Posts

Showing posts from January, 2014
എ ന്റെ ജാലകങ്ങൾ - --- ഗീത മുന്നൂർക്കോട് ----- തുറന്നേയിരിക്കുന്നു . ഗതി മാറി എത്തിയ തെന്നൽ അടിഞ്ഞു നിറഞ്ഞ ദുഷിപ്പുകളെ തൂത്തു കോരുമോ എന്തോ... മുറ്റത്തെ മുല്ലയിൽ പരാഗം വിരിഞ്ഞെങ്കിൽ എന്റെ ഉള്ളറകൾ സുഗന്ധശുദ്ധിയിൽ സുരഭിലമായേനെ … സാന്ത്വനക്കുളിർ എന്നിലേയ്ക്ക് വീശാൻ ഒരു ചാറ്റൽ പൊഴിഞ്ഞെങ്കിൽ ….. ജാലകക്കഴികളിൽ ഇണക്കിളികൾ പ്രേമമുരുമ്മിയാൽ എന്നിൽ പ്രണയമുണർന്നേനെ …. സന്ധ്യ മുഖം തിരിയ്ക്കുമ്പോൾ ചന്ദ്രിക വിണ്ണേറിയെങ്കിൽ … എന്റെയിരുളിൽ തൂവെട്ടമുണർന്നേനെ … എന്റെ രാസ്വപ്നങ്ങൾക്ക് കൂട്ടു കിടന്നേനെ …. നേർപ്പുലരിയുടെ പുത്തനാവേശം മനക്കണ്ണുകളിലേയ്ക്ക് കുതിച്ചെങ്കിൽ …. ഞാനെന്നെ നേരിൽ കണ്ടേനെ .   ഈ   ജാലകങ്ങൾ തുറന്നേയിരിയ്ക്കട്ടെ ; എന്നെ ഞാനാക്കാൻ കാലമെത്തട്ടെ കരുതലോടെ ..
വളർത്തു ദോഷം   - -- ഗീത മുന്നൂർക്കോട് --- പെൺ പൈതലിന്റെ ചുണ്ടിണകൾക്ക് ഇളനീരിന്റെ രുചിയെന്ന് നീയും അതല്ല , റോസാദലത്തിന്റെ തുടുത്ത ചവർപ്പെന്ന് ഞാനും കലഹിച്ചു . അവളുടെ പാതി മിഴിഞ്ഞ കണ്ണിണകൾ കൂമ്പിയടയുന്ന ലജ്ജയെന്ന് നീയും അല്ല , പയ്യെയൊന്നു തൊട്ട് തെന്നിയകലുന്ന കാറ്റിന്റെ പതർച്ചയെന്നു ഞാനും കണ്ടെടുത്തു . ആ ഇളം കാലിണകൾ വായുവിനെ പ്രഹരിക്കുന്നതും കണ്ട് ആഹ്ലാദത്തിന്റെയാന്ദോളനമെന്ന് നീയും തിരത്തള്ളലിനെ ഭേദിക്കുന്ന പരൽ മീനിന്റെ നീന്തൽ വെപ്രാളമെന്ന് ഞാനും പിറുപിറുത്തു … . കിട്ടിയതിനെയെല്ലാം പൂട്ടിയിട്ട് കുഞ്ഞു മുഷ്ടികളിൽ സ്നേഹമടക്കുന്ന രാഗവായ്പ്പെന്ന്   നീയും നിഴൽഭയങ്ങളിൽ നിന്നുള്ള മോചനം പിരിമുറുക്കമാകുന്നതെന്ന് ഞാനും സാക്ഷ്യപ്പെടുത്തി … അവൾ നെഞ്ചും പിളർന്ന് മഴയെപ്പോലും മറന്നു പോയ വേഴാമ്പലായി … വേ നലിനെ തിരിച്ചറിയാത്ത മണൽ ‌ പ്പുഴയായി വളരുന്നു …
കടംകഥ ...ഗിതാമുന്നൂര്‍ക്കോട്.... കടം പറഞ്ഞ  കനത്ത  പണക്കഥകള്‍ക്കൊടുവില്‍  വിരാമം പടര്‍ത്തി  അവളുടെ  ജീവിത കവിത  കണ്ണീരൊലിപ്പിച്ചു....!!