സ്ത്രീപീഢ നത്തിന്റെ പുരാവൃത്തങ്ങൾ തേടി ----ഗിത മുന്നുര്‍ക്കോട്---- കണ്ണിൽ കറുപ്പു താളിച്ച് ഭ്രൂണത്തെ നൂറ്റിയൊന്നു തുണ്ടം വെട്ടി അത്യാഹിതങ്ങൾ പെറ്റിട്ട അന്ധമായ ഭർതൃമമതയുടെയാഴങ്ങൾ വെറും വിന . ഗാന്ധാരിയെ യുഗയുഗാന്തരങ്ങളിലെ പെണ്മകൾ അപഹസിക്കും . കുന്തിയോ , വ്യഭിചരിയ്ക്കാനല്ലേ വരം നേടിയത് തന്നിഷ്ടത്തിൽ ആറു മക്കളെ പ്രസവിച്ചവൾ അമ്മ ഒഴുക്കി വിട്ടവൻ കീഴ്ക്കോയ്മയുടെ പരിഹാസ്യതയിലേയ്ക്ക് കൂപ്പും കുത്തി . വാനപ്രസ്ഥത്തിലേയ്ക്ക് ജീവിതവിരഹം കൊണ്ട പാണ്ഡുവിന് അവിഹിതസന്താനങ്ങളുടെ പിതൃത്വം സമ്മാനിച്ചവൾ ഭർതൃ വഞ്ചനക്ക് വാഴ്വുള്ള കാലങ്ങളത്രയും ശപിയ്ക്കപ്പെട്ടവൾ , കുന്തി .. അതു കൊണ്ടു തന്നെയാകാം ദ്രുപദ പുത്രിയെ ജയിച്ചു വന്ന അഞ്ചു പുത്രന്മാർക്ക് പെണ്ണിനെ പങ്കിടാൻ വിധിക്കേണ്ടി വന്നത് . ഒരു വശത്ത് എല്ലാം തികഞ്ഞവരില്ലെന്ന നിയതിയുടെ അനുശാസനം മറുപുറം അഞ്ചു പേരാൽ ഭോഗിയ്ക്കപ്പെടാൻ മാതൃ ശാസന ഊരും പേരും ഉയിരും പുരുഷന്മാർക്ക് പങ്കുവെയ്ക്കേണ്ടി വന്ന നിസ്സഹായത ; അവൾക്ക് ഇരുൾക്കനങ്ങളുടെ വൈരുദ്ധ്യങ്ങളിൽ മെ...
Posts
Showing posts from March, 2013
- Get link
- X
- Other Apps
നിയ്ക്കാരൂല്ല്യേ……. --- ഗീത മുന്നൂർക്കോട് ----- തെക്കിനി, വടക്കിനി അകത്തളത്തിൽ പടിഞ്ഞാറേപ്പൊറത്തും നാലും ചുറ്റിയ കോലായിലും അടുക്കളക്കൊട്ടത്തളത്തിൽ ‘കടകടാ‘ന്ന് തുടിച്ചും അമ്മൂട്ടിയേട്ത്തീടെ പ്രാന്ത് നിയ്ക്കാരൂല്ല്യേ…..ആരൂല്ല്യേ…. ഏഴു കടലും കടന്ന് പോയ സന്തതികൾക്ക് വേണ്ടിയാണുച്ചത്തിലിങ്ങനെ ആരൂല്ല്യേ…. ആരൂല്ല്യേ… അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്. പാസ്സഞ്ചറിലെ ഉഷ്ണമുറങ്ങുമ്പോൾ ആരാ…ങ്ങനെ തട്ടി വിളിക്കണേ… ആരൂല്ല്യാത്തോനാണേ… കണ്ണു കാണാത്തോനാണേ… വല്ലതും തരണേ….. ഉറക്കം നടിച്ചി,ല്ലൊന്നും എന്ന് ഭാവിയ്ക്കുന്നവരെ ഉണർത്താനാണിങ്ങനെ ആരൂല്ല്യാത്തോനാണേ…..ന്ന് തട്ട്. ഘോരം ഘോരം പ്രസംഗം നാലും കൂടീയേടത്ത് കള്ളം,മോഷണം കല്ലേറ്, കത്തിക്കുത്ത് അഴിമതി, തട്ടിപ്പറി മാത്രേള്ളൂ എവടീം…. ഹാ ! കഷ്ടം ചോദിയ്ക്കാനും പറയാനും പ്രതികരിയ്ക്കാനും ഇവിടാരൂല്ല്യാലോ….. കസേരക്കാലു മടങ്ങാനും ഒടിഞ്ഞൊന്ന് മറിയാനും നാലും കൂടീയേടത്ത് ഹാ ! കഷ്ടം ഇവിടാരൂല്ല്യാലോ…..ന്ന് പ്രസംഗം. നമ്മളുണ്ട് നമ്മൾക്കൊക്കെ എന്നിട്ടും ഉള്ളിലെന്തേ - നിയ്ക്കാരൂല്ല്യാലോ -….ന്നൊരാന്ത ൽ
- Get link
- X
- Other Apps
സൌമ്യം സുന്ദരം ഗ്രാമ്യം ! ----ഗിത മുന്നുര്‍ക്കോട്---- ഗ്രാമമേ , നന്മ തൻ നിറവിന്റെ പൊരുളേ , നീയെന്നിലുടഞ്ഞലിഞ്ഞതാമാത്മ താളം ! മഞ്ഞിൻ കണച്ചില്ലുകൾ തൂകിച്ചിരിച്ചും കൊ - ണ്ടെൻ സ്മൃതിമുകുളങ്ങളെയുണർത്തുന്നു നീ . സ്വച്ഛമാം പച്ചിലകളിലഴകിൻ തിണർപ്പെഴും ഐശ്വര്യകനികളുടെ സുരഭില ദൃശ്യപുണ്യം ;. നിറവയൽ നട വഴികൾ തീണ്ടിത്തലോടുന്ന നെൻ മണി ഗന്ധങ്ങൾ തത്തും വരമ്പുകൾ ; കാറ്റു വന്നിക്കിളിക്കൂട്ടുമ്പോൾ മാംചില്ലകൾ തലയറഞ്ഞാടിയുതിർക്കുന്ന തേൻ മാങ്ങകൾ ; നിറനിരച്ചെറുമികളിൽ , ചേർമണ്ണിൻ പച്ചകളിൽ തരിവളകൾ കൊയ്യുന്ന പുഞ്ചയുടെ പാട്ടുകൾ ; കന്നു പൂട്ടും ചെറുമന്റെ മേനിയിലുറയുന്ന ക്ലേശം ആയാസശിഷ്ടം മുളപ്പിച്ച തൂമ്പോലകൾ ; കനിവാർന്ന തണലുകൾ കുളിർക്കതിർക്കുടകൾ അരിയ വല്ലികളരുമയോടുമ്മിക്കും മല്ലികൾ ; കളകളം രവമധുരമൊഴിയൊഴുകും കൈപ്പുഴ ; പൂംചോലയ്ക്കപ്പുറമിപ്പുറം വാസനക്കൈത ; തുമ്പക്കുടങ്ങളിൽ തേനുണ്ണും തുമ്പികൾ വേലിയിറമ്പിലേയ്ക്കിഴയുന്ന തൂമുല്ല രാഗം ; മൈതാന വിസ്തൃതി , മുറ്റമതു കയറുന്ന പൂമുഖം നാലുകെട്ടുമകത്തൊരു കേളീ നടുമുറ്റവും ; വേനലിൻ കായ്ക്കറികൾ തെക്കിനി...
- Get link
- X
- Other Apps
നിസ്വനങ്ങളിലും വൈവിദ്ധ്യം ---ഗീത മുന്നൂര്‍ക്കോട്---- അഹം സ്വരങ്ങളെ ആജ്ഞകളാക്കുന്നു ഗര്‍വ്വുകള്‍. ആത്മാര്‍ത്ഥതയുടെ വിഹായുസ്സുകളില്‍ മായമാകുന്നു കാപട്യങ്ങള്‍ പുഞ്ചിരിക്കൂമ്പാരങ്ങളി- ലൊളിക്കുന്നു വിഷവിത്തുകള്‍ നന്മത്തഴപ്പുകളെ പരാദമാക്കുന്നു സൂത്രവല്ലരികള്‍ കളിമ്പങ്ങളിലേക്ക് കല്ലെറിയുന്നു ദുരാഗ്രഹങ്ങള്‍ വികടകാലങ്ങളില്‍ ഏതാനും പച്ചിലകള്‍ സ്വയമടരുന്നു ചപ്പിലകളായി ഉള്‍ത്തലങ്ങളിലെ നീര്‍മയം സംരക്ഷിക്കാന്‍ ഇടയ്ക്കൊക്കെ ഇറ്റു വീഴുന്നുമുണ്ട് മനസ്സിലെ സങ്കടക്കീറുകളില്‍ നിന്നും നേര്‍ത്തു വരുന്ന തുള്ളികള്‍
- Get link
- X
- Other Apps
കല്ലുകള്‍ ക്ക് പറയാനുള്ളത് …. ---ഗീത മുന്നൂര്‍ക്കോട്------ പണ്ടെന്നോ പൊട്ടിത്തെറിച്ച് ചിന്നിപ്പിരിഞ്ഞ് കോലം കെട്ടതെങ്കിലും വെറും കല്ലെന്ന് അസൂയ മൂത്ത് ആളുകള്‍ വിശേഷിപ്പിക്കുന്നെങ്കിലും ഇത്രയും വൈവിധ്യമാര്‍ ന്ന് ജീവിച്ചവരില്ല . ഉയരങ്ങളിലേക്കുള്ള പടവുകളായി നേര്‍ പ്പാതകളില്‍ നിവരുന്ന പരവതാനിയായി ഞങ്ങളിടം കാണുന്നു . മനുഷ്യന്റെ മോഹസൗധങ്ങള്‍ ക്ക് കരുത്തും കരവിരുതുകള്‍ ക്ക് മേനിയഴകും കണ്ടെത്തി വെട്ടുകളിലും കൊത്തുകളിലും അലങ്കാരം കൊണ്ട് പാവയും പാട്ടയും തൊട്ടിയും മെത്തയു - മെല്ലാമാകുമ്പോളും വിഴുപ്പുകളെ എത്ര നന്നായി ഞങ്ങള്‍ തച്ചൊഴുക്കുന്നു … ഞങ്ങളെ ആയുധമാക്കിയവന് തുറുങ്കും ഞങ്ങള് തന്നെ പണിയും . സ്വപ്നസ്വാദുകള്‍ ചില വേളകളില്‍ അരച്ചും ചതച്ചും ഒരുക്കിയും പട്ടിണിക്ക് കല്ലുകടിയാകാനും ഞങ്ങള്‍ സദാ സന്നദ്ധര്‍ . മനുഷ്യാ , നീ ഞങ്ങളെ ഭയക്കാന്‍ വേണ്ടി ഞങ്ങളൊരേ സമയം ദൈവവും ചെകുത്താനുമാകുന്നു . എന്നിട്ടും ഞങ്ങളുടെ ഭീമത്വത്തെ കൂസാതെ ഓരോ ചെത്തിലും സുതാര...
- Get link
- X
- Other Apps
ഉത്സവക്കാഴ്ച്ചകള്‍ ---ഗീത മുന്നൂര്‍ക്കോട്--- ഉത്സാഹോല്ലാസങ്ങളുടെ ആകാശക്കയറ്റം കൊടിയേറും മുമ്പ് പിരിവുകള്‍ക്കുണ്ട് ഘോഷയാത്ര പതിവു ലഹരികള്‍ക്കുള്ള സ്വരുക്കൂട്ടലിന് പടിപ്പുരകള്‍ തീണ്ടി… ഇല്ലെന്നെങ്ങാന്‍ കൈമലര്‍ത്തി ക്ഷണിക്കാനോ രാത്രിക്കറുപ്പിലൊളിഞ്ഞുള്ള കല്ലേറുകള്‍ നിദ്രകളിലേക്ക്…? ഉത്സവപ്പകര്‍പ്പുകളിന്ന് മുളയിടുമ്പോള്‍ തോരണങ്ങളില്‍ വഴി മുടങ്ങുമ്പോള്‍ പലയിടങ്ങളില്‍ തെയ്യം, കാവടി, കോമരം, പൂതന്‍, തറ വേഷപ്പകര്‍ച്ചകള്‍… കാത്ത് മുഷിഞ്ഞ് വരുന്ന പറയെടുപ്പിന്റെ വേഗത്തില്‍ നെല്ലുവേണ്ടാ,യരിവേണ്ടാപ്പറയില് പുത്തന്‍ പണമെടുപ്പ് ! ഇല്ല, ഇന്നില്ല കരളില്‍ കുത്തി കാതില്‍ കിരുകിരുക്കാന്‍ ’അമ്മി കൊത്താനുണ്ടോ’ ന്ന്. നാലഞ്ചുകോ്ലില്‍ കൊട്ടി നായടിപ്പിള്ളേരും നാടോടിപ്പോയ്. തറ, പൂതന്‍, കാവടിക്കളിരസം നാലും കൂടുന്നിടത്ത് നാലാളുള്ളിടത്ത് തിത്തൈ തകതൈ രണ്ടു വട്ടം വയലില്ലാ വലച്ചിലില്‍ ചമഞ്ഞൊരുങ്ങാന്‍ കാളകള് അങ്കലാപ്പിന് വലുപ്പം ! നെറ്റിപ്പട്ടം, പുത്തന്‍ കുട ഗജവീരക്കറുപ്പഴക് ! ചെണ്ട, തകിലിടി, പെപ്പെപ്പേ കുഴലൂത്ത് തായമ്പക, പഞ്ചവാദ്യം ബഹുകേമമെന്ന് വേലയിറക്കി വെളിച്ചപ്പെട്ട് ദേവി തുള്ളിപ്പറഞ്ഞ് ആനക്ക് കുടമാറ്റി തി...
- Get link
- X
- Other Apps
ഉടയാതൊരു ബാല്യസൗഹൃദം --ഗീത മുന്നൂര്‍ക്കോട്— തൊടികയില്‍ ചപ്പിലത്തേങ്ങല്‍രവങ്ങളില്‍ ഒളിച്ചുകളിക്കുന്ന ശ്രുതിരസങ്ങളില്‍ നിന്റെ കാലൊച്ചകള്‍ കേള്‍പ്പൂ ഞാന്‍ ബാല്യം രചിച്ചിട്ട കളിക്കളങ്ങളില്‍ കൊത്താം കല്ലിട്ടു തട്ടിയിടഞ്ഞുമിണങ്ങിയും. മഞ്ഞച്ചുപോമൊരു പഴം താളിലൊരു മയില്‍പ്പീലി പെറ്റിട്ട മഴവില്‍ ക്കാഴ്ച്ചകള്‍ മുദ്രകുത്തിയതൊരു മായാ വടുവുണ്ടകതാരില്‍. ഊളിയിട്ടിന്നുമെന്നോര്‍മ്മകള്‍ പരതുന്നൂ അമ്പലക്കുളത്തിന്റെ നീര്‍പ്പരപ്പില്‍ നിന്നെ. പെരുമഴക്കാലത്തെ മാഞ്ചോടുകളിലെത്ര കുതറിയോട്ടങ്ങള്‍ നാം തളച്ചിട്ടു പകുത്തൂ… കിലുകിലെ നമ്മള്‍ കിണുങ്ങിക്കൊറിച്ചിട്ട ചിരിമണികളെല്ലാം രസികമുരുണ്ടടുക്കുന്നൂ…. നാമുരുട്ടിപ്പങ്കിട്ട സ്നേഹസൗഹാര്‍ദ്രസ്വാദുകള്‍ ഹൃദ്യമിന്നുമെന്‍ ഹൃത്തില്‍ മധുരിച്ചുരുകുന്നൂ. എന്റെ മൗനകാലങ്ങള്‍ക്ക് കൂട്ടിനായിന്നു- മെത്തുന്നെന്നെ മഥിക്കുന്നു നിന്‍ വാചാലത. ഓര്‍മ്മകളിറങ്ങുമ്പോള്‍ പുല്‍പ്പടവുകളേറെ നമ്മള്‍ കൈകോര്‍ത്ത വിസ്മയവഴികളില്‍ ജീവിതം ഗോളാകാരം പൂകും, പിരിഞ്ഞവര്‍ പുണരാനെത്തുമെന്നോര്‍ത്തു ഞാന്‍ തേടുന്നൂ… നീയെന്റെ ചിന്തയിലാദ്യമായ് മ...