ഭരണി …….. ഗീത മുന്നൂറ്ക്കോട് …………. മൂടി വച്ചിരുന്നു ഹൃദയത്തിലേതോ കോണില്‍ ശൂന്യസ്ഥലികളിലെ ഇരുട്ടറകളില്‍ തിരിച്ചറിവുകളുടെ ഭരണി…….. ഭഗ്നസ്വപ്നങ്ങളുടെ കണ്ണുനീരുപ്പും ജീവിതാസക്തിയുടെ ചുവപ്പെരിവും കൂട്ടിത്തിരുമ്മി അനുഭവങ്ങള്‍ കൊത്തിയരിഞ്ഞ് പലവിധ ബന്ധബന്ധനങ്ങളുടെ ചേരുവകള്‍ക്കൊപ്പം കൂട്ടിത്തിരുമ്മി ആയാസക്കൊഴുപ്പും താളിച്ച് കൊച്ചുകൊച്ചു വര്ത്തമാനങ്ങളുമായി എന്റെ കവിതകളെയിട്ട്………. ഭരണിവായ മുറുകെ കെട്ടിയിരുന്നു ഞാന്‍……….. തുറക്കുകയാണിനി - പാകം വന്ന പഴം മണത്തെ ആരാനും കൊതിച്ചോട്ടെ – ലഹരിക്കൊപ്പം തൊട്ടു കൂട്ടട്ടെ – അല്ലെങ്കില്‍, പൂപ്പലടിച്ചോട്ടെ – വാഴച്ചോട്ടില്‍ തട്ടിയിട്ടോട്ടെ – ചീഞ്ഞു മണ്ണില്‍ ചേര്‍ന്നോട്ടെ ……. ഞാനിവരെ സ്വതത്രരാക്കുന്നു; ഇനിയിവര്‍ പുത്തന്‍ വെട്ടം ശ്വസിക്കട്ടെ……….
Posts
- Get link
- X
- Other Apps
- ഇസങ്ങള്‍ - …….. ഗീത മുന്നൂറ്ക്കോട് …………. …. സോഷ്യലിസം ….. നട്ടപ്പാതിരക്കാണ് സവാരി; ചര്‍ച്ചകളുണ്ട്…….. സമത്വസിദ്ധാന്തം മാളികപ്പുറത്തേക്ക് വലിഞ്ഞ് പട്ട മോന്തി പിരിയെണ്ണി…… ….. കവലനിലങ്ങളില്‍ കുരുതിക്കറകളിനി എത്ര പെറ്റു കൂട്ടണം…….!!!!!! - ക്യാപിറ്റലിസം - -മാന്ദ്യം മാന്ദ്യം- പറഞ്ഞ് മന്ദം നടന്ന് ഭീമന്‍ ക്യാപിറ്റലിലെത്തുന്നു…..! - ടെററിസ -ത്തിന്റെ കൊമ്പന്‍ മീശ വളഞ്ഞു വന്ന് കോങ്കണ്ണുകള്‍ ചൂണ്ട കോര്‍ക്കുന്നു….. ഇരകളെ തപ്പുന്നുമുണ്ട്…….! - കമ്മ്യൂണാലിസം - സ്ക്കൂളുകളിലും കോളേജുകളിലും പോകുന്നു; കുട്ടികളെ പഠിപ്പിക്കുന്നു…..! - ഫെമിനിസം - ഫാഷന്‍ പരേഡിലാണ്…… ചിലവു ചുരുക്കല്‍ നയപ്രദര്‍ശനം; സമയം തീരെ കുറവ് ! വയലന്‍സ് അലിയാസ് - വയലന്റിസം - ഇപ്പോളെല്ലാവരിലും കേമന്‍ ! പുതുമുഖമെന്നും നടിച്ച് കുട്ടിയുടുപ്പു മുതല്‍ ഊന്നുവടിയെപ്പോലും അവന്‍ കയ്യിലെടുക്കും ! എവിടെത്തിരിഞ്ഞാലും അവന്റെ ചൂളം വിളിയാണ്……
- Get link
- X
- Other Apps
ശരികള്‍ ഒളിവിലാണ്….!! …….. ഗീത മുന്നൂറ്ക്കോട് …………. നീതിക്കസേരയുടെ കറുപ്പിലേക്ക് വളഞ്ഞു വരുന്നു ശരികള്‍… ചോദ്യ ചിഹ്നങ്ങളാകുന്നു…… വില കറുപ്പിച്ച കോട്ടിന്റെ നെഞ്ചിന്‍ കൂട്ടിലേക്ക് അവര്‍ ഒളിച്ചോടിയത് ആരു കാണാന്‍…..…..! ചില ശരികള്‍ പാതയോരങ്ങളിലും റെയില്‍ പ്പാളങ്ങളിലും കൊത്തി നുറുക്കി ഉപ്പും മുളകും പുരട്ടി പൊരിക്കാനിട്ടിട്ടുണ്ട്…… ചിലത്- രക്തക്കല്ലുകള്‍ കറുത്തും പോയിട്ടുണ്ട്….. ഇല്ല, കരിമേഘങ്ങള്‍ക്ക് സാക്ഷി പറയാനാവില്ല…….. തണുത്തുരുണ്ട് വീണ് അവര്‍ തെളിവുകളെപ്പോലും ഒഴുക്കുകയേ ഉള്ളൂ…… കഴുകന്റെ കണ്ണ് ആകാശത്തു പോയി ലഹരിയോടെ ശരികളെ വ്യഭിചരിക്കുന്നു…….. ചോദ്യമരുത്; തോറ്റം പാടി തോല്‍ക്കരുത്; ഉത്തരങ്ങളിലെ ശരികളിലേക്ക് വഴികള്‍ കൊമ്പു കോര്‍ക്കും; ദംശിച്ചവരകലും…… നേരുകള്‍ പിടഞ്ഞ് നീലിച്ചു തണുക്കും……..
- Get link
- X
- Other Apps
ഭ്രാന്ത് …….. ഗീത മുന്നൂറ്ക്കോട് …………. ബുദ്ധി തുരുമ്പെടുത്ത തുളയിലൂടെ ജീവിതം ചോറ്‍ന്നൊലിയ്ക്കുന്നു……. തിരസ്ക്കാരം …….. ഗീത മുന്നൂറ്ക്കോട് ………… സാന്ത്വനത്തിനായി ഓടിയണയുന്ന തിര ഞാന്‍….. നിഷ്ക്കരുണം തള്ളിയകറ്റുന്ന കരയാകുന്നല്ലോ നീ…….!. ഭൗ……. ഭൗ…. ഭൗ …….. ഗീത മുന്നൂറ്ക്കോട് …………. മുകളിലത്തെ കസേര ആദ്യമൊരു ഭൗ അടുത്ത് താഴെ ഭൗ…… ഭൗ… വീണ്ടും താഴോട്ടെത്തി ഭൗ…… ഭൗ… ഭൗ…… എല്ലായിടത്തുമെത്തി ഭൗ…… ഭൗ… ഭൗ…… ഭൗ… ഭൗ…… ഭൗ… ഭൗ…… ഭൗ…
- Get link
- X
- Other Apps
A DROP OF JOY The summer heat longing to pass Seeing thirsty lives, The hot bickering filling All the narrow thoughts Deep within when man Bears the fruits of sorrow, Earth is hot and sighing The cold sky cools it down. And in the deep chasm of grief The spring gets churned up, The summer heat seems To glide away and die, ...
- Get link
- X
- Other Apps
Melodies…. Fondness - The tender tendrils Softness - The rhyming vibrations… Ecstasy - Linking the hearts Sweetness, The cute imagery, And the fineries Threaded and Finely tuned Into the lyrics; The inspiring melodies Shifting the sensations Scattering The seeds of passion Into the fragrant breeze Caressing And diving deep Into me Dissolves my soul Into the eternity.