ജൂലൈ 2 ************* ഓർമ്മകളെ താലോലിക്കുന്നു തൊട്ടിലിലാട്ടി … മൂന്നു ദശാബ്ദത്തിനുമപ്പുറം ഒരാണ്ട് പിറലിലൊരു ജൂലൈ 2 2 തലേന്നുച്ചക്ക് തുടങ്ങി വച്ച വെപ്രാള നോവുകൾ … . പിന്നീടങ്ങോട്ട് ഒരു രാവും ഒരു പകലും ആനന്ദലഹരിയോടെ വേദനകളെ വിഴുങ്ങിയ ആ ക്ഷണികതകളുടെ അപാരത ഇന്നും മനസ്സിനെ മഥിക്കുന്നുണ്ട് … . ആദ്യത്തെ കണ്മണിയെ പ്രകാശം കാണിച്ച ജൂലൈ 2 2 ! ഇഴഞ്ഞും മുട്ടു കുത്തിയും ഇളം കാലടികളിൽ നിന്ന് ഇടറിയും പിന്നെ നിവർന്നും മെല്ലെ മെല്ലെ അകന്നകന്ന് വളർന്ന പാദങ്ങളുടെ തെറ്റാത്ത മാർച്ചിൽ അകൽച്ചയിൽ വിടവുകൾ തീർത്ത് കാലടികളെയിന്ന് ചുരുട്ടിയൊളിപ്പിച്ച് ചിറകു വിരുത്തി പറക്കാറായി … .. ഈ വളർച്ച എങ്ങോട്ട് … . അകന്നു പറക്കുന്നവനറിയുന്നുവോ വേരുകൾ താഴോട്ടിറങ്ങി ഇരുളിൽ ആണ്ടു പോകുന്നത് … .. ജൂലൈ 2 2ന് ഓർമ്മകളിൽ അമ്മയുടെ താലോലം
Posts
Showing posts from July, 2016
- Get link
- X
- Other Apps
സ്ഫോടനം ********* പ്രണയ സ്വപ്നങ്ങൾ ചിലപ്പോൾ ആകാശം മുട്ടെ പറക്കാറുണ്ട് മോഹക്കണികകൾ സ്ഫുടം ചെയ്ത വെൺ മേഘങ്ങളായി അവ അതിസാന്ദ്രതയെത്തി ഉള്ളനക്കങ്ങളിൽ പലതും ഒളിപ്പിക്കാറുണ്ട് അസാധാരണമാകും ആകർഷണ ഗുരുത്വം എല്ലാമെല്ലാം കറങ്ങിയടുക്കും അപ്പോഴേക്കും നുഴഞ്ഞു കുമിഞ്ഞ് വികാരച്ചൊരിച്ചിലുകളിൽ പ്രവാഹങ്ങളാകും ഇണയുള്ളങ്ങളെ മഥിപ്പിക്കാനും പാകത്തിന് ഇളക്കം കൊടുമ്പിരിക്കൊള്ളും ഇനി ഒരു സ്പർശം ഒരു മുട്ടൽ ഉരുമ്മൽ പ്രണയസ്ഫോടനം ! കനത്തു പെയ്യുന്ന പ്രളയത്തിലൊഴുകിത്തെറിക്കുക എന്തൊക്കെയാകും … .
- Get link
- X
- Other Apps
അളവു കോൽ തെറ്റുന്നിടത്ത്… .. *************************************************************** ആ കണ്ണുകളിൽ നീരാഴങ്ങൾ കണ്ട് അളക്കാൻ തുനിഞ്ഞതാണ് ഏഴു പരാവാരങ്ങൾക്കപ്പുറത്തെ വ്യാപ്തി കണ്ട് ആഴങ്ങളുടെ മൂർച്ചകൾ ചൂണ്ടയിലിടാനാകില്ലെന്നറിഞ്ഞ്… ആ ചുണ്ടുകളിലെ ചിരി നുണയാൻ ആഞ്ഞടുത്തതാണ് വക്രിച്ച് വലുതായ് വന്ന് പുഞ്ചിരിയൊരു കടൽച്ചിരിയാവുന്നതും കൊണ്ടറിഞ്ഞ് നിന്നിലേക്കുള്ള എന്റെ നോട്ടങ്ങൾക്ക് കനമേറുകയാണ്