ഒലികള്‍ , മാറ്റൊലികള്‍….
ഒലികള്‍ , മാറ്റൊലികള്‍ ….. --- ഗീത മുന്നൂര്‍ക്കോട് ---- ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. കരളിന്റെയുള്ളറക്കെട്ടില്‍ കദനത്തിന്‍ കണ്ണുനീര്‍ച്ചാലൊന്നു കീറി……… കണ്‍കളിലിരവു പടര്‍ന്നൂ………… ഞാനെന്റെ കണ്ണൊന്നു ചിമ്മീ…… കാര്‍മുകില്‍ക്കരിവണ്ടുകള്‍ നീളെയുലാത്തീ കച്ചിത്തുരുമ്പു പുണരാന്‍ കൊതിച്ചവ - രാഴിയില്‍ വീണു പിടഞ്ഞൂ…… അലവിളി കൊട്ടിത്തകര്‍ന്നൂ……. തെളുതെളെ തുള്ളിത്തിളങ്ങുന്ന തുള്ളിയാ- യാഹ്ളാദവായ്പില്‍ ചിരിച്ചൂ……….. കരയെപ്പുണര്‍ന്നൂ…….. ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. കുളിരും കൊണ്ടുടലു കുതിര്‍ന്നൂ,…..ഭൂവിന്‍ തപ്താശ്രുകണജാലം പാളിപ്പൊഴിഞ്ഞൂ……പൊലിഞ്ഞൂ…….. പുഴപോലെ – ചേര്‍മണ്ണിന്‍ ചിരിപോലെ ചാലുകളൊന്നൊന്നായൊഴുകീ…. , നുരചിന്നിപ്പാഞ്ഞൂ……… ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. അനിലന്റെയാശ്ലേഷരാഗക്കുടുക്കയാ- യലമാലകന്യ പുളകം കൊരുത്തൂ……. രമിച്ചൂ….രസിച്ചൂ…. കാര്‍കൊണ്ടല്‍ മൂടി മയങ്ങീടുമക്കരെ ത്തീരമിന്നായിരം വര്‍ണ്ണങ്ങള്‍ ചുറ്റീ വില്ലും കുലച്ചൂ………. ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. ഭൂമി തന്‍ ഗദ്ഗദത്ത...