പരിചയം - - കഴുത്തറുക്കുന്ന പുഞ്ചിരിമുനകളിലൂടെ തെന്നി വീണ് പൊട്ടിച്ചിരികളിലെ സ്ഫോടനങ്ങളില്‍ വെന്തു പൊടിഞ്ഞ് തിരിച്ചറിയാനാകാത്ത മുഖങ്ങളിലെ മായപ്പശയിലൊട്ടി അടരാന്‍ വിതുമ്പുന്ന കറുപ്പാകുന്നു ഞാന്‍.... എന്റെ നിര്‍ജ്ജീവബിംബങ്ങളിലേയ്ക്ക് ജീവന്‍ കുടഞ്ഞിടാന്‍ ദര്‍ഭമുനകള്‍ മടിക്കുമ്പോള്‍ പിടഞ്ഞുണരുന്നു ഞാന്‍ എന്നെയറിയുന്നു...!
Posts
മൗനം
- Get link
- X
- Other Apps
മൗനം --- ഗീത മുന്നൂറ്ക്കോട് --- എന്റെ പിറവിയിലേക്ക് ഇറങ്ങി വന്നു നീ……….. നിമിഷങ്ങളെ ശാസിച്ച്……… എന്റെ കാതടപ്പിച്ച്……. എനിയ്ക്കൊപ്പം വളര്‍ന്ന്….. എന്നെപ്പൊതിഞ്ഞ്………….. കാഴ്ച്ചവട്ടങ്ങള്‍ക്കായൊരുക്കി തുറുകണ്ണുകളിലേക്ക് വിഴുങ്ങാനായെറിഞ്ഞ് എന്നെ വ്യാപരിപ്പിച്ച നിന്നില്‍ ഞാനെന്നെ മൂടി………… ശിരസ്സു കീറാന്‍ മിനുങ്ങുന്നുണ്ട് വാള്‍മുനകള്‍……… ദാഹം കൊള്ളുന്നുണ്ടൊരു ദംഷ്ട്ര………. കത്തിയാളുന്നുണ്ട് പലവക വിശപ്പുകള്‍………… മൗനമേ, നിന്റെ ഭാവാന്തരം….. എങ്ങിനെ………….എന്ന്…? ഷണ്ഡതാണ്ഡവവലയങ്ങളില്‍ നിന്റെ താഡനമേറ്റ് ഞാന്‍………….?
ഗാന്ധിജയന്തി
- Get link
- X
- Other Apps
ഗാന്ധിജയന്തി --- ഗീത മുന്നൂറ്ക്കോ ട് --- വി ഐ പി സ്റ്റാറ്റസ്സില്‍ ലഹരി വിരുന്നും കഴിഞ്ഞ് അര്‍ദ്ധനഗ്നപിതാവിന്റെ ഛായാപടത്തില്‍ പൂമാല ചൂടിച്ച് ഉച്ഛഭാഷിണിയിലൂടൊഴുകി ആള്‍ ഫെയ്ത്ത് പ്രേയറുകള്‍……… പിന്നാമ്പുറങ്ങളില്‍ കാഷായവും രുദ്രാക്ഷവും മുഷ്ടിയെറിഞ്ഞു ’ജയ് ബജ്റംഗബലീ ജയ്’ ഗാന്ധിജയന്തി --- ഗീത മുന്നൂറ്ക്കോട് --- വി ഐ പി സ്റ്റാറ്റസ്സില്‍ ലഹരി വിരുന്നും കഴിഞ്ഞ് അര്‍ദ്ധനഗ്നപിതാവിന്റെ ഛായാപടത്തില്‍ പൂമാല ചൂടിച്ച് ഉച്ഛഭാഷിണിയിലൂടൊഴുകി ആള്‍ ഫെയ്ത്ത് പ്രേയറുകള്‍……… പിന്നാമ്പുറങ്ങളില്‍ കാഷായവും രുദ്രാക്ഷവും മുഷ്ടിയെറിഞ്ഞു ’ജയ് ബജ്റംഗബലീ ജയ്’ അയലത്ത് ജിഹാദ് മാര്‍ച്ച് സൗഹാര്‍ദ്ദത്തിന്റെ തിരിവെട്ടങ്ങള്‍!!!! കുരിശുകള്‍…….. രാഷ്ട്രപിതാവിന് ആത്മസായൂജ്യം! നന്ന്— എന്തൊരു സുകൃതം, മതസൗഹാര്‍ദ്ദം! പെട്ടെന്ന് നാല്‍ക്കവലകള്‍ കൂട്ടിമുട്ടിയത്രേ… രഹസ്യം പറഞ്ഞത്രേ….. തെറിപൂരം…. വരികള്‍ തെറ്റിച്ച് കത്തി….കഠാര….കൊടുവാള്‍…….. വായ്ക്കുരവ…..!!!! പച്ച……..വെള്ള….….കാവി………. എല്ലാം ചേര്...
- Get link
- X
- Other Apps
നമ്മള്‍ സ്വതന്ത്രര്‍ ! --- ഗീത മുന്നൂറ്ക്കോട് --- എന്തിനും ഏതിനും… സദാസമയവും..!!! പുകയുന്ന ശ്വാസവായുവിലേക്ക് സ്വച്ഛന്ദം പറക്കാം…….. ഭീകരലഹരിയിലുലഞ്ഞ് ദുരൂഹതയില്‍ വാരിക്കോരി വികാരത്തിരുമുടി - യൊതുക്കാം………. നീലിക്കുന്ന രുചിയാഴങ്ങളിലേക്ക് തുഴയണം……. ഇനി ഊളിയിടാം അനന്തമടുത്തറിയാം …… രക്തപ്പൂക്കളിറുത്ത് മണം കളഞ്ഞ് നടവഴികളില്‍ വിതറുകയും…… നീതിക്കുപ്പായത്തിന്റെ കാഴ്ച്ചക്കറുപ്പില്‍ കോലങ്ങള്‍ വേഷമിട്ടാടുകയുമാകാം…….. കലര്‍പ്പിന്റെ കനങ്ങള്‍ക്ക് മേല്‍ പൊങ്ങി നിന്ന് അടയിരിക്കണം എന്നിട്ട് എല്ലൊട്ടി മെയ്യൊട്ടി കെട്ടുകൊണ്ട് പുലരാം…………. എല്ലാം തികഞ്ഞ് ഇല്ലായ്മയില്‍ നമ്മള്‍…….!!!!