ജീവിതം പെയ്ത് തീരാൻ … ************************* ജീവിതക്കരയെപ്പൊതിഞ്ഞും അടുക്കിയുമണച്ചും കടലുറക്കങ്ങൾ നിശ്ചലം ശാന്തമെന്നാകിലുമുൾ - ക്കൊള്ളുന്നാഴങ്ങളിൽ പ്പേർത്ത് ചേർത്തുണർത്തും ധന്യം സ്വപ്നമിന്നലാട്ടങ്ങളൂറും ഉല്ലാസഹർഷം . എങ്ങു നിന്നാ മിന്നലൊട്ട് കന – ത്തിടിവെട്ടുമാജ്ഞയിൽ ഗർജ്ജിച്ചു വർഷിച്ചൊരു കൂത്തും പൊട്ടിച്ചിതറിച്ചുടക്കും കബന്ധങ്ങൾ വിസ്തരിച്ചെങ്ങു - മാകസ്മികമെന്ന പോൽ ശിഷ്ടമായ് ജീവിതമുദ്രകളല്ലോ കാണെക്കാണെ ഹൊ പെരും വർഷമായ് ചൊരിച്ചിലായ് നനഞ്ഞൊന്ന് പെയ്യും …
Posts
Showing posts from November, 2014
- Get link
- X
- Other Apps
നിന്നിൽ നിന്നുമെന്നിലേക്ക് --- ഗീത മുന്നൂർക്കോട് --- നിൻ നീലദംശനമേറ്റതിൽ നിന്നും സജലമിണമിഴി വരച്ചെടുക്കട്ടെ വിശാരദം നിന്നെ മുകർന്നിട്ട് ഞാൻ ഹൃദയമെത്ത വിരുത്തി നീർത്തട്ടെ നിന്റെ ദൂരങ്ങളെന്നിലാഴ്ത്തട്ടെ , വേഗ - മളന്നിട്ട് ഭാവിചക്രമുരുട്ടിയോടട്ടെ പിൻനടത്തേണ്ടും വഴിപ്പടർപ്പിനെ കുതറി മാറി ഞാൻ വഴിയകറ്റട്ടെ നിന്റെയാഴങ്ങളിൽ മുങ്ങിപ്പെറുക്കിയ അഭൌമസത്യത്തെ നുകർന്നിടട്ടെ സർവ്വംസഹയായ് സഹനപർവ്വത്തെ ആഴക്കടലിന്റെ കാണിക്കയാക്കട്ടെ തപിക്കും വികാരവെയിലിൻ ചൂടിൽ സ്വത്വത്തെത്തന്നെ വരഞ്ഞിടട്ടെ . നിന്നിൽ നിന്നുമെന്നിലേക്ക് ഞാൻ തിരിഞ്ഞ് നോക്കട്ടെ , മതിവരുവോളം
- Get link
- X
- Other Apps
തുള്ളി വ്യഥയുപ്പോ കലിച്ചവർപ്പോ ക്ഷോഭമെരിയിച്ചതോ താപം കരിച്ചതോ ദാർഷ്ട്യാംശം കല്ലിച്ചതോ കുശുമ്പ് കറുത്തിരുണ്ടതോ പക നീലിച്ചതോ രുചി ? നിറം..? സ്രോതസ്സ് ഹൃദയം തന്നെയോ വിവേചനസാദ്ധ്യതകൾ പതിന്മടങ്ങ് കുതിക്കുമ്പോൾ ഒന്നറിയാം ഉരുണ്ടുരുണ്ട് തൊട്ടിടം നനച്ച് ഹൃദയത്തിലുടക്കി ഞാന്ന് എന്നോട് ഒരു രഹസ്യം പറഞ്ഞേക്കുമെന്ന്.
- Get link
- X
- Other Apps
ഞാൻ ഇടക്കൊക്കെ വെറും സ്വപ്നങ്ങളിലേക്ക് യാത്ര പോകാറുണ്ട് ചി ല ഇടവേളകളിൽ ഞാൻ ഒരു വീടാകാറുണ്ട് കൂറ്റൻ ബംഗ്ലാവായി വിലപ്പെട്ട കണ്ണാടിത്തറയിൽ മുഖം നോക്കി മിനുക്കി ചമഞ്ഞ് നിൽക്കാറുണ്ട് സൌന്ദര്യം കൊത്തിയ മരപ്പാവപ്പണികളോട് മന്ദഹസിക്കാറുണ്ട് വിസ്തരിച്ച വരാന്തയിടങ്ങളിൽ കാറ്റിൽ മേയാറുണ്ട് ബാത് ടബ്ബുകളിൽ ശയിച്ച് സ്വപ്നങ്ങളിൽ മുങ്ങിക്കുളിക്കാറുണ്ട് പട്ട് വെട്ടങ്ങളുടുത്ത് മോഹിനിയാകാറുണ്ട് താളമിടുന്ന കിങ്ങിണിക്കട്ടിലിൽ ഊഞ്ഞാലാടാറുണ്ട് കുശിനിത്തറവാടിരുചികളെ ഉമിനീരിറക്കി വിഴുങ്ങാറുണ്ട് സിന്തറ്റിക് പൂക്കളെ ഉമ്മിച്ച് കൊഞ്ചിക്കാറുണ്ട് അപ്പോഴുമെപ്പോഴും നീരസപ്പെട്ട് യാത്രകളിൽ നിന്ന് മടങ്ങുന്നുമുണ്ട് ഒന്നുമെടുക്കാതെ മടുപ്പോടെ
- Get link
- X
- Other Apps
തണലൊഴിഞ്ഞ് മരം ചോദിച്ചു എന്റെ കാൽച്ചുവട്ടിൽ കൊത്താംകല്ലാടാൻ നീ വരാത്തതെന്തേ … മണ്ണപ്പം ചുടാനും ചിരട്ടയിൽ ഇലക്കറി വക്കാനും ചില്ലത്തൊട്ടിലിലാട്ടി വെള്ളാരംകല്ലു വാവയെ താരാട്ടിയുറക്കാനും കൂട്ടിൻ കിട്ടാത്ത അങ്ങനെ പലതിന്റെയും ഇല്ലായ്മയെ ചൂണ്ടി പരിഭവിച്ച് എത്രയാണ്ടുകളുടെ പിൻ ചാട്ടങ്ങൾ എന്നതിന്റെ കണക്കെടുപ്പിൽ വിരസമായൊഴിഞ്ഞു , ഞാൻ വില പെരുത്ത് അഹങ്കരിക്കുന്ന മണ്ണും ദാർഷ്ട്യം വെളുപ്പിക്കുന്ന പകൽ വെയിലും മുഷിഞ്ഞ് നാറിയ ജലാശയവും തുണക്കില്ലെന്ന് കട്ടായം പറഞ്ഞതിന്റെ പരാതിയും കേട്ടില്ലെന്നുറപ്പ് മരം തന്റെ തണലൊഴിഞ്ഞു .
- Get link
- X
- Other Apps
സദാചാരം കുളക്കടവിലെ നഗ്നസ്നാനങ്ങളിലേക്ക് പോയ ഒളിനോട്ടങ്ങളെ പണ്ടാരാനും ചേർന്ന് കല്ലെറിഞ്ഞ കഥ കേട്ട് ഓലമറക്കകത്തെ അർദ്ധനഗ്നതയിലേക്ക് പോയ കണ്ണുകളെ കുത്തിയുടച്ച നാട്ടാരുടെ കല്ലേറ് ചരിത്രം പുനർക്കഥിച്ച് അടച്ചുറപ്പിന്റെ ടോയ്ലറ്റു ചുമരുകളിൽ നഗ്നതയൊപ്പിയ സൂക്ഷ്മക്കണ്ണുകളെ നിയമത്തിലടച്ച് സദാചാരം ശാസിച്ച് ചെങ്കോൽ എത്തുന്നില്ല , ഇരുട്ടിന്റെ പാതയോരങ്ങളിൽ പൊന്തക്കാടുകളിൽ ആർത്തവപ്പൂ പോലും വിരിയാത്ത പെണ്മക്ക് കൈത്താങ്ങായി