പെയ്യാന്‍ മടിക്കുന്നതെന്തേ ……….. - ഗീത മുന്നൂര് ക്കോട് - വാനമിരുണ്ട് ക്രോധം കൊണ്ട് മുരണ്ടതെന്തേ …? വെകിളി കൊണ്ട മേഘക്കുതിരകള്‍ കടിഞ്ഞാണ്‍ വിട്ടകലുന്നതെന്തേ …..? ആരവമില്ലാതെ പെയ്ത്തൊഴിഞ്ഞതെന്തേ ….? കുളിര് ക്കാതെങ്ങനെ മുകിലുക ള്‍ തണുത്തു പെയ്യാന്‍ …….? വീശാഞ്ഞോ സ്നേഹത്തെന്നല് …? തഴുകാത്തതോ മസൃണതകള് …….! ദുരയാണ് പൊട്ടിയുയരുന്നത് …. ഉഷ്ണക്കാറ്റിനോട് തോല് ക്കുന്നോ മഴ മേഘങ്ങള്‍... …? ഒരിളം സ്നേഹക്കുളി ര്‍ ഒഴുകി വന്നെങ്കില്‍ …. നീര് , ഗര്‍ ഭത്തില് പേറും മുകിലുകളെ തഴുകിയെങ്കില്‍ ……. അവയൊന്നു തണുത്തെങ്കില്‍ ………. വരണ്ടുണങ്ങിയ മരുസ്ഥലികളി ല്‍ നോവ് നീറ്റുന്ന ഹൃദയങ്ങളില്‍ ……. തുരു തുരാ പെയ്തെങ്കില്‍ ……… വീള്ളലുകള് നികന്നെങ്കില് ……. എങ്കി ല്‍ ഉയരും അഷ്ടദിക്കുകളിലും പുത്തന്‍ മഴക്കോളുകള്‍... …….
Posts
Showing posts from September, 2012
- Get link
- X
- Other Apps
പരിചയം - - കഴുത്തറുക്കുന്ന പുഞ്ചിരിമുനകളിലൂടെ തെന്നി വീണ് പൊട്ടിച്ചിരികളിലെ സ്ഫോടനങ്ങളില്‍ വെന്തു പൊടിഞ്ഞ് തിരിച്ചറിയാനാകാത്ത മുഖങ്ങളിലെ മായപ്പശയിലൊട്ടി അടരാന്‍ വിതുമ്പുന്ന കറുപ്പാകുന്നു ഞാന്‍.... എന്റെ നിര്ജ്ജീവബിംബങ്ങളിലേയ്ക്ക് ജീവന് കുടഞ്ഞിടാന്‍ ദര്‍ഭമുനകള്‍ മടിക്കുമ്പോള്‍ പിടഞ്ഞുണരുന്നു ഞാന്‍ എന്നെയറിയുന്നു...!
മൗനം
- Get link
- X
- Other Apps
മൗനം --- ഗീത മുന്നൂറ്ക്കോട് --- എന്റെ പിറവിയിലേക്ക് ഇറങ്ങി വന്നു നീ……….. നിമിഷങ്ങളെ ശാസിച്ച്……… എന്റെ കാതടപ്പിച്ച്……. എനിയ്ക്കൊപ്പം വളര്‍ന്ന്….. എന്നെപ്പൊതിഞ്ഞ്………….. കാഴ്ച്ചവട്ടങ്ങള്ക്കായൊരുക്കി തുറുകണ്ണുകളിലേക്ക് വിഴുങ്ങാനായെറിഞ്ഞ് എന്നെ വ്യാപരിപ്പിച്ച നിന്നില്‍ ഞാനെന്നെ മൂടി………… ശിരസ്സു കീറാന്‍ മിനുങ്ങുന്നുണ്ട് വാള്‍മുനകള്‍……… ദാഹം കൊള്ളുന്നുണ്ടൊരു ദംഷ്ട്ര………. കത്തിയാളുന്നുണ്ട് പലവക വിശപ്പുകള്………… മൗനമേ, നിന്റെ ഭാവാന്തരം….. എങ്ങിനെ………….എന്ന്…? ഷണ്ഡതാണ്ഡവവലയങ്ങളില് നിന്റെ താഡനമേറ്റ് ഞാന്‍………….?