Posts

ആ വാക്ക്   ********************* എവിടെ, ആ വാക്ക്  ??? കരളില്‍ കനൽത്തുടുപ്പേറ്റുന്ന മിഴികളില്‍ തിളജലംതുള്ളിക്കും ,   അമ്പിന്റെ മുനയുള്ള വാക്ക് ? പുഴ മേല്ലെപ്പുളയുമൊഴുക്കിന്‍   കിലുക്കങ്ങ, ളവകളെക്കൊത്തി   ക്കൊറിച്ചുംകൊണ്ടോടുന്നു   പച്ചകം പാടെവിഴുങ്ങുന്നു   മണ്മാനം കവരുന്നു കുർപ്പുകള്‍ കാടകം കൊട്ടിപ്പിളർന്നിട്ടു മൃഗവാഞ്ഛ നാടിറങ്ങുമ്പോള്‍ പോയകാലത്തിന്റെ പ്രാക്കുകള്‍   ചേക്കയേറുമ്പോളലറുന്നു ദിക്കുകള്‍   എന്റെനിന്റെയെന്നലോസരം കാറ്റുകള്‍ വൃഥാ മൂളൂമപസ്വരം   നിനവാർന്ന കണ്ഠത്തില്‍   തീത്തുള്ളലൊച്ചകള്‍ കടംകൊണ്ട വ്യഥയുടെ തീരത്തു നിന്നു വിതുമ്പുന്നു   വിടയാകും മുമ്പെത്ര   ബാദ്ധ്യതകള്‍ തീർക്കണം മാന്തിമറിച്ചിട്ട പുഴയ്ക്കതിന്‍   മണൽക്കടം   ആഹരിച്ചേറ്റിയ പച്ചകള്‍ ,   മണ്ണിന് കുടിച്ചുവറ്റിച്ചയാഴങ്ങള്‍ ,   കിണറിന് ഊറ്റിവലിച്ചതാം ശ്വാസങ്ങള്‍ ,   കാറ്റിന് അഗ്നിസ്ഫുലിംഗങ്ങളായെന്റെ   നാവിന്റെ തുമ്പില്‍   പൊള്ളിപ്പോലിയ്ക്കുന്ന വാക്കേ   വളയുമൊരു വില്ലായി  ...
മോഴിഭേദം *************** ഒരു താളുതുറന്നെന്ന്‍ ഓരോ ദിനവും മറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കോറുന്ന ഓര്‍മ്മക്കുത്തുകള്‍ ഓരോ സങ്കേതങ്ങളാകാം മോഴിവ്യതിയാനങ്ങള്‍ മലക്കം മറിയുന്ന അവസരസുത്രങ്ങള്‍ ഇന്നിലെത്തുമ്പോള്‍ അതിപ്രസരങ്ങളായി പണം, പദവി, പ്രശസ്തി !
പൊടിഞ്ഞ് പറക്കുമ്പോൾ *************************** ******* ജീവിതം ഉടഞ്ഞുടഞ്ഞു പൊടിയുമ്പോൾ ഞാനൊരു   ചിറകുമുളച്ച വർണ്ണപ്പറവയാകുന്നു ഓരോ   കണത്തെയും നോട്ടമിട്ട് ഒന്നിനു വേണ്ടിയുമല്ലാതെ ഓരോന്നിന്റേയും   പിറകെ പറക്കുന്നു … കൊക്കിലെടുക്കാൻ മാത്രം   ഒന്നുമില്ലെന്ന   കണ്ടെത്തലിൽ   പുറം തിരിയാൻ ധൂളിയായി പരിണമിക്കുന്നു ….
സ്ഫോടനം *********************** പിഴച്ചചുവടുകളുടെ തുടർക്കഥയിൽ കള്ളവണ്ടികയറ്റം നുഴഞ്ഞുകേറിയതെന്നന്നതു പോലും ചരിത്രമാകുന്നു. ചാടിപ്പോയ കിനാവുകൾക്ക് അറബിക്കഥകളിലെ സുൽത്താന്റെ   തലപ്പാവുകളുണ്ടായിരുന്നു.. എച്ചിൽതിന്ന മോഹങ്ങളെല്ലാം കാത്തു മുഷിഞ്ഞിട്ടും മുങ്ങിനിവരാൻ ഒരു തെളിനീരൊഴുക്കിന് വ്യഗ്രത കൂട്ടിയിരുന്നു മരുഭൂവായി മനസ്സിലെന്നും സൂര്യാതപം കുത്തിപ്പെയ്തു നിന്നതേയുള്ളൂ മറുകണ്ടം ചാടിയ   തടയണകളെല്ലാം   ഒരേ ചാലിലേയ്ക്കെങ്ങനെ- യെത്തിക്കുന്നെന്ന് അത്ഭുതം കൂറും മുമ്പ് പ്രാണനിൽത്തന്നെ ഒരു സ്ഫോടനം വച്ചുകെട്ടിയ വിങ്ങിപ്പൊട്ടൽ   ശിഷ്ടമാകുന്നുവോ ?
പ്രതിദാഹം ************ ചെമന്നനക്ഷത്രം കണ്ണടച്ചതില്‍ ഇറങ്ങിച്ചുരുണ്ടൊരു മുഷ്ടി കനംകൊണ്ടു നിന്നപ്പോള്‍ കാറ്റു കിതച്ചുചാടി മണ്ണിന്റെ മനംമറിഞ്ഞു മാനം മലക്കംചവിട്ടി കടലിരമ്പി വന്നു ... നാളോടുനാള്‍ തുടുത്തുപുലര്‍ന്നതും തോട്ടിറമ്പും തൊട്ടുരുമ്മി ചുവന്നചാല്‍ കലക്കവെള്ളത്തിലേക്ക് തുള്ളിയിറങ്ങി ....
സൗഹൃദപ്പൂ ***************** ചിരിച്ചുചോന്ന് സ്നേഹംതൂവി ഉള്ളിലേക്ക്   കടന്നൂറിയവൾ വെയിൽച്ചില്ലകളെയാട്ടി ശീതക്കാററ്റു വീശിയിരിക്കണം... മുടിയിഴകൾ   പാളിപ്പറന്ന് വിളർത്തൊന്നു വെളുത്ത് ഉടഞ്ഞതെപ്പോഴായിരിക്കാം... ഈ തൂവാനപ്പൂമുഖം ചുട്ടുചുവന്നതും അകൽച്ചയിലേക്ക്   വാടിക്കൊഴിയാൻ   തിടുക്കപ്പെട്ടതും എന്തിനായിരിക്കാം …?
കാറ്റ് എന്നോടാണോ … ഊ ….. ഹും … ? ഞാൻ വരും,പോകും ഇടവഴികൾ ഊടുവഴികൾ മൈതാനങ്ങൾ മലയോരങ്ങൾ പുഴയോരങ്ങൾ ദേവാലയമുറ്റങ്ങൾ നഗരക്കോപ്രായവീഥികൾ ഞാനെല്ലായിടത്തും ചെല്ലും ചിലപ്പോൾ പരിസരം മറന്ന് നിന്നെയും   ഭാര്യയേയും   കാമുകിയേയുമെല്ലാം തൊട്ടുംമുട്ടിയും ഇക്കിളിപ്പെടുത്തും … മെല്ലെമെല്ലെ തോലോലിച്ചുതഴുകും പൊട്ടിച്ചിരിപ്പിക്കും … നിന്റെ രഹസ്യയറകളിലോടിനടക്കും എല്ലാമൊളിഞ്ഞു കാണും എന്നോട്  വിരോധിക്കാമോ …? ക്ഷോഭിച്ചാൽ ഞാൻ കലപിലകൂട്ടും വീശിയടിക്കും ചിലപ്പോൾ ആഞ്ഞാഞ്ഞടിച്ച് എല്ലാം പൊഴിച്ചുവിതറി പൊളിച്ചു ചിതറിക്കും കടപുഴക്കിയെന്നുമിരിക്കും നീയപ്പോൾ   നിരായുധനായി എന്നെയെങ്ങനെ  തോൽപ്പിക്കാൻ …? എനിക്കറിയാം കിംവദന്തികളെ നാലുപാടും  ചെവികളിലെത്തിക്കാൻ രഹസ്യങ്ങളെ  പുഴയിലൊഴുക്കാൻ അടക്കങ്ങളെ  പൊട്ടിച്ചെറിയാൻ എന്തിനേയും  ഏതിനേയും മായ്ക്കാൻ  തിരുത്താൻ കുഴിച്ചുമൂടാൻ പുറത്തേക്ക്  തുറന്നുകാട്ടാൻ എന്നോടു വേണോ   വീറും വാശിയും …? അടച്ചിരുന്നാലും ഒളിച്ചോടിയാലും കവചമണിഞ്ഞാലും നീയെനിക്ക്  പഞ്ഞിക്കനം...