പരിഭവം ******* മുഖം കറുത്തിരുണ്ടപ്പോഴേ അറിഞ്ഞതാണ് പരിഭവോഷ്മത്തിൽ വിയർക്കുന്നത് ഒരു പുഞ്ചിരിത്തെന്നൽ തണുത്തൊന്ന് വീശാൻ കൊതിച്ചതും മിന്നിക്കിതച്ച് ഇടിച്ചുചിരിച്ച് കുത്തൊഴുക്കായി സ്നേഹമഴ പെയ്യുമെന്നതിനാൽ പുളകമണിഞ്ഞ് കാത്തിരിക്കുന്നു മെയ്യും മനസ്സും നനയാൻ കവിയാൻ.
Posts
Showing posts from May, 2019
- Get link
- X
- Other Apps
തക്കാളിപ്പഴത്തിനൊരു സങ്കീർത്തനം / പാബ്ലോ നെരൂദ Posted on വിവർത്തനം: ഗീത മുന്നൂർക്കോട് ഗ്രീഷ്മത്തിലെ മദ്ധ്യാഹ്നത്തിൽ തക്കാളിപ്പഴങ്ങൾ നിറഞ്ഞ തെരുവീഥി . പ്രകാശവലയമൊരു നടുവേ പിളർന്ന തക്കാളിപ്പഴത്തിലെ സത്തെന്നപോലെ തെരുവിൽ പടർന്നുപരക്കുന്നു . ഡിസംബറിൽ ശമനമില്ലാതെ അടുക്കളയിൽ തക്കാളിയുടെ പടയോട്ടം . ഉച്ചയൂണിന്റെ നേരത്തതു കടന്നുവരുന്നു , തീൻമേശപ്പുറത്തും ഗ്ലാസ്സുകൾക്കൊപ്പവും നറുംവെണ്ണവിഭവങ്ങൾക്കിടയിലും നീലനിറമുള്ള ഉപ്പുകിണ്ണങ്ങൾക്കടുത്തും അതിന്റെ സൗമ്യമായ പ്രതാപം പ്രസരിപ്പിച്ചുകൊണ്ട്! അത് അനായാസം വിരാജിക്കുന്നു . നിർഭാഗ്യവശാൽ ഒരു കത്തിമുനയതിന്റെ ജീവൻ തുടിക്കുന്ന മജ്ജയിലാഴ്ത്തി നമുക്കതിനെ കൊലപ്പെടുത്തേണ്ടി വരുന്നു. അതിന്റെ ചെമന്ന ആന്ത്രങ്ങൾ ഒരു തണുത്ത സൂര്യനെന്നപോൽ അതിഗാഢമായി അക്ഷയമായി ചിലിയിലെ സാലഡുകളിൽ കുടികൊള്ളുന്നു. സഹർഷം തെളിമയുള്ള ഉള്ളിയെയത് വേൾക്കുന്നതാഘോഷിക്കാൻ അതിലേക്ക് ഞങ്ങൾ എണ്ണ പകരുന്നു. ഒലീവിന്റെ സുഗന്ധിയായ കുഞ്ഞിനൊപ്പം കുരുമുളക് അതിന്റെ മാസ്മരഗന്ധവും ...
- Get link
- X
- Other Apps
പലായനം ************** · ഗീത മുന്നൂര്ക്കോട് -- ഭ്രാന്താണെന്ന് ഭ്രാന്തിനകം വിശപ്പെന്ന് അകത്ത് പുറത്ത് അകംപുറം നിറയെ വിശപ്പ്! വിശക്കുന്നെന്ന് വിശപ്പിന്റെ ഭ്രാന്ത് അകത്ത് പുറത്ത് അകം പുറം മുഴുത്ത ഭ്രാന്ത്! നരഭോജികളുടെ നാടാണ് വിശപ്പ് വിശേഷപ്പെട്ടതു തന്നെ വിശേഷപ്പെട്ട ഭ്രാന്ത ൻ വിശപ്പ്! അവ ൻ ഭ്രാന്തനെന്നു വിളിക്കപ്പെടുന്ന വെറും മനുഷ്യ ൻ അവനില്ല ഇരുട്ടിലൊളിക്കാ ൻ നാട്ടിടങ്ങ ൾ ഇല്ലാത്ത കറുപ്പിടങ്ങ ൾ തിരയുന്ന അവന്റെ വിശപ്പ്! കാണാമറയത്തേക്കില്ലൊരു ഒളിയിടം ഇല്ലൊയൊരിഞ്ചോലയിടം ഭ്രാന്തിന്‍റെ വിശപ്പിലോ വിശപ്പെന്ന ഭ്രാന്തിലോ കല്ലെറിയപ്പെടും ഒളിച്ചുകടന്നുചെന്ന കാട് കുടുസ്സിടം കണ്ടെത്തിയതൊരു കൂട് കൂട്ടാകാമെന്നു കൊഞ്ചിച്ച് കൂട്ടം കൂടി വിശപ്പണച്ച്... ഇരുട്ടറിയാത്ത ഭ്രാന്ത ൻ കാഴ്ചയിലേക്ക് നരഭോജിക ൾ കുടിയേറുമെന്നും കാത്ത് നാടത്തത്തെ ഭയന്ന് ഭ്രാന്തന്റെ വിശപ്പ്!
- Get link
- X
- Other Apps
ഒരു തീറെഴുത്ത് ********************** n ഗീത മുന്നൂര്‍ക്കോട് അന്ത്യയാത്രയിലെന്നെ ചുമലേറ്റാ ൻ ഞാനറിയാത്ത എന്നെയറിയത്ത തോളുക ൾ തന്നെ വേണം വിതുമ്പുന്ന നഷ്ടബോധമോ അമ ർ ന്നമറുന്ന പ്രാക്കുകളോ മേമ്പോടിപോലെ മമത വിതറിയ പൊയ്പ്പേച്ചുകളോ ഉള്ളിലേക്കു പിറുപിറുക്കുന്ന ദുഷിപ്പുകളി ൽ നിന്നും പുറം നോക്കുന്ന വാഴ്ത്തുകളോ ഒന്നുമൊന്നും അനുഗമിക്കരുത് മരിപ്പിനുമേ ൽ സൗന്ദര്യയൗവനത്തിന്റെ പൂജന്മങ്ങളുടെ ബലിച്ചോര വീഴ്ത്തരുത് ഒടുക്കത്തെയെന്റെ - യെരിച്ചിലിന്ന് പച്ചപ്പിന്റെ തായ്ത്തടി തേടി മഴുമുനക ൾ രാകരുത് കുടം തുളച്ച് ജലം പൊലിച്ചു ചിതറിക്കരുത് ഉപ്പു രുചിക്കുന്ന ഒരു തുള്ളി മാത്രം അതിലെന്റെ ദാഹമടങ്ങും.
- Get link
- X
- Other Apps
വഴിയോരത്തു കേ ട്ട പാട്ടി ൽ ******************************* n ഗീത മുന്നൂര്‍ക്കോട് ആകാശം ശാന്തമെന്ന് ചൂണ്ടി മുഖം കോട്ടി നി ൽക്കുന്ന മൗനത്തിലേയ്ക്കൊരു സാന്ദ്രസംഗീതമുണരുമ്പോലെ ആ കണ്ഠത്തിലെ വടിവൊത്ത ചലനങ്ങൾ കാറ്റും കിളികളും കൂട്ടത്തോടെ കൈമെയ്യ് ചുറ്റിപ്പിണഞ്ഞ് പറന്നെത്തുന്നു പേരാലിന്റെയിലത്തുമ്പുക ൾ വിറയ്ക്കുന്നു ഏതോ സുഖദമായ വളക്കൂറി ൽ നിന്നും പൊട്ടിയണ ർ ന്ന നാമ്പാണ് പൊടുന്നനെ വീശിയ ചുഴലിയിലാകാം, ഏതോ ജീവിതാപസ്മാരത്തിന്റെ നിമിഷസ്ഫോടനത്തിലാകാം ആ നാവ് ദുരിതഗീതികളി ൽ വിറയ്ക്കാ ൻ തുടങ്ങിയത് മെലിഞ്ഞുണങ്ങിയ അവളുടെ സ്ഥൂലമേനിയിലും ദ്രുതചലനങ്ങളിലും വടിവൊത്ത വഴക്കമുണ്ട് നിന്ന നി ൽ പ്പി ൽ പ്രപഞ്ചത്തെയൊട്ടാകെ അനുനയിപ്പിക്കും വിധം അവളുടെ ചുമലെടുപ്പ്! അവ ൾ ക്കു കേ ൾ ക്കാം പാട്ടിലേയ്ക്കുരുളും ഒന്ന്, അല്ല കുറെയേറെ തുട്ടുകിലുക്കങ്ങ ൾ അറിയുന്നുണ്ടവ ൾ പൊയ്പ്പണത്തിന്റെ പക ർ ച്ച ഓരോ പാട്ടിലും വിശക്കുന്നതിനെയവ ൾ പട്ടിണിയെന്ന് നെഞ്ചണച്ച് പുതയ്ക്കുന്നു പിന്നെയും പാടിപ്പാടിയുറക്കുന്നു.