ശൂന്യത ******* വെറും പൂജ്യമാണത് വിലയില്ലാത്ത അന്ധമായ ആഴങ്ങൾ മാത്രമുള്ളത് നിർവ്വികാര മുഖമാണത് വിശപ്പു വിളിക്കുന്ന വായ്ക്കീറലുകളില്ല സ്നേഹമൊഴുക്കുന്ന കൺ തിളക്കങ്ങളില്ല ഗന്ധമാപിനീരന്ധ്രങ്ങളില്ല ശബ്ദത്തുടിപ്പോ വെളിച്ചക്കതിരോ ഇല്ല അന്തിച്ച് നിൽക്കുന്ന വിശിഷ്ടക്ഷണങ്ങൾ പോലെ പുരികച്ചുളിവുകൾ ചോദ്യമിടാത്ത ആ നിസ്സംഗത എല്ലാവർക്കും എപ്പോഴെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ ഒരു ചെങ്കുത്ത് ചാട്ടത്തിലായേക്കാം ഒരു കുതിപ്പിനോ അടിയളന്ന കയറ്റത്തിനോ പരിമിതി പോലും വരക്കാതെ …
Posts
Showing posts from March, 2015
- Get link
- X
- Other Apps
കലുഷിതം ********* കലിച്ച് പോയെന്റെ തലക്കകമെന്തേ നേർത്തു നിലക്കുന്നു നിദ്ര മരിക്കുന്നു രാപക്ഷിതൻ മൌനം ജോലിപ്പകർച്ചകൾ തിരുത്തി നിവരുന്ന അടിവരകളിൽ ചുവക്കും നാളുകൾ കൈകളന്യോന്യം കലഹിച്ചൊടുക്കുന്ന കർമ്മപ്പൊറുതികൾ മർമ്മക്കെടുതികൾ മടുപ്പിന്റെ മുഴുക്കാപ്പുകോപ്പുകൾക്കൊപ്പം മനം കെട്ടിപ്പൂട്ടി ചുളുങ്ങും വേളകൾ ചോദ്യച്ചൂടുകൾ കത്തിച്ചുരുക്കുന്ന വെയിൽ വിളർച്ചയിൽ തീപ്പകലുകൾ ചുരുങ്ങി വരുന്നതെൻ സ്വപ്നവേളകൾ ചിരി മാഞ്ഞുള്ള മുഖശ്രീ മങ്ങുമ്പോ - ളെനിക്ക് വിസ്തരിക്കുവതേത് ജീവിതം
- Get link
- X
- Other Apps
ബോസ്സ് ***** ഗീത മുന്നൂർക്കോട് **** * വ നിതാദിനം ആഘോഷം സാ ത്ഥകമാക്കണം സ്വതവേയുള്ള മിനുക്ക മുഖമൊന്ന് പിന്നേം മിനുങ്ങിയാലും നല്ലതെന്നൊരു വിടർന്ന ചിരി സ്പ്രിങ് വാതിൽ തള്ളിയകത്തേക്ക് ഗൌരവം പെൺപണിയാളത്തിമാർക്ക് മുമ്പിൽ ചോർത്തിക്കളഞ്ഞങ്ങനെ ‘ ഗുഡ് മോർണിങ് … . ഉം … വേണ്ട വേണ്ട … . ഇരുന്നോളൂ ‘ ന്നൊക്കെ ചാഞ്ഞും ചെരിഞ്ഞും വനിതാ ഡസ്ക്കുകളൊക്കെ കേറിയിറങ്ങി ഹായ് … എന്തൊരു ചന്തമുള്ള ചിരിപ്പൂക്കളാ വിരിയുന്നേന്ന് മനസ്സും മിടിച്ച് ക്യാബിനിലോട്ട് പോയത് വെറും ബോസ്സല്ല വനിതാതൊഴിലാളിസംരക്ഷകൻ ഇനി ചില പെർസണൽ പ്രയോറിറ്റി ആശംസകൾ വേണമെന്ന് ഒരു തുടിപ്പ് എവിടെ ആരിലെങ്ങനെ പ്രായക്രമത്തിലോ നിറഭേദങ്ങളിലോ സൌന്ദര്യമാനങ്ങളിലോ എന്ന് സംശയം വന്നതേയില്ല തുടക്കം കേമപ്പെട്ട് സൌമ്യ- സുശീല- സുഗന്ധി …… സുമഗല പിന്നെ മതീന്നൊക്കെ … മണിമണിയായി കിണുങ്ങിക്കുണുങ്ങി കൊഴിഞ്ഞ് പൊഴിഞ്ഞ് ആ സുഖത്തിൽ മുങ്ങിമറിഞ്ഞങ്ങനെ കൂടെച്ചിരിച്ചും വീണ്ടും ചിരിപ്പിച്ചും … . അപ്പോൾ …… .. ജരവീണ മുടി വെളുത്ത ഒരു വനിതാഹരജി മെല്ലെ കൊട്ടുന്നു വാതിൽ സ്വർഗ്ഗത്തിലേക്ക്...