മൺമന്ത്രജാലം ........................... - ഗീത മുന്നൂർക്കോട് - ആരൊക്കെയോ പോയിട്ടുണ്ട് കൂട്ടിക്കൊടുപ്പ് നടന്നിട്ടുണ്ട് ഭൂമിയുടെയകയാഴങ്ങളിലെ പ്രാന്തപ്രദേശങ്ങളിൽ കുടിൽപുറ്റുകൾ കെട്ടി പാർപ്പുറപ്പിച്ചിട്ടുണ്ട്. ഉവ്വ്... എനിക്കതു കേൾക്കാം ഗൂഢമായ പിറുപിറുക്കൽ കുശുകുശുക്കുന്ന കശുമ്പുകൂട്ടങ്ങൾ ഒത്തുകൂടിയ കുനുഷ്ടുകൾ കാണാമറയത്തെ മണ്ണറകളിൽ രഹസ്യതന്ത്രം നൂൽക്കുകയാണ് തറികൾ കറങ്ങുന്നുണ്ട് രാസരസം തുള്ളിത്തിളച്ച് നീരോളങ്ങളെ ചെരിച്ചും നീർത്തിയും പൊക്കിയും താഴ്ത്തിയും ഇടതടവില്ലാതെ പായിക്കുന്നുണ്ട്... കനച്ചുറങ്ങിയ രാത്രിയെ കെട്ടിപ്പിടിച്ച ഇരുട്ടിനെ പുകഴ്ത്തി കാലൻകൂമൻ കൂവി അലർച്ച - ഹൃദയം മുട്ടിയിടിച്ചിട്ട് - വരൂ - കൂടെപ്പോരു... എന്നെയും വിളിച്ചോ .... ? - മൺമലക്കൂമ്പാരമൊന്നിന്റെ പിന്നകമ്പടിയിൽ രഹസ്യക്കാഴ്ചകളിലേക്കൊരാൾകൂടി... കൂടും കൂട്ടും വിട്ട ഉയിർക്കിളികൾ ഭൂമിക്കടിയിലെ കിതപ്പുകൾ വേച്ചു വിറച്ച് പൊങ്ങി വരുന്നു... *****************
Posts
Showing posts from August, 2019
- Get link
- X
- Other Apps
മനമിടഞ്ഞ് മരം കരയുമ്പോൾ ..................................................................................... മനം പെയ്യുന്ന മരങ്ങളുടെ ഇലകൾ പെൺകുഞ്ഞുങ്ങളുടെ ഇളം പച്ച മിഴികളാണു് ഞെട്ടിയൊരൽപ്പം മിന്നൽവര കീറുമ്പോൾ കലങ്ങുന്ന മനം നോവുതുള്ളികളെ മെല്ലെ മെല്ലെ മൗനത്തിൽ മുക്കി മിഴിവാതിലിലൂടെ ഇറ്റിച്ചൊഴുക്കും. ഇടതടവില്ലാത്ത കുത്തിക്കീറലുകളിൽ നിറഞ്ഞു നിറഞ്ഞ് കുമിഞ്ഞു കവിഞ്ഞ് കുടം കണക്കിന് നൊമ്പരങ്ങളെ കവിൾച്ചാൽ മുറിച്ച് വെറുതെ അവിടവിടെ തൊട്ടുമുത്തി നനച്ചുതടവി മണ്ണിലേക്കിറങ്ങും... തർത്തിടിച്ചാലക്ഷണം മറ്റെന്തു ചെയ്യാൻ...! വേരമ്മയുടെ തോളുടഞ്ഞ തേങ്ങലിൽ തട്ടി വീണ് ഒന്നോടെ ഞെട്ടും പൊട്ടിച്ച് മരത്താങ്ങിനൊപ്പം മടിക്കുത്തുമഴിച്ചോടും ... ചെമക്കുന്ന നഗ്നതയപ്പോൾ വിസ്മയമേയല്ലാതാകും... ******************************