മൗനപ്പെയ്ത്ത് ******************** കാടനൃത്തമിരുണ്ടാടിയ കുടിലിലേക്ക് എത്തിയൊന്നു നോക്കതെയെന്തേ കാറ്റുപോലും അറച്ചുതറച്ചു നിന്നത് ….! അപ്പുറമിപ്പുറമില്ലാത്ത അനക്കങ്ങളെ കാതോർത്ത് വ്യഭിചരിച്ച നിമിഷങ്ങളൊന്നിൽ യോനിപ്പൂവിനെയൊളിപ്പിച്ച , മാനത്തെയിറുക്കാൻ വിസമ്മതിച്ച പെൺകൊടിച്ചില്ലകളെ ഒടിച്ചിട്ടേ അടങ്ങിയുള്ളൂ , ആ കാമക്കൈകൾ ….. കരൾമാലപോലും കവർന്നവന് ഭോഗം നിഷേധിച്ചതിന് പ്രാണൻതന്നെ കൈമടക്കു കൊടുത്തവൾ …. വരണ്ടുപോയ ഭൂമിമാതേ നിന്റെയുൾഗർഭത്തിലിവൾക്കൊപ്പം ഞങ്ങളുടെയൊരു കുടം സങ്കടമഴ ചാറുമ്പോൾ പെണ്മാനത്തിന്റെ മരണത്തിലേക്ക് ദു:ഖമൌനം കനത്തു പെയ്യുന്നു …..
Posts
Showing posts from May, 2017
- Get link
- X
- Other Apps
ദയാവധം ************ ശ്വാസം മുട്ടി നെഞ്ചെല്ലുകൾ കൂട്ടിയിടിച്ച് കിടപ്പാണ് കവിത വിശകലനപ്പുറത്ത് … വയറ്റിൽകടിയെന്ന് ക്ഷണനേരത്തിന് ഒരു ശ്വാസം തേങ്ങുന്നുണ്ട് …. ഉഷ്ണിച്ച് വിയർത്തതാകാം കുളിരു നനഞ്ഞതാകാം പേടിപ്പനി മൂത്രം കിനിഞ്ഞതുമാകാം ആസകലം നീരും പൊടിഞ്ഞ് കടലാസുവിരിപ്പ് നനഞ്ഞു കുതിർന്നിട്ടുണ്ട് … നൊടിനേരം തുറിച്ചുരുട്ടി ഭയം വീർപ്പിച്ച് തിളങ്ങി നീരും കോരുന്നു മിഴിക്കിണറുകൾ.. പരിശോധനാ തത്വങ്ങളെല്ലാം മരവിച്ചു പോയി … തൂലിക വിറക്കുകയാണ് … കീറി മുറിക്കണോ സൂചി കയറ്റണോ വായു ക്ഷോഭ ഗുളിക പൊടിച്ചരച്ച് നാവിലിറ്റിക്കണോ … മേശപ്പുറം പൂർവ്വാധികം കമ്പിക്കാൻ തുടങ്ങുന്നു … നോവിന്റെ ഭ്രാന്തെടുത്ത രോഗിയായ കവിതയെ കീറി മുറിച്ച് ദയാവധമാകാം ദഹിപ്പിക്കുകയുമാകാം... പോസ്റ്റ് മോർട്ടം ക്ലീൻ !
- Get link
- X
- Other Apps
മരണമെന്നെ പുൽകും നേരം ****************************************** മിഴിനീരടർത്തി ഓർമ്മിപ്പിക്കരുതെന്നെ ബാക്കി വച്ചിട്ടുണ്ട് കടമകളെന്ന് എഴുതിത്തീർന്നിട്ടില്ല കടപ്പത്രങ്ങളെന്ന് അലമുറകളിൽ തളക്കരുതെന്നെ ഞാനില്ലാത്ത വ്യർത്ഥത ചൂണ്ടി എന്നിൽ നിന്നുമുള്ള സങ്കടപ്പെടുത്തലുകളുടെ ആക്കം തുറന്ന് പരിഭവിക്കരുത് ഞാൻ ബാക്കിയിട്ട ശൂന്യതകളുണ്ടെന്ന് ആരോപിക്കരുത് പ്രകൃതിതത്വങ്ങൾ ഇടപെടുമെന്ന ഉറപ്പോടെയുള്ള എന്റെ വഴിമാറ്റമറിയാതെ പാഴായ്പ്പോയ ജീർണ്ണതയിൽ പിടയ്ക്കാൻ വിട്ട് വാ തോരാത്ത ഇല്ലാ മേന്മകളിലടക്കരുതെന്നെ ഗണിച്ചും ഗുണിച്ചും കിഴിച്ചും ഹരിച്ചും ഘോഷിച്ചും ശ്ലാഘിച്ചും ദുഷിച്ചും മുഷിഞ്ഞു കൊറിച്ചും രമിച്ചാഹ്ളാദിച്ചും ആ ചിത്രസംചാലനമൊരുങ്ങുമ്പോൾ പ്രാണമിഴി തുറന്ന് വീണ ഇളം വെട്ടത്തിലൂർജ്ജം കേറ്റിയേറ്റിയ ജീവിതത്തിന്റെ ഉച്ചസ്ഥലിയിൽ നിന്നും താളമേള വർണ്ണക്കാഴ്ച്ചകളിലൂടൊഴുകണം ഒരിക്കലും കണ്ടിട്ടില്ലാത്ത ആരു പറഞ്ഞും കേട്ടിട്ടില്ലാത്ത അനുഭവരഹസ്യങ്ങൾ തുറക്കപ്പെടാത്ത പൂർണ്ണധന്യതയുടെ അനന്തതയിലേക്ക് ഒരു കുഞ്ഞു ഞൊടിയിടയിലേക്ക് എനിക്കിറങ്ങണം.. ഉറങ്ങണം. ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന ഒരു സ്നേഹച്ചിരി മാത...
- Get link
- X
- Other Apps
പ്രതീക്ഷത്തുമ്പിൽ **************************** ഉൾവലിയുന്നുണ്ടൂഷ്മാവെന്നി- ലിതൊരസ്തമയത്തിന്റെ നാന്ദി ഉറങ്ങാനെന്നിട്ടുമെന്തേയലസം തുടിക്കും സ്വപ്നമുണ്ടെന്നോ , ശിഷ്ടം! ജീവൻനരയ്ക്കും ത്വജയ്ക്കും നീർ നീളെ വറ്റും മിഴികൾക്കും വേറിട്ടു നിറംമങ്ങുമിഴകൾക്കും സാന്ത്വനം കാത്തിന്നും സ്വപ്നം! രാവണയുമ്പോളുദിക്കാൻ സൂര്യൻ ഓടിക്കിതച്ചടുക്കുമെന്നറിയുന്നു! വെട്ടമേ സത്യമീയുലകത്തിൽ വാട്ടത്തിൽ നിന്നുണർത്തിടാൻ! ഒന്നൊടുങ്ങുമ്പോളുദിയ്ക്കാൻ മറ്റൊരു ദീപം കെടാക്കണ്ണുമായ് എന്തിനായ് നോവണം , നീറണം മൌനത്തോടേൽക്കണമിരുട്ടിനെ.
- Get link
- X
- Other Apps
പെണ്കളിയിലെ ഭയഛേദം ************************************* അവർ വട്ടംതട്ടിനിന്നു എലാവർക്കും എല്ലാവരേയും കാണാം കേൾക്കാം പറയാം തൊടാം തലോടാം തട്ടിയിടാം തല്ലിയുടക്കാം പരസ്പരം പുണരുകയുമാകാം. ചൂളമടിച്ച തുടക്കത്തിൽ കണ്ണുകൾ നീട്ടി ഉടലുഴിച്ചിലിൽ എല്ലാമറിയണം വളവുകൾ, വടിവുകൾ തുമ്പും തുരുമ്പുമടക്കം ഇനി വിരൽനീട്ടങ്ങൾ തൊട്ടുഴിഞ്ഞക്കം കുറിച്ച് അറിവുകൊണ്ട കളിയിൽ മുറുകി തടവിക്കിതച്ച് വളവുകളെ നീർത്തി ഇടവഴികളെ വിസ്തരിച്ച് ചരൽ പൂശിയുടലു ചെമക്കുമ്പോൾ വാശിയിലൊത്തു പതംവന്ന് ചലനം നിലച്ച പ്രതിമകളായാൽ കളിയുടെ കാതലിലേക്ക് കണ്ടറിഞ്ഞ, കേട്ടുറഞ്ഞ തൊട്ടും മണത്തുമൂറിയ ദ്വാരങ്ങളകം പുറം കടമളന്നുപകർന്ന നൊമ്പരമെഴുക്കുരുക്കി ചേർത്തടച്ച അവസാനത്തെ മുഴക്കത്തിനു കാതോർക്കണം പൊടുന്നനെയുള്ള പരക്കം പാച്ചിൽ .... പഴുതുകളടഞ്ഞ പെണ്ശ്വാസത്തിൽ നിന്നും എടുത്തു ചാടുമൊരു പ്രതിദാഹം മിന്നുന്നൊരു കത്തിത്തുമ്പ് അറുക്കാനൊരുങ്ങി വരും പോലെ
- Get link
- X
- Other Apps
കാലം കുരുക്കിയവ ************************** അവന് കൊണ്ടത് കഴുകന് കൊത്തായിരുന്നെന്ന് മരണക്കൊത്തായതെങ്ങനെയെന്ന് ചുറ്റിവരിഞ്ഞ പൊന്തക്കാടോ ഏങ്ങി നിന്ന കാട്ടരുവിയോ കുട്ടിക്കരണം മറിഞ്ഞുചാടിയ കാറ്റോ , ആരും കണ്ടില്ല....! ഒരു ദ്രുതതരംഗം, രംഗം വിട്ടോടി അമ്മനെഞ്ചിൽ വേലിയേറ്റമായെന്നും പേറ്റു നോവിലുറവയെടുത്ത മുലപ്പാൽ പുളിച്ചെന്നും ഒരു ശ്വാസപ്പിടച്ചിൽ മാത്രം കേൾക്കപ്പെടാതെ....... നാളേറെ കുതിച്ചോടി ചിതൽപ്പുറ്റുകളുടെ ഭീമാകാരത്തിൽ നിന്നും കൈകാൽത്തലയെടുപ്പുകളുടെ കണ്കാതുകളുടെ പഞ്ഛരങ്ങൾ നീതി ...നീതിയെന്ന് പുലമ്പിയ മര്മ്മരങ്ങളെ കാടെരിച്ചുവോ കടലൊഴുക്കിയോ...? കാലം കുറ്റിയടിച്ചു നിന്നില്ല സമയമില്ലെന്ന കുതിപ്പിൽ
- Get link
- X
- Other Apps
കിനാവിലെ കുഴലൂത്ത് ************************** ഗര്ഭത്തകിടിയിലേ ദര്ഭമുനകൾവിരിച്ച ശരശയ്യയിൽ അവളുടെ നഗ്നതയുറങ്ങിശ്ശീലിച്ച ചുരുളൽ വഴക്കം ഏറ്റെടുത്തെത്രയോ ശകാരക്കുത്തുക ൾ..... പിറവിയിലെ ഉടൽച്ചോപ്പ് സാക്ഷ്യം പിഴച്ചുപെറ്റ സത്യങ്ങ ൾ തിളച്ച മിഴികൾ കലങ്ങിയതിൽ ഭയപ്പൂട്ടിട്ട് രക്തം ഉടക്കിനിന്നതാണ്... വാവിട്ട പ്രാക്കുക ളുടെ തോരാവൃഷ്ടിയിൽ സര്പ്പകൗതുകങ്ങൾ വലയമിട്ട നിമിത്തങ്ങളിൽ കിടന്നിഴഞ്ഞ പുൽപ്പൊന്തയിൽ നിന്നും പൊടുന്നനെയായിരുന്നു പലായനം... മുറ്റിയ മുൾക്കാട്ടിലേയ്ക്ക് ആത്മരക്ഷാര്ത്ഥം തെരഞ്ഞെടുത്ത മുൾക്കോട്ടയ്ക്കകം സ്വന്തമെന്നൊരു മുളന്തടി പുണരുമ്പോഴും അവളൊരു മോഹമൈതാനിയി ൽ ഒരിടയന്റെ പുല്ലാങ്കുഴലൂത്ത് കേൾക്കുന്നുണ്ടായിരുന്നു...!
- Get link
- X
- Other Apps
ദിക്കുകൾ തേടുമ്പോൾ ************************ നോട്ടം താഴേക്കിറങ്ങുമ്പോൾ എന്തേ സ്വപ്നങ്ങൾ ഉയരങ്ങളിലേക്കു പറക്കുന്നു … ഉയർന്നു പറക്കുമ്പോളെന്തേ മനസ്സ് വീഴ്ച്ച ഭയക്കുന്നു … വടക്കോട്ടടിപ്പാടുകളോ മറവിൽ മായുന്നു … തെക്കുനിന്നുമുള്ള കാറ്റിൽ എപ്പോഴും മതിതെറ്റി വഴി മടങ്ങുന്നു … പശ്ചിമവിദൂരങ്ങളിൽ നിന്നും വിലയില്ലായ്മയുടെ വിലകളറിയുന്നു പൂർവ്വങ്ങളിൽ ഉദയങ്ങൾ മയങ്ങുന്നു ഇടതുംവലതും മുൻപുംപിമ്പും വട്ടം കറങ്ങിയവയെല്ലാം അരക്ഷിതമുലയുന്നു … · Top of Form
- Get link
- X
- Other Apps
വിസ് മയങ്ങൾ മരിച്ച വീട് ********************** ചില വീടുകളുടെ ചുമരുകൾ വിയർക്കാറില്ല ശ്വാസോച്ഛാസങ്ങളും നിശ്വാസങ്ങളും തടങ്കൽ പാർപ്പാണിവിടെ അകം വെന്തുപോയതെല്ലാം പുറം കാണാവിധം തണുത്തുകൊണ്ടേയിരിക്കും … . പകലിന്റെ പര്യായം ഇരുളെന്നു മാറ്റിപ്പറഞ്ഞ് തട്ടുംമുട്ടും തട്ടിപ്പാറ്റി മുറുക്കിക്കുറുക്കി കൂർക്കംവിളിച്ചുറങ്ങുന്ന അലസതയിൽ അകംപുറം തിരിയാവിധം കാലം കടന്നുചെല്ലാതെ ഉറക്കസ്സൂക്ഷിപ്പുകളാണിവിടം രാക്കനങ്ങളി ൽ ലോകമൊട്ടാകെയുള്ള വെളിച്ചത്തെ മോഷ്ടിച്ചുകടത്തി ഓരോ മുറിയിലുമായി പൂഴ്ത്തിവെച്ചിട്ടുണ്ടിവിടെ .. രാവുറക്കങ്ങളെ ജപ്തിചെയ്ത് ഇളകിക്കൊഴുക്കുന്ന അകങ്ങൾ … പ്ലും … . പ്ലും … .. പൊങ്ങി നുരയ്ക്കുന്ന കുമിളപ്രാന്തുകൾക്ക് എന്തൊരു ലഹരിയാണ് ….. ! അപ്പോഴാണറിയുന്നത് കവിതയിലേക്കു മുങ്ങിമരിക്കാൻ ഒരു ലഹരി മാത്രം വിങ്ങിമങ്ങി ഒരു മൂലയ്ക്ക് കരിമ്പടം പുതച്ചു കൂനിയിട്ടുണ്ടെന്നത് … അതിലേക്ക് വിയർക്കുന്നുണ്ട് ചുമരുകൾ … നൂറായിരം അക്കരപ്പച്ചകൾ ഒന്നിച്ചു കൊതിപ്പിക്കുന്നുമുണ്ട്...!
- Get link
- X
- Other Apps
സേഫ്റ്റിപ്പിൻ ************ കീറലുകളുടെ ഇഴപിരിയലുകളിൽ നീറ്റലുണ്ട് … പിളർന്നു പോയവയെ ഏച്ചെടുക്കാനുള്ള കരുതലാണത് മുറിഞ്ഞ പൂക്കളുടെ ഇതൾച്ചതവുകളെ തോളോടുതോൾ ചേർത്ത് ചിരിക്കുന്ന പൂമുഖങ്ങളാക്കിയെടുക്കണം കൈകോർത്തു വരണം പോയരൂപങ്ങൾ ; ഭാവങ്ങൾ പണ്ടുപണ്ടെന്നോ എന്ന പഴഞ്ചൻ വടിവുകളിൽ ചൊടിച്ചു പൊടിഞ്ഞതൊക്കെ നീർത്തിനിരത്തണം പുത്തൻചൊരുക്കുകളുടെ രാസരസികതയിൽച്ചുരുങ്ങിയാലും അറിയാതെ , കത്രിക കോറിയതായാലും സ്വപ്നനെയ്ത്തുകളെ വീണ്ടേടുത്തേ മതിയാകൂ ഒറ്റപ്പെട്ട വലിവും കീറലും ആക്രോശിക്കുന്ന നിലവിളിത്തുണ്ടങ്ങൾ എല്ലാമൊന്നു കുത്തിക്കൂട്ടി അടക്കിപ്പിടിക്കാനും മയം മിനുക്കി തുളയെടുക്കാനുമുണ്ട് സുരക്ഷാസൂചികൾ !