നിന്നിലേക്കിറങ്ങുമ്പോ ൾ ******************************** നിന്റെ കവിതകളിലേയ്ക്കിറങ്ങുമ്പോ ൾ ഉഷ്ണിച്ചുരുകുന്നു ഞാ ൻ ഹോമകുണ്ഡത്തിന്നരികെലെന്നപോലെ ഹൃദയത്തിലേക്കിറങ്ങിയാലോ പൊള്ളിപ്പൊലിഞ്ഞുപോകുന്നു അഗ്നിനാവുകളിലെ ഹവിസ്സുപോലെ
Posts
- Get link
- X
- Other Apps
കണ്ണെറിഞ്ഞെടുക്കുന്നു വാക്കേറ് **************************************************** കണ്ണെറിഞ്ഞു കടമെടുക്കുന്നു ഞാ ൻ നിന്റെ മൗനം പെറുക്കിയെടുക്കുന്ന- തിലുടഞ്ഞുപൊടിഞ്ഞ നിന്റെ വാചാലത അതി ൽ നിന്നും സഫുടംചെയ്ത വാക്കുകളാ ൽ പോളയടരുന്ന നിന്റെ മിഴിയിറുക്കങ്ങളിലേയ്ക്ക് തുരുതുരാ പെയ്യിക്കണമെനിക്കെന്റെ ഹൃദയഭാഷ .
- Get link
- X
- Other Apps
സ്വപ്നത്തോ ർച്ച ********************** ജനുവരിത്തണുപ്പ് കമ്പിളിപുതച്ചപ്പോഴും മാ ർച്ചിന്റെ ക്ഷുഭിതസൂര്യ ൻ തീയെറിഞ്ഞപ്പോഴും എന്റെ സ്വപ്നങ്ങ ൾ അക്ഷോഭ്യരായിരുന്നു... പെയ്ത്തുകാലത്തിന്റെ മുഗ്ദ്ധചിത്രം മനോരാജ്യം കീഴടക്കിയിരുന്നു... കർക്കിടകം പെയ്യാതെതോരുമ്പോൾ സ്വപ്നങ്ങളെ വലിച്ചുനീട്ടാനുംമാത്രം കൗതുകമിന്നന്യം!
- Get link
- X
- Other Apps
ചുവ ർച്ചിത്രങ്ങൾ *********************** വെട്ടമൊന്നു മിന്നിയാ ൽ നുള്ളിക്കൊറിയ്ക്കാനവരെത്തും പിറകെ ഇരകളെന്നവ ർക്കുമേൽ ചാടിവീഴും നാവുകൾക്കൊപ്പം വിറയലുകൾ..! ജീവിതമോടിത്തീർക്കുന്ന ചുവർസാമ്രാജ്യത്തിൽ അടയാളപ്പെടുത്തും ഇരവിഴുങ്ങിയതിന്റെ ചരിത്രഗാഥയായി പല്ലിപ്പേച്ചലുകൾ ചുവരിലേക്ക് ചത്ത ഉടലുകളുടെ രേഖാചിത്രങ്ങൾ ഉടച്ചിടും കുറെ ഫോസിലതിരുകൾ
- Get link
- X
- Other Apps
അണയാത്ത ദാഹം **************************** **************** ഭൂമിയുടെ നെഞ്ചകം നെരിപ്പോടായി അടയാത്ത വിടവുകളിൽ ആർത്തണഞ്ഞ പ്രളയത്തെ ഒരിറ്റുപോലുംകളയാതെ നുണഞ്ഞുനൊട്ടിയ ദാഹം മണ്ണിന്റെ ആത്മദാഹം ഒരുതുള്ളി വിയർപ്പിനാൽ ഒരുപക്ഷേ ശമിച്ചേനെ … കൽക്കുന്നുകളുടെ മൊട്ടത്തലകളിൽ പുകയുന്നനൊമ്പരം മേഘങ്ങളുടെ കൊഞ്ചലിൽ മോഹപ്പീലി നിവർത്തി ചത്തുമലച്ച പച്ചപ്പിനെ തട്ടിയുണർത്താൻ അദമ്യദാഹം കാട്ടാറിന്റെ കുഞ്ഞുകൊഞ്ചലിലോ കുരുവിക്കുരുന്നിന്റെ കീർത്തനത്തിലോ ഒരുപക്ഷേ അടങ്ങിയേനെ ജീവവായുവിന്റെ വഴികളിൽ വിഷനീലം പാർച്ചയാകുമ്പോൾ നീർക്കട്ടകളിൽ കുടുങ്ങുന്നദേഹിക്ക് വല്ലായ്മയുടെ ദാഹം തെളിനീരിനൊരു പ്രാണന്റെ ദാഹം ഒരുകുടന്ന സ്നേഹനീരിൽ തീർത്തും അണഞ്ഞേനെ.. രാവിൻകല്ലറക്കുള്ളിൽ ഏകാന്തമിരമ്പുന്ന ഭീതിച്ചങ്ങലക്കിലുക്കങ്ങളിൽ മനസ്സിന്റെ ദീനദാഹം മോചനത്തിന്റെയൊരിറ്റു വെളിച്ചത്തുള്ളിക്കായുള്ള ദാഹം ഒരുകുരുന്നു കിനാവെട്ടത്തിൽ ഒരുപക്ഷേ നനഞ്ഞൊടുങ്ങിയേനെ മജ്ജയും മനസ്സും നിറച്ചുനനച്ച് വൈകൃതംകോടിയ അപൂർണ്ണത എന്നും എന്തിനും ഏതിനുമുണ്ടീ ദാഹം കാത്തിരുപ്പാണൊന്ന് തണുക്കാനായി · ...
- Get link
- X
- Other Apps
തെരുവിന്റെയാമയുണ്ണിക ൾ ***************************** പൂഴിമണലിലേ മുട്ടയിടു അവ ർ , ആമക ൾ ! ആമയുണ്ണിക ൾ തലങ്ങുംവിലങ്ങും എങ്ങും വിരിഞ്ഞുണരും, പയ്യെപ്പയ്യെ ജീവിതം നടന്നുതുടങ്ങും അവര്‍ക്ക് അമ്മയില്ല, അച്ഛനില്ല, കൂടെപ്പിറപ്പുകളെയവ ർ അറിയുന്നതേയില്ല കണ്ണി ൽ പ്പെടുന്ന ആമക ൾ ത്തന്നെ ബന്ധുക്ക ൾ അവര്‍ക്കൊപ്പമിഴയും കനത്തതോടിന്റെ മറയുള്ളവൻ അവന്റെയൊളിയിടം അവനി ൽത് തന്നെ തെരുവുകളി ലോ രംചേര്‍ന്ന് കുന്നായ്മകളിലേക്ക് പെറ്റുപെരുകുന്ന മെല്ലെമേയുന്ന ആമപ്പിറവിക ൾ ക്ക് കനത്തജീവിതഭാരമുണ്ട് ആഞ്ഞുപതിക്കുന്ന കാലടികളെ പെട്ടെന്നാണ് കേ ൾവി യിലോതുക്കി,യവരുടെ തലപ്പുക ൾ കുന്നായ്മകളിലേക്ക് ഉ ൾ വലിക്കുന്നത് ... തോടു കനക്കുംതോറും ഒരു കരുതലാണ് ഉണ്ണിനാഗംപോലെ ഉള്ളി ൽപ്പതിഞ്ഞൊളിച്ചിരിക്കുക കൊലക്കാൽച്ചവിട്ടേറ്റ് കാത്തിരുപ്പിലെങ്ങാനും കട്ടിത്തോടുടഞ്ഞാൽ.... ഫണമുണർന്നേയ്ക്കാം കാലത്തിന്റെ നെഞ്ചു തുളക്കാ ൻ ചട്ടവിരുദ്ധമൊരു പെരുങ്കൊത്തിലേക്ക്