കാറ്റുകൾക്കറിയാം .................................. കുതിച്ചതെന്തിനെന്ന് കരൾക്കരകളിൽ കദനക്കോളുകൾ ചുഴറ്റിക്കറക്കിയതെന്തിനെന്ന് സങ്കടമഴ കുത്തനെ നിർത്തി പെയ്യിക്കുന്നതെന്തിനെന്ന് വ(ഇ)ല്ലായ്മയിൽ പുകയുന്ന രോഷരോദനങ്ങൾക്ക് നുഴഞ്ഞേറ്റം നിഷിദ്ധമെന്ന് കേൾവിയില്ലാ ശിൽപങ്ങൾ പള്ളിയുറങ്ങും ആലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കുന്തിരിക്കം/ചന്ദനത്തിരി മണങ്ങൾ ശ്വസിച്ചു കൂർക്കം വിട്ട് ദൈവങ്ങളുറങ്ങുമ്പോൾ പുറത്ത് ശവഗന്ധങ്ങളുടെ ഉച്ഛിഷ്ടവായു ഉലച്ചേറ്റുന്ന വിമ്മിട്ടമർദ്ദം.... വടക്കൻകാറ്റിനറിയാം ന്യൂനമർദ്ദംകൊണ്ടകംകാഞ്ഞ തെക്കൻകരകളുണ്ടെന്ന് കാവിക്കനമെടുത്ത് ചുഴറ്റിയടിക്കാൻ പാകമായെന്ന്. .. വഴിമാറിക്കറങ്ങുന്നോ മറ്റൊരു ഭീമൻചുഴലി ???
Posts
- Get link
- X
- Other Apps
മനുഷ്യനെന്നാൽ *********************** ചിരിക്കുമ്പോൾ സ്നേഹമണികളാണ് കിലുങ്ങുന്നതെന്ന ആത്മഗതം പോലെ കൺചെരാതുകൾ തിരിയിട്ടുകത്തുമ്പോൾ സ്നേഹക്കൊഴുപ്പിലെന്നൊരു സ്വപ്നത്തിളക്കം പോലെ നാവിൻതുമ്പുകൾ വരച്ചിറ്റിക്കുന്ന സ്വനങ്ങൾ സ്നേഹമധുവിലലിഞ്ഞ വാങ്മാധുരിയുടെ സ്വാന്തനം പോലെ…. ഒരാലിംഗനത്തിലേക്ക് വഴുതിയടുത്ത് ഒട്ടിനിൽക്കുന്ന നെഞ്ചിൻതുടിപ്പു പോലെ… അടർന്നാൽ ചുവന്നുപടർന്നൊഴുകുന്ന ചോരക്കണങ്ങൾ നോവിക്കും പോലെ…. നമ്മളെല്ലാം അങ്ങനെയാണല്ലോ എന്നൊന്നാശ്വസിച്ചോട്ടേ…
- Get link
- X
- Other Apps
കരട് ****** കണ്ടതേയില്ല ഒഴുകിനിന്ന നിമിഷത്തിലേക്കാണത് കൊമ്പും കുലുക്കി നുഴഞ്ഞ് കേറിയത് ചെറുതെങ്കിലും ഓരോ കുത്തിലും ഓരോ തുള വീണതും വീണിടമെല്ലാം ചുവന്ന് നീലയിൽ പിണഞ്ഞതും ശത്രുതയുടെ വിഷമായിരുന്നോ തുമ്പിൽ തേച്ചതെന്ന ശങ്ക ഹൊ ! വെറുതെയൊരു കാറ്റിനും കോളിനും ഒരു കരടു മതിയെന്ന മുന്നറിയിപ്പായി ശിഷ്ടം വന്ന് കരളിൽ കുടുങ്ങി … ..
- Get link
- X
- Other Apps
ഒഴുക്കിൽ ************** നീയെന്നും എനിക്ക് കുതറിക്കളിക്കാനായി ഇരുപുറവും മണൽത്തിട്ടുകൾ നിരത്തിയിട്ടിരുന്നു എന്റെ ചിരിച്ചാട്ടങ്ങൾക്കൊപ്പം നീയും ആർത്തുചിരിച്ചിരുന്നു പയ്യെപ്പയ്യെ നിന്നോടടുത്ത് കൈകാലുകളടിച്ച് നിന്നിൽ ഓളങ്ങളുടെ രസങ്ങൾ ഞാൻ നുകർന്നിരുന്നു നമ്മുടേതായ ലോകം അഭേദ്യമെന്നൊരു നെഞിടിപ്പിലായിരിക്കാം നാണങ്ങളുരിഞ്ഞെറിഞ്ഞ് നിന്നിലേക്ക് എന്റെ നഗ്നത ചാടിയിറങ്ങിയത് എന്നെയുമെടുത്തു നീ ആഴങ്ങളിലേക്ക് കുതിച്ചപ്പോൾ അവസാനത്തെ ഒഴുക്കിലാണ് നിന്റെ രൌദ്രം ഞാനറിഞ്ഞത്
- Get link
- X
- Other Apps
കുഞ്ഞുടുപ്പ് **************** പിറക്കും മുമ്പെ, ചുണ്ടനക്കമറിഞ്ഞ് മിഴിമുറുക്കം മുത്തി കൊഞ്ച ൽനാദം കേട്ട് കുഞ്ഞുതൊഴികളുടെ അളവെടുത്ത് വെക്കം വളരും വയറിന്റെ വിശപ്പറിഞ്ഞ് സ്വപ്നവർണ്ണങ്ങളിഴചേർത്ത് അമ്മഹൃദയത്തിലെ സ്നേഹത്തുമ്പുക ൾ നെയ്തെടുത്തു തുന്നിയതാണീ കുഞ്ഞുടുപ്പ് ! പൊന്നു മക്കൾക്ക്, അവരുടെ മക്കൾക്ക് വരാനുള്ള മക്കൾപ്പരമ്പരകൾക്ക് ഇഴമുറിയാതെ,പിന്നിക്കീറാതെ അമ്മത്തായ് വഴി കാക്കാനീ കുഞ്ഞുടുപ്പ് ! പൂഞ്ചിറകുക ൾ വിരുത്തും ഞൊറികൾ അരഞ്ഞാ ൺദൃഢതപോലെയുറച്ചരയി ൽ ഉയരുന്ന കാറ്റിരമ്പങ്ങളി ലാടിയുയർന്നാലും ഊഷരതയിൽ, പൊങ്ങിപ്പറന്നാലും നേർത്തുവരും സായന്തനങ്ങളിലേയ്ക്ക് ഒട്ടിയടുക്കുമെന്ന സാന്ത്വനം അരക്കുറപ്പിനുവേണ്ടിയലംകൃതമീ കുഞ്ഞുടുപ്പ് ! അവ ർ പോയ വഴികളെങ്ങോ കടൽ ചാടി, യിടയ്ക്കു മല പെരുത്ത് മറവിക്കാടു മുറ്റിത്തഴച്ച് അമ്മനോട്ടം പകച്ചു വെളുത്ത് വായ്ക്കരിയ്ക്കു വെള്ളപുതച്ചു- നിലംനിവർന്നു ദാഹിച്ചപ്പോൾ ഏതോ കൈകൾ, നിർജ്ജീവതയിൽ കാണിക്ക വച്ചു, അതേ കുഞ്ഞുടുപ്പ് !
- Get link
- X
- Other Apps
മരണമുദ്ര വീണ വീട് *********************** ഈ വീട്ടി ൽ തെന്നിച്ചോരുന്നുണ്ട് മേ ൽക്കൂരയിൽ നിന്ന് ഇരുട്ടോളങ്ങൾ... നിശ്ചലമൗനത്തിലേയ്ക്കൊരു ചൂണ്ടുവിരൽ ചുണ്ടുകളടപ്പിക്കുന്നുണ്ട്... നാവുക ൾക്കു കനമേറ്റി വാക്കുകുഴവ പൊടുന്നനെ നിന്ന നില്പാണ്... കാലത്തിന്റെ കടമ്പക്കഴി തട്ടി കരുപ്പ ൻ കൊണ്ട് മലക്കംമറിഞ്ഞ ജീവിതം തറത്തണുപ്പിൽ നീണ്ടുനിവർന്ന്... വാഴക്കൈക ൾ മാറിമാറിച്ചാടി കാക്ക പരിഭ്രാന്തിയിലാണ്; തൊണ്ടയിലതിന് കുരുങ്ങുന്നു വിരുന്നുവിളി... ഇനിമുതൽ ഈ വീട്ടിൽ ചില വിരലടയാളങ്ങൾ മുഴച്ചുവരും പരിചിതസ്വരങ്ങ ൾക്കായി ചുമരുകൾ കാതോർക്കും... മെത്തയിലൊരിടം ആൾരൂപത്തിന്റെ രേഖാചിത്രം വരക്കും ... ചുറ്റിക്കേറാനൊരു സ്വന്തമുട ൽ കളഞ്ഞുപോയ നെടുവീർപ്പിൽ ഇഴയടുപ്പം ഇല്ലെന്ന് അലമാരക്കുള്ളിൽ നീണ്ടചേലകൾ മൽസരിച്ച് കരഞ്ഞുപൊടിയും...