പ്രണയിക്കാൻ ഒരു മുഖം തേടുമ്പോൾ *************************************************** നീണ്ട കൂവളക്കണ്ണുകളിൽ നിന്നും തെറിച്ചൊഴുകണം പുഴ എന്റെ ഹൃദയക്കരയിൽ ആഞ്ഞടിച്ചുപതയ്ക്കണം ഇടയ്ക്കെന്റെ ധാർഷ്ട്യത്തിലേക്കു കൊടികുത്താൻ ഉരുളണം മിഴിപ്പന്തുകൾ തീക്ഷ്ണതയെറിഞ്ഞ് ക്ഷമതയുടെ പുള്ളുകൾ നോട്ടക്കൊക്കുകളാൽ എന്റെ വിശ്വാസമില്ലായ്മയിൽനിന്ന് കരടുകളെ ചിനക്കി കൊത്തിക്കോരണം തുടുത്തൊരു കനൽ കൃഷ്ണമണിത്തുമ്പിൽ പൊട്ടിച്ചിരിച്ച് എന്റെ ആക്രാന്തങ്ങൾക്ക് തിരിയിട്ട് ഹൃദയത്തിലേക്കൊരു സ്ഫോടനം നീട്ടിയെറിയണം ’ഠോ’ന്ന് അപ്പോഴാകണം ഉടലുമുയിരുമുരുകി നമ്മൾ പ്രണയിക്കേണ്ടത്.
Posts
Showing posts from July, 2018
- Get link
- X
- Other Apps
ക്ലാസ്സുമുറി *************** വിസ്മയം പൂക്കുന്ന മിഴികൾ എന്റെ കൌതുകത്തെ ഉണർത്തിച്ചാടിക്കുന്നത് ഇവിടെയാണ്... കൂടെ ഒതുക്കിവച്ച ചിരികളെച്ചാടിക്കാൻ എന്റെ കണക്കുകളെ തമാശക്കളികളുടുപ്പിച്ച് സംശയങ്ങളുടെ ചായമിട്ട കോമാളിമുഖങ്ങളിൽ വേവലാതിയാക്കിയങ്ങ് കുടഞ്ഞിട്ടാലോ പിന്നെ… പരാതിയായി… പരിഭവമായി…. ഇനിയങ്ങു കോരിക്കോരിനിറച്ച് പകർച്ച തന്നെയാകണം സ്നേഹം താളിച്ച കണക്കുവഴികൾ…. ഇവിടെ തരംഗസംവാദങ്ങളാകുന്നു ഞാനും കുട്ടികളും തമ്മിലെ വഴിക്കണക്കുകൾ……
- Get link
- X
- Other Apps
മറവി --- ----- --- എന്ന് , എവിടെയാണ് ഞാൻ ജീവിതം മറന്നുവച്ചത് …? കാറ്റെടുത്തിരിക്കുമെന്ന് വട്ടുകളിക്കുന്ന കുട്ടൻ. കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന് മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു പരുന്ത് റാഞ്ചിയെന്ന് ഇക്കിളിക്കൂട്ടുന്നു കൂട്ടുകാർ - ങ! നന്നായിപ്പോയി – പാടുപെട്ടു കൊമ്പുപിടിച്ച് മെരുക്കിയെടുത്ത് മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന് ഒരുപാട് സാക്ഷ്യങ്ങൾ എനിയ്ക്കിനിയും ഓർക്കാനാകുന്നില്ലല്ലോ മറുവശം നീണ്ടുപോകുന്ന മൂക്കുകയറിനറ്റത്താണോ , എന്തോ! അല്ലായിരിക്കും കാലത്തിലേയ്ക്ക് അപ്രത്യക്ഷനായ കപ്പിത്താനെ കാണാഞ്ഞ് മത്സ്യകന്യകയ്ക്ക് സ്വയമെറിഞ്ഞുകൊടുത്തതാകാം ഏതോ ആഴങ്ങളിൽ ആരും കാണത്തിടത്ത് കിടന്നുതിളങ്ങട്ടെ ഞാൻ മറന്നിട്ട ജീവിതം.
- Get link
- X
- Other Apps
സൂത്രവാക്യം **************** സമവാക്യങ്ങളി ൽ സമദൂരങ്ങളത്രേ നേരുകളെന്തൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും കണ്ണിറക്കുമത്രേ കുസിതികളാണ് ഓടിക്കാ ൻ പല വഴികളുണ്ടത്രേ ദു ർ ഗ്രഹമെങ്കിലും ദു ർഘ ടമെങ്കിലും സ്വതന്ത്രമെന്ന് ചൂണ്ടി കുരുക്കിയാലും കുടുക്കിട്ടാലും വെളിച്ചം ഒരു മിന്നലേയുള്ളൂവെന്ന് കണ്ണിറുക്കിയാലും കണ്ടോ... ദേ... കിടക്കുന്നു ഇതല്ലേ വേണ്ടതെന്നൊരുത്തരം!
- Get link
- X
- Other Apps
എന്റെ കണ്ണുകൾ നിന്റെ ഊടുവഴികളിലൂടെ യാത്ര ചെയ്തപ്പോൾ….. ************************************************************************************** കാൽനഖപ്പോറലുകൾ ചൊറിഞ്ഞ് വികൃതമാക്കപ്പെട്ടതെന്ന് വെറുതെ തോന്നിയതാകാം മണൽപ്പരപ്പിൽനിന്നുമരിച്ചരിച്ചു കയറി മൃദുലമായ കാൽവണ്ണകളിലൂടെ പരാദത്തിന്റെ ഇഴച്ചിലായി തെന്നിപ്പിശകി നോട്ടം പകച്ച് വഴി തെറ്റിച്ചുപറന്നപ്പോൾ നിവർന്ന നിൽപ്പിൽ എത്തിപ്പെട്ട നിന്റെ മൂർദ്ധാവിലൊന്ന് ചുംബിച്ച് കറുത്തുതഴച്ചങ്ങനെ മുറ്റിവളർന്നങ്ങനെ ഇടവഴി തപ്പിപ്പെട്ടയിടത്തേക്ക് തറച്ചൊരു സ്പർശനത്തിലേ അറിഞ്ഞു ഞാൻ അവിടെ തൂവെള്ള തന്നെ പച്ചയില്ല, ചോപ്പില്ല ഹാവൂ, ഇനിയുമിറങ്ങാമലോ സമതലത്തടങ്ങൾക്കടിവാരത്തിലേക്ക് ജലപ്പരപ്പിലേക്ക് ആഴങ്ങൾക്കും വ്യാപ്തി തിളങ്ങുന്ന മണികൾ ഹൊ! മതി ; വയ്യിനി കൺകഴച്ചൊരടി നിന്ന് കറണ്ടടിച്ച പോലെ സ്തംഭിച്ച് അനുധാവനം സ്ഫുലിംഗസ്ഫുരണങ്ങൾ തട്ടിയും മുട്ടിയും ‘ഒന്നിച്ചാകാ’മെന്ന് പരസ്പരം ക്ഷണിക്കുമെന്ന് തീർത്തും സങ്കൽപ്പിക്കാതെ ഒന്നും ആരും അറിയാത്ത പോലെ കാണാത്ത പോലെ കേൾക്കാത്ത പോലെ നിന്റെയെന്റെയൊന്നായ യുഗ്മയാത്ര ഇടവും വലവുമറിഞ്ഞോ ഇരു ചെവികൾ കേട്ടോ മനസ്സും മെയ്യു...
- Get link
- X
- Other Apps
ഭയോമെട്രിക് ************** കുഞ്ഞുകുത്തായിരുന്നു ഭയച്ചൂടു തുളച്ചിട്ടത് വ്യാസം വികസിച്ചുപരക്കുന്ന പെരുംപൊട്ടാകുന്ന ഒന്ന് തലപ്പുറം നിരങ്ങാ ൻ വട്ടം ചമഞ്ഞ് എത്രയാകാമോ അത്രയ്ക്കും ഇരുട്ടുകുത്തിയടുക്കിയ ചില രാത്രികളായി പൊടുന്നനെ അതിലേക്കുരുണ്ടുവീഴുന്ന തീത്തുമ്പുപോലെ താഴ്ന്നുമണ്ണേറുന്നു ഓരോരോ കനങ്ങ ൾ അറിയാസിരകളിലെ കാന്തികപ്രസാരങ്ങളി ൽ ആടിയുലഞ്ഞുവന്നതെന്ന് തോന്നിക്കും ചലിക്കും നാഡിയുടെ വളവുക ൾ കോട്ടിവളയ്ക്കുന്ന ആസക്തികളായി അവ ഇരയെ മണക്കുന്നു കുടുസ്സുകളി ൽ വരിതെറ്റിച്ച് നെഞ്ചിലേക്കെറിയുന്നു ... ധനം കാമലോഭമോഹങ്ങ - ളെങ്ങ ൾ ക്കവകാശമെന്ന് കനത്തുപൊട്ടുമ്പോ ൾ അവിടെ ഇവിടെ എവിടെയെല്ലാമോ വിഭ്രാന്തിക്കാറ്റുക ൾ ചീറ്റിത്തുമ്മി ഭയക്കിളികളൊളിച്ചുതെന്നി തൂവിവീഴുന്നതും അപായവലയിലേക്ക്... ഭീമനൊരു പറവ കര ൾ ച്ചില്ലകളി ൽ കാ ൽ വല വിരിച്ചുമുറുകിയതി ൽ നിന്നും തുടങ്ങണം വിണ്ടുവീ ർ ത്ത കൊക്കുകളിലൊതുങ്ങാനുള്ളതിനൊക്കെ ഉണ്ടക്കണ്ണുകളി ൽ ബിംബിക്കുന്നുമുണ്ട് ശരിതെറ്റുക ൾ പരസ്പരം ഒരേയുടലുകളി ൽ കണ്ണുകളി ൽ കണ്...