പ്രണയ വഴികളിൽ ************************** കളഞ്ഞിട്ടതേത് തീരത്ത് കൈയ്യൊത്ത് മൈയ്യൊത്ത് ഓടിപ്പിടഞ്ഞ ചാഞ്ചാട്ടങ്ങൾ … ഏതു നദിയൊഴുക്കിൽ ഒലിച്ചു പോയി ചിരിക്കൂട്ടങ്ങളുടെ പാദസരക്കിലുക്കങ്ങൾ … . ചുറ്റമ്പലവിളക്കുകളിലെങ്ങാനും എരിഞ്ഞു തീർന്നതോ നിസ്സ്വാർത്ഥതയുടെ സ്നേഹസ ത്ത … ഇരുൾപ്പുഴുക്കൾ തിങ്ങിയ ഏതു കാടുകളിൽ കൊറിക്കാനായ് വിതറിയിട്ടു കാതോരം കോർത്ത രഹസ്യങ്ങൾ … പ്രണയത്തിരയേറ്റങ്ങളിൽ നിന്നും തിളങ്ങി വന്നതൊക്കെ വിഴുങ്ങിയ തിമിംഗലമെവിടെ … ഏത് കാറ്റിൽ എവിടെ വച്ചണഞ്ഞു മുഗ്ദ്ധചുംബനങ്ങളിലെ പ്രണയത്തീ … തിരിഞ്ഞൊന്ന് നടന്നാൽ തെരഞ്ഞ് പിടിക്കാൻ പിൻ വഴികളിൽ കാത്തിരിക്കുന്നുണ്ടാകുമെല്ലാം എന്ന ഓർമ്മകളോടാണിപ്പോൾ തീവ്ര പ്രണയം
Posts
Showing posts from May, 2015
- Get link
- X
- Other Apps
ഭൂമി വിറക്കുമ്പോൾ സഹനത്തിന്റെ കാരിരുമ്പ് എന്റെയുള്ളകത്തിൽ തിളകൊള്ളുന്നെന്ന് അറിയില്ലെന്നാണ് നാട്യം എന്റെ പച്ചക്കുളിരാട നിങ്ങൾ വലിച്ചുരിയുമ്പോൾ ഞാൻ വിവസ്ത്രയാകുമ്പോൾ എന്റെ നഗ്നതയിലേക്കാണിറക്കുന്നത് നിങ്ങൾ നഖമുനകളും ദംഷ്ട്രക്കൊളുത്തുകളും ഇടക്കൊന്ന് ഞാൻ ഭയന്ന് പിടഞ്ഞെങ്കിൽ ഇടഞ്ഞെങ്കിൽ കോപിച്ച് വിറച്ചെങ്കിൽ സമനിലയെന്റെ തെറ്റിയെങ്കിൽ എന്റെ ഉലച്ചിലുകളിൽ മാറിലെന്റെ ആഴ്ത്തിയുയർത്തിയ സൌധസ്വപ്നങ്ങൾ നിങ്ങൾക്ക് മേൽ ഇടിഞ്ഞുടഞ്ഞെങ്കിൽ പറയൂ പിഴച്ചതാർക്കാണ് … .
- Get link
- X
- Other Apps
മുങ്ങിപ്പോയവ ******************* പടിഞ്ഞാറൻ മാവിന്റെ ചോട്ടിൽ അക്കുത്തിക്കുത്താനപെരുംകുത്തിൽ ചേറിക്കൊഴിച്ച ചിരിമണികൾ ചിരട്ടക്കലത്തിൽ വേവിക്കാൻ നീയുമുണ്ടായിരുന്നു കൂട്ടിന് ഏഷണിക്കൊള്ളികൾ കത്തിച്ച് കിനാവിൻ വറ്റുകളെ നീരും വറ്റിച്ച് ഒറ്റപ്പെടുത്തി എന്റെ ഹൃദയക്കലം കരിച്ച് കുട്ടിത്തത്തിലെന്റെ കഷായം കാച്ചിയതും നീ തന്നെ എന്നാണാവോ വളർച്ചയെന്നും ചീറ്റിമുറ്റി ഒരു മൂർഖനിഴഞ്ഞ് വഴിപിരിച്ച് കൈക്കെട്ട് പിടിച്ചടർത്തി നമ്മളെ തിരിയാപ്പെരുംവഴികളിലേക്ക് ഒളിപ്പിച്ച് കടത്തിയത് … .. ഇപ്പോഴിതാ പൊരിഞ്ഞ് പുകയുന്ന വിമ്മിട്ടവാതകങ്ങളിൽ ചുട്ടു പൊരിച്ചും എരിച്ച് കരിച്ചും ജീവിതത്തെയിങ്ങനെ നമ്മൾ കണ്ണെത്താ ദൂരങ്ങളിലെ മാഞ്ചുവടു സ്വപ്നങ്ങളിൽ മുക്കി ഓക്കാനിച്ച് നുണയുന്നു … .