ചൊവ്വാദോഷം – ചില തുടക്കമിട്ട മലിനീകരണചിന്തകൾ ---- ***************************************************************** ‘ മോമി ’ ന്റെ ചെല്ലക്കു ട്ടി, നീയാകുമ്പോൾ അമ്മക്കണ്ണുകൾ സൂക്ഷ്മദൃഷ്ടിക ളാൽ തലോടി നിന്റെ നിമ്നോന്നതങ്ങളെ ചികയാ നെത്തിയതിൽ ദൃഷ്ടിദോഷ വിമോചനത്തിന് കരിമ്പുള്ളി വീഴാൻ നീയിനി നൊമ്പരപ്പെടും മാഫിയക്കണ്ണുകളെങ്ങാൻ പരിചയവലയിൽ തങ്ങിപ്പോയാൽപ്പിന്നെ നെഞ്ചുമാന്തികൾ രാവ് കറുക്കാൻ കാത്തിരിക്കും ഉമിനീരിറക്കുന്ന ഗുരുത്വക്കേടുകൾ ഗുരുത്വം കുറഞ്ഞയിടമെന്ന കണക്കിൽ പ്രാഞ്ചിയങ്ങ് വീഴാനായും കരമെടുക്കാനായി ചെങ്കോൽ പ്പട ശാസിച്ചടിയളന്ന് എണ്ണമെടുപ്പായിരിക്കും പമ്മിപ്പതുങ്ങി സ്വപ്നക്കയറ്റത്തിലാണത്രേ അടുത്തയാനം പുറപ്പെടുന്നതും കാത്ത് അള്ളിപ്പയറ്റുന്നത് രുദ്രാക്ഷമണികൾക്ക് ജപിച്ച് തൊടുവിക്കണമെന്ന് , ചന്ദനലേപനം വടിച്ച് തൊപ്പിയിടുവിക്കാനുമുണ്ട് ചില തിടുക്കങ്ങൾ കുരിശു തറക്കുന്ന ചർച്ചയും പാതി വഴിയിലുണ്ട് ഒളിച്ചും പമ്മിയും ദുര്യോഗങ്ങൾ പിറകെപ്പിറകെ ദുരന്തയാനത്തിന്റെ ഭാരം കൂട്ടുന്നുണ്ട് ചില പ്രേതാത്മാക്കൾ പ്രകാശവേഗങ്ങളിൽ പാഞ്ഞ് വരുന്നുണ...
Posts
Showing posts from September, 2014
- Get link
- X
- Other Apps
പ്രീസ്ക്കൂൾ പൂമ്പാറ്റകളായി പാറി നടക്കാമെന്നോ കൊത്താം കല്ലിൽ കണക്കാടാമെന്നോ പാവാടത്തുമ്പുകളും കൊച്ചു നിക്കർ തലപ്പുകളുമാട്ടി വട്ടനർത്തനമാടാമെന്നോ മഴക്കുട മറക്കുട ചൂടി ചെമ്മൺ ചാലുകളിൽ ചാടി ചെളി തുള്ളിക്കാമെന്നോ ഒളിച്ചേ … കണ്ടേന്ന് … പേരറിയാപ്പിള്ളേരൊത്ത് കൺകെട്ടാമെന്നോ ഒന്നും സ്വപ്നം കാണാനറിയാത്ത കുട്ടിത്തത്തിൽ സ്വപ്നത്തെ തിരിച്ചറിയാത്ത നാളിൽ യൂണിഫോം ടൈയ്യുകളിൽ കഴുത്തുകൾ കുരുങ്ങി തുകൽ ഷൂസുകളിൽ കുഞ്ഞിക്കാലുകൾ കുടുങ്ങി എ ബി സി ഡി … . വൺ ടു ത്രീ … കൾ ഒപ്പും വച്ച് അവരുടെ സ്വപനങ്ങൾക്ക് ‘ വിസ ’ ശരിപ്പെടുത്തി .
- Get link
- X
- Other Apps
മരം അവർ പണ്ട് പണ്ടെന്നോ കൊക്കുരുമ്മിയത് മർമ്മരഗാനം വിറച്ചു ജപിച്ച പേരാലിലക്കൂടുകളിലായിരുന്നെന്ന് ഇല്ലില്ല വയോധികൻ വേരിഴച്ചിഴഞ്ഞ് ഊട്ടിത്തളരുന്നതും നിന്ന് വിറക്കുന്നതും കണ്ടിട്ടും കാണാക്കാഴ്ച്ചയിൽ തുള്ളിയാടുന്നുണ്ട് ഈ പുത്തനിലകൾ … ഇലക്കാട് പന്തൽ അന്നെന്നോ ഒരഗതി മന്ദിരം പണിത് സർവ്വജീവാത്മാക്കൾക്കും കൂടൊരുക്കിയിരുന്നതോർത്ത് ഇല്ലാവട്ടങ്ങളുടെ പുത്തനുണക്ക് കലത്ത് കോപിച്ചാണിവർ വിറക്കുന്നത് … . വേരിളകുന്നേ വേദനിക്കുന്നേയെന്ന് ഉരുകിയുതിർന്നൊരു വന്മരം ഗതി മുട്ടി എല്ലും കോലുമില്ലാ ഗതിയിൽ ചേക്കയില്ല , മർമ്മരമില്ല , കുളിരില്ല , തളിരില്ല മതിപ്പില്ലാ മരണം കാത്ത് …
- Get link
- X
- Other Apps
അതിർത്തി അരേഖീയമാകുമ്പോൾ പുഴക്ക് നടുവിലൂടെയാണ് അരേഖീയ അതിർത്തി രണ്ട് ജില്ലകളല്ല രണ്ട് നാടുകളല്ല , രണ്ട് ഗ്രാമങ്ങളുമല്ല വേർതിരിക്കപ്പെടുന്നത് അതിർത്തിയിലേക്ക് കുതിർന്നഴുകി വരുന്നത് രണ്ട് മതങ്ങളോ രണ്ട് സമുദായങ്ങളോ രണ്ട് ഗോത്രങ്ങളോ രണ്ട് ജാതികളോ അലക്കിയൊഴുക്കുന്ന മൂല്യ വിഴുപ്പുകൾ തന്നെയാവാം … ഉറുമാലുകൾ , തട്ടങ്ങൾ , തൊപ്പികൾ പൂണൂൽ , നേര്യതുകൾ , കസവ് വേഷ്ടികൾ അലക്കി വരുമ്പോൾ അത്ത ർ മണങ്ങളും … ചന്ദനലേപ്യങ്ങളും … അവ സംഗമിക്കുന്നുണ്ട് .. ഒന്ന് ചേർന്നാണ് ഈ പുഴയൊഴുക്കിൻ മദ്ധ്യേ കുത്തൊഴുക്കാകുന്നത് … പുഴയുടെ കരകൾ ഒരേ സമയം തഴുകുന്നുണ്ട് ‘ അല്ലാഹു ‘ സ്തുതികൾ ‘ ഹരിനാമ ’ സങ്കീർത്തനങ്ങൾ ‘ ജയ് ഭോലേ ’ വിളികൾ ഉയർന്ന് പണിയിക്കപ്പെട്ട് ഉപവിഷ്ടരായിട്ടുണ്ട് അല്ലാഹു , പള്ളിയിലും ഭഗവതി , അമ്പലശ്രീലകത്തും . അതിർത്തിയിൽ അലയുന്ന കാറ്റിലും ഒരു സംഗമാനുഭൂതിയാണ് പുഴയുടെ നടുവൊഴുക്കിന് സമാന്തരങ്ങളിലെ ഒത്തു ചേരലുകളിൽ … ഇടക്കിടെ വറ്റുന്ന പുഴയൊഴുക്കും വർണ്ട് ദാഹിക്കുന്ന കാറ്റിന്റെ ഗതി മുട്ടലും കൊണ്ട് പിന്നീടാണ് സംഘർഷം … . ...
- Get link
- X
- Other Apps
കവിത പോലെ … വിവർത്തനം ചെയ്യപ്പെട്ട നിമിഷങ്ങളുടെ വ്യംഗ്യമൊഴികളിൽ നിന്റെ കൈവിരലുകളെന്നെ അഴിച്ചു പണിതുവോ സുഖനൊമ്പരങ്ങളുടെ പുത്തൻ രസങ്ങൾ ദേഹമാസകലം രസിച്ച് കലരുന്ന കവിതയാകുന്നുവോ ചില ക്ഷണങ്ങളോ കടിഞ്ഞാണേറ്റ കൈ തട്ടി മാറ്റി എല്ലാം അപഹരിച്ചോടുന്നു ദിക്കുകളെ അവഹേളിച്ച് സ്ഥലകാലങ്ങളിലൊതുങ്ങാതെ വിജ്ജൃംഭിച്ചും കൊണ്ട് ഹൃദയപ്രതലങ്ങളിൽ ആഞ്ഞാഞ്ഞു ചവിട്ടിക്കുതിച്ചും കൊണ്ട് കുതിരകളെപ്പോലെ … അടയാളശിഷ്ടങ്ങൾ നനഞ്ഞീറനിട്ട ഒരു കവിതയാകുന്നുവോ … .