മനസ്സെന്ന ലോകത്തില്‍ --ഗീത മുന്നൂര്‍ക്കോട്-- മനുഷ്യമനസ്സിലെ തന്മാത്രകള്‍ക്കിടയിലാണ് ഏറ്റവും വിപുലമായ ശൂന്യസ്ഥലികളുള്ളത്. അങ്ങിങ്ങായി നിബിഡങ്ങളായ പേക്കാടുകളും ദൈര്‍ഘ്യമേറിയ വക്രവരകളും സമാന്തരങ്ങളില്ലാത്ത വൈരൂപ്യങ്ങളും കറുത്തിരുണ്ട പുഴുക്കുത്തുകളും യഥേഷ്ടം കാണാം. എന്നിരുന്നാലും വല്ലപ്പോഴും തെളിയാറുണ്ടിവിടെ പ്രതിഫലിക്കുന്ന പ്രകാശം; ചാന്ദ്രസ്ഫടികപ്രതലവും നന്മ സ്ഫുടം ചെയ്ത താരസ്ഫുരണങ്ങളും.
Posts
Showing posts from February, 2013
- Get link
- X
- Other Apps
The twinkles of the past ---Geetha munnurcode--- The memoirs redeemed Not felt from where The bubbled splutters In a turmoil In a turbulent prang of passion Deep some where In the core of heart Floating Just a touch apart I could reach them Yet Getting trimmed off Slipping Out of my possession Why do they dive down? Weren't they a part of me? My own self In its preamble The pedestal from where I nourished Erected my stature… May the day I’d be laid For the last rituals Of my existence They come, embrace me And release Just a glimpse of me A final glow.
- Get link
- X
- Other Apps
പരീക്ഷണാര്‍ത്ഥം - --ഗീത മുന്നൂര്‍ക്കോട് – മിന്നല്‍ ഞൊടിച്ചറിയിച്ചതാണ് മഴക്കോള് അലറുന്നുണ്ടരികിലെന്ന് – കുഞ്ഞലകള്‍ തലയറഞ്ഞു കരഞ്ഞതാണ് കടല്‍ക്കോളുകള്‍ വിഴുങ്ങാന്‍ വിരുന്നെത്തുമെന്ന് – ഗൗനിച്ചില്ലൊട്ടും പറന്നു കയറി മഴയിരമ്പങ്ങളിലേക്ക് നടന്നിറങ്ങി കടലാഴങ്ങളിലേക്ക് ചുഴിച്ചുഴലിക്കറക്കങ്ങളുടെ വേഗതയളക്കാന്‍.
- Get link
- X
- Other Apps
നീ ശക്തിയാകുമ്പോള്‍ – ---ഗീത മുന്നൂര്‍ക്കോട് - നിന്റെയാരംഭത്തിന്റെ ഗര്‍ഭം തേടിയാല്‍ ചിതലരിക്കുന്ന വേരുകള്‍ കാണാം. നിന്റെ പ്രയാണങ്ങളില്‍ നിന്ന് പിരിഞ്ഞു പോയ ഒഴുക്കില്‍ സ്വപ്നങ്ങള്‍ ശ്വാസമടച്ചു മുങ്ങുന്നുണ്ടായിരുന്നു….. നിന്റെ കണ്ണുകളില്‍ നിത്യവും ഉറഞ്ഞു കെട്ടിയ പീളക്കഥകളുടെ കനം പകര്‍ത്താന്‍ തൂലികയിലേക്ക് നീ കണ്ണുനീരായി ഒഴുകി…. വിളര്‍ത്ത താളുകളില്‍ ഭാരിച്ച ആ കഥയെഴുത്തുകള്‍ സുതാര്യങ്ങളായി…… മോചനമില്ലാതെ കുരുങ്ങി….. നിന്റെ യാചനകളില്‍ നിന്നുമിറ്റിറ്റ ദരിദ്രസ്വരം ശാപക്കുടുക്കുകളില് തൂങ്ങിയാടുന്നു…… നിന്റെ മോഹങ്ങള്‍ പിന്നിക്കീറുമ്പോള് തുന്നിയേക്കാന് വെമ്പി നില്ക്കുന്ന കൈകളിലേക്ക് നീറ്റലുകള്‍ ചീറ്റിയടുക്കുന്നു…. എന്നിരുന്നിട്ടും ഇന്നും എന്നും നിന്റെയസ്ഥിത്വം നീ ലൊകത്തെയറിയിക്കുന്നു !
- Get link
- X
- Other Apps
മറുപടിയില്ലാത്ത നിലവിളികള്‍ - ഗീത മുന്നൂര്‍ക്കോട് - ഇരുണ്ട ബോഗികളിലൂടോടി ഒരാങ്ങളയെ തേടി……. മുന്നില്‍ താടസ്സം നിന്ന് സുരക്ഷയുടെ ഒരു മറവുണ്ടാക്കുമെന്നോര്‍ത്ത്…. ചേലത്തുമ്പില്‍ വീണ കാമക്കുരുക്കില് നിന്നൂരാന്‍ വാത്സല്യത്തിന്റെ വിരലുകള്‍ തേടി ഒരച്ഛന്റെ ബാഹുക്കള്‍ തുണയ്ക്കണേയെന്ന് പ്രാര്‍ത്ഥിച്ച്…. കഴുകന് കൊക്കിന്റെ ആദ്യത്തെ കൊത്തില്‍ നൊന്ത് അയലത്ത് മിന്നിയ മുഖങ്ങളില്‍ ദൈവത്തെയുണര്ത്താന് വാവിട്ടു നിലവിളിച്ചു….. ഉണര്‍ന്നില്ലാരും മനുഷ്യനും ദൈവവും…. ഒരു കൈ പോലുമുയര്‍ന്നില്ല…… സഹായച്ചങ്ങല വലിച്ചില്ല…… നോവിച്ചു തളര്‍ത്തിയ ചെന്നായ് അവളെ മരണപ്പാതയിലേക്കെറിയും വരെ……