ഗൃഹപാഠം ********* കുഞ്ഞു മുഖവട്ടത്തിൽ കള്ളച്ചിരി മനസ്സിൽ നിന്നുമെന്റെ മുൻ കൂർ ജാമ്യം തേടാൻ … വല്ലാത്തൊരു മറവി !
Posts
- Get link
- X
- Other Apps
ശബ്ദസ്ഫോടനം ******************* ഒച്ചകളാണ് … ഇഴഞ്ഞും നുഴഞ്ഞും തുഴഞ്ഞും ആടിയും പാടിയും കുറുകെ ചാടിയും ചിരിച്ചും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും തേങ്ങിയും മോങ്ങിയും അലറിക്കരഞ്ഞും കരയിച്ചും വായ് തോരാതെ പെയ്തും പെയ്യിച്ചും ഘോരം പ്രസംഗിച്ചും നിർത്താതെ നിന്ദിച്ചും അലയിളക്കി ആവലാതികളായും ചൊടുച്ചും ചൊടിപ്പിച്ചും കലഹിക്കുന്നു മത്സരിക്കുന്നു … ഒരു നിബിഡതയിൽ ഒരു വന്യമായ തീക്ഷണതയിൽ മർദ്ദവൈകല്യങ്ങളിൽ ഇടിച്ചു മിടിച്ച് തുടിച്ചു ത്രസിച്ച് പൊട്ടും ….. ശേഷം ശൂന്യത സ്വനരഹിതം നിഷ്ക്രിയം അചേതനം നമ്മളങ്ങോട്ട് … ..
- Get link
- X
- Other Apps
നിറം പോയ ജീവിതം ************************* ശബ്ദങ്ങൾ കലഹിക്കുന്നിടങ്ങളിൽ നിന്നും സത്യങ്ങളും തിരിച്ചറിവുകളും ഒന്നോടെ പലായനം ചെയ്യുമെന്നറിഞ്ഞിട്ടും അവർ ചിറകുകൾ വിരുത്തിച്ചിക്കി ചിലച്ച് കൊണ്ടേയിരുന്നു കാഴ്ചകൾ കൊമ്പ് കോർക്കുമ്പോൾ ഇരുട്ടുപെയ്ത്തിൽ കറുപ്പ് കുറുകുമെന്ന് അനുഭവിച്ചിട്ടും അലോസരനടനങ്ങൾ ചടുലം കുലുക്കിയെറിഞ്ഞിട്ടും അവർ കണ്ണോട് കണ്ണും കൊളുത്തിട്ട് ഇടഞ്ഞു കൊണ്ടേയിരുന്നു … മൌനത്തിന്റെ നിഴലുകൾ നിറം പോയ ജീവിതത്തിൽ കറകൾ വീഴ്ത്തി പരസ്പരം വിവർണ്ണരാക്കിയത് അവർ അറിഞ്ഞതേയില്ല … .
- Get link
- X
- Other Apps
ദയാവധം **************** ശ്വാസം മുട്ടി നെഞ്ചെല്ലുകൾ കൂട്ടിയിടിച്ച് കിടപ്പാണ് കവിത വിശകലനപ്പുറത്ത് … വയറ്റിൽകടിയെന്ന് ക്ഷണനേരത്തിന് ഒരു ശ്വാസം തേങ്ങുന്നുണ്ട് … . ഉഷ്ണിച്ച് വിയർത്തതാകാം കുളിരു നനഞ്ഞതാകാം പേടിപ്പനി മൂത്രം കിനിഞ്ഞതുമാകാം ആസകലം നീരും പൊടിഞ്ഞ് കടലാസുവിരിപ്പ് നനഞ്ഞു കുതിർന്നിട്ടുണ്ട് … നൊടിനേരം തുറിച്ചുരുട്ടി ഭയം വീർപ്പിച്ച് തിളങ്ങി നീരും കോരുന്നു മിഴിക്കിണറുകൾ.. പരിശോധനാ തത്വങ്ങളെല്ലാം മരവിച്ചു പോയി … തൂലിക വിറക്കുകയാണ് … കീറി മുറിക്കണോ സൂചി കയറ്റണോ വായു ക്ഷോഭ ഗുളിക പൊടിച്ചരച്ച് നാവിലിറ്റിക്കണോ … മെശപ്പുറം പൂർവ്വാധികം കമ്പിക്കാൻ തുടങ്ങുന്നു … നോവിന്റെ ഭ്രാന്തെടുത്ത കവിതയെ കീറി മുറിച്ച് ദയാവധമാകാം ദഹിപ്പിക്കുകയുമാകാം പോസ്റ്റ് മോർട്ടം ക്ലീൻ ! !
- Get link
- X
- Other Apps
ഏകാകിയുടെ നാവ് ********************************* അയാളുടെ നാവ് മരിച്ചിട്ടേറേ നാളുകളായി കേൾക്കാനും കേൾപ്പിക്കാനും കേൾപ്പിക്കപ്പെടാനും ചുറ്റിലുമൊന്നുമില്ലാതായ ഇടങ്ങളിൽ അയാളിൽ നിന്നും അയാളിലേക്കും ഒന്നുമില്ലാതായിട്ട് ഏറെയായി … വാക്കുകൾ കുമിഞ്ഞ സമ്പത്ത് സിരകളിൽ ആവോളമുണ്ട് നാവിലേക്കിറങ്ങാൻ ഒന്നു തെന്നി വീഴുകയെങ്കിലും ചെയ്യാൻ ഒന്നു പോലുമില്ല വാക്ക് … . തലയ്ക്കകം ഭയകമ്പനങ്ങൾ കുലുക്കിയടുക്കാനും …. അതല്ലായെങ്കിൽ മൌനത്തിന്റെ ശീതച്ചാലിൽ അഴുകിയലിയാനും എന്നോ തുടങ്ങിയതാണ് … നാവടക്കിയാലും വാക്കിനെ ചലിപ്പിക്കണമയാൾക്ക് വിരലുകളിലൂടൊഴുകി ഏകാകിയുടെ തൂലികയിൽ. വിരിഞ്ഞേക്കാം ഒരു കവിതപ്പൂ …
- Get link
- X
- Other Apps
ചതിച്ചാട്ടം ******** നിന്നെയളക്കാതെ ജീവിതക്കട്ടിൽ പണിതപ്പോൾ ഓർത്തതേയില്ല നിന്റെ ശയനം കട്ടിൽ കവിയുമെന്ന് … വിളികൾ ******** മാടിവിളിക്കുന്ന ഉയരങ്ങൾ കതോരം മന്ത്രിക്കുന്നുണ്ട് നിലം തൊടാത്ത സുഖദമായ യത്രോല്ലാസം അവസ്ഥാന്തരം ************ ചെമ്പരുത്തിച്ചോപ്പ് ചെവിവിടവിൽ ഭ്രാന്താവേശം ! ഞരടി നീരായാൽ ദിവ്യൌഷധി !
- Get link
- X
- Other Apps
സൈദ്ധാന്തികമല്ലയോ ****************** നടുക്കടലിലെ നൌകക്കുള്ളിരിരുന്നുള്ള പകപ്പിൽ കിണറാഴം മുട്ടോളം ! കടലിളക്കത്തിൽ പുഴക്കവിച്ചിലുകൾ വെറും നീർച്ചാലുകൾ ! വിമാനച്ചിറകുകളിൽ പറക്കുന്ന ആശ്ചര്യനോട്ടങ്ങളിൽ ഹിമകണങ്ങളാകുന്നു മഹാസമുദ്രങ്ങൾ ! ചെറു വക്രങ്ങൾ കോറുന്നു വന്മലകൾ ! ആപേഷികതയ്ക്കും തെളിവെടുപ്പാകുന്നു ഉയർച്ചത്താഴ്ചകൾ