുത്തിയ സ്പര്‍ദ്ധതന്‍ മുള്‍ ത്തുമ്പ് – കുതറിത്തുള്ളിയതെന്‍ കൗതുക നിണത്തുണ്ട്….! മഞ്ഞയിട്ടുടയാന്‍ പൊടിയാന്‍ വിധിയിട്ട പുസ്തകമുണ്ടിന്നും, ചിതലതില്‍ നിരങ്ങുന്നൂ… നെഞ്ചിന്നേടില്‍ മറന്നു മുടിഞ്ഞെന്നോ നീ തന്ന പരിമളമിഴഞ്ഞതാം മയില്‍ പ്പീലി… കൗമാരക്കളരിപ്പറമ്പിന്നിറമ്പിലോടിപ്പാടി ഇന്ന...
- Get link
- X
- Other Apps
ജീവിതപ്പിശുക്ക് -- ഗീത മുന്നൂര് ക്കോട് – ഉപ്പു തൊട്ടുനുണഞ്ഞാണ് വിശപ്പിന് ഉരുളയെണ്ണിയത് - വെള്ളമിറ്റിച്ചാണിറക്കിയത് ദാഹത്തെ കുളിര്‍ പ്പിച്ചത് - ദൂരങ്ങളളന്ന് നടന്ന് സ്വന്തം വെളിച്ചത്തെ നിഴലുകളിലൊതുക്കി നഗ്നജീവിതത്തിന്റെ കല്‍ ത്തറയിലുറങ്ങിയത് ആര്‍ ക്കുവേണ്ടിയായിരുന്നു … ? അന്ത്യമൊഴിക്കുള്ള പ്രതിമൊഴിയേല്‍ ക്കാന്‍ ആരുമില്ലാതെ – വീണില്ലൊരു മിഴിത്തുള്ളി … .
- Get link
- X
- Other Apps
വാക്കിനൊരു മറുവാക്ക് അനാദിവാത്സല്യമമ്മ ആദ്യ മുലപ്പാല്‍ വാക്കമ്മ പൂമൊട്ടിടുവിച്ച് വിടര്‍ന്ന രാസമന്ത്രം കുട്ടിക്കളികളുടെ ചേല് ! വിരിഞ്ഞുചിരിച്ച പൂവുണ്ടാക്കിയ തൂമണ വാക്ക് കാറ്റെടുത്തു …. വാക്കില്‍ മോഹിച്ചതൊക്കെ മേഘങ്ങള്‍ വലിച്ചെടുത്തു ….. പ്രണയപ്പൂ വാക്കു കളായത് കിണറാഴത്തിലെ ചതിയി ല്‍ ചെളി പുരണ്ടു …. കാ ണാ മറയത്തു നിന്നും വന്ന് ഏതോ വാക്കുകള്‍ മാറാവ്യാധി പിടിച്ച് തടവറക ളി ല്‍ ഇരുട്ട് കുടിച്ചു … ജീര്‍ ണ്ണിച്ചതില്‍ ച്ചിലത് ചിതലെടുത്തു …. ഉണ്ടകളാക്കിയെറിഞ്ഞതൊക്കെ തിരിച്ചടുത്തു ….. വാളായി വീശിയത് മിന്നല്‍ പ്പിണറുകളായി ….. മധുരം പുരട്ടിയവയെല്ലാം അശ്രദ്ധയുടെ ചവര്‍ പ്പിലുരുണ്ട് കയ്ച്ചു തികട്ടി …. ഉള്ളടക്കാനുള്ള വാക്കുകള്‍ ക്ക് കാതും , കണ്ണും കരളും കവാടങ്ങള്‍ തുറന്നതേയുള്ളൂ …. പെരുക്കിപ്പെരുകിയവ നോവുകളായ് ഒരുമ്പെട്ടപ്പോ ള്‍ ചിനക്കിയിട്ട നിനവില്‍ രക്തച്ചാട്ടം ! ഇനി വേണം മറുവാക്ക് – ഹൃദയച്ചുവപ്പില്‍ മുക്കി കത്തിക്കട്ടെ വാക്കിനെ നാളമായി ഇര...
- Get link
- X
- Other Apps
ദാരിദ്ര്യം -- ഗീത മുന്നൂര് ക്കോട് തീന്‍ മേശകള്‍ , പാവം …. മുഷിഞ്ഞു മടുത്ത് ! വെട്ടിച്ചുരുക്കിയ തളികകളില്‍ ഉമിനീരുടയുന്ന കലമ്പലി ല്‍ മൗന സമരം ..! അടുക്കളയുടെ നീരസം പൊട്ടാതെ , ചീറ്റാതെ നോക്കിയും കണ്ടുമങ്ങനെ …. ഇന്ധനക്കുറ്റിയോട് പോരടിക്കാനാകില്ലല്ലോ... അവര്‍ പിണങ്ങിയിറങ്ങിയാല്‍ തിരികെക്കയാറ്റാ ന്‍ പെടാപ്പാടല്ലേ ..? നമ്മുക്ക് തിളപ്പിക്കാമിനി വെയില്‍ ച്ചൂടി ല്‍ സ്വപ്നങ്ങളെ – ചാന്ദ്രബിംബമേ , കാണുന്നില്ലേ നീ ഇവിടെ വൈദ്യുതി നാണിച്ചുകിണുങ്ങുന്ന മിന്നാമിനുങ്ങു വേട്ടങ്ങളെ ? നിലാവെളിച്ചം കത്തിച്ച് ഞങ്ങളുടെയി രുട്ടില്‍ നീയെങ്കിലുമൊന്നെത്തി നോക്കുമോ …?
- Get link
- X
- Other Apps
പെയ്യാന്‍ മടിക്കുന്നതെന്തേ ……….. - ഗീത മുന്നൂര് ക്കോട് - വാനമിരുണ്ട് ക്രോധം കൊണ്ട് മുരണ്ടതെന്തേ …? വെകിളി കൊണ്ട മേഘക്കുതിരകള്‍ കടിഞ്ഞാണ്‍ വിട്ടകലുന്നതെന്തേ …..? ആരവമില്ലാതെ പെയ്ത്തൊഴിഞ്ഞതെന്തേ ….? കുളിര്‍ ക്കാതെങ്ങനെ മുകിലുക ള്‍ തണുത്തു പെയ്യാന്‍ …….? വീശാഞ്ഞോ സ്നേഹത്തെന്നല്‍ …? തഴുകാത്തതോ മസൃണതകള് …….! ദുരയാണ് പൊട്ടിയുയരുന്നത് …. ഉഷ്ണക്കാറ്റിനോട് തോല്‍ ക്കുന്നോ മഴ മേഘങ്ങള്‍... …? ഒരിളം സ്നേഹക്കുളി ര്‍ ഒഴുകി വന്നെങ്കില്‍ …. നീര് , ഗര്‍ ഭത്തില്‍ പേറും മുകിലുകളെ തഴുകിയെങ്കില്‍ ……. അവയൊന്നു തണുത്തെങ്കില്‍ ………. വരണ്ടുണങ്ങിയ മരുസ്ഥലികളി ല്‍ നോവ് നീറ്റുന്ന ഹൃദയങ്ങളില്‍ ……. തുരു തുരാ പെയ്തെങ്കില്‍ ……… വീള്ളലുകള്‍ നികന്നെങ്കില്‍ ……. എങ്കി ല്‍ ഉയരും അഷ്ടദിക്കുകളിലും പുത്തന്‍ മഴക്കോളുകള്‍... …….