എന്റെ ജാലകങ്ങൾ
----ഗീത മുന്നൂർക്കോട് -----
തുറന്നേയിരിക്കുന്നു.
ഗതി മാറി എത്തിയ
തെന്നൽ
അടിഞ്ഞു നിറഞ്ഞ
ദുഷിപ്പുകളെ
തൂത്തു കോരുമോ എന്തോ...
മുറ്റത്തെ മുല്ലയിൽ
പരാഗം വിരിഞ്ഞെങ്കിൽ
എന്റെ ഉള്ളറകൾ
സുഗന്ധശുദ്ധിയിൽ
സുരഭിലമായേനെ…
സാന്ത്വനക്കുളിർ
എന്നിലേയ്ക്ക് വീശാൻ
ഒരു ചാറ്റൽ പൊഴിഞ്ഞെങ്കിൽ…..
ജാലകക്കഴികളിൽ
ഇണക്കിളികൾ
പ്രേമമുരുമ്മിയാൽ
എന്നിൽ
പ്രണയമുണർന്നേനെ….
സന്ധ്യ മുഖം തിരിയ്ക്കുമ്പോൾ
ചന്ദ്രിക വിണ്ണേറിയെങ്കിൽ…
എന്റെയിരുളിൽ
തൂവെട്ടമുണർന്നേനെ…
എന്റെ രാസ്വപ്നങ്ങൾക്ക്
കൂട്ടു കിടന്നേനെ….
നേർപ്പുലരിയുടെ
പുത്തനാവേശം
മനക്കണ്ണുകളിലേയ്ക്ക്
കുതിച്ചെങ്കിൽ….
ഞാനെന്നെ നേരിൽ കണ്ടേനെ.
ഈ ജാലകങ്ങൾ
തുറന്നേയിരിയ്ക്കട്ടെ;
എന്നെ ഞാനാക്കാൻ
കാലമെത്തട്ടെ
കരുതലോടെ..
ഇഷ്ട്ടം ഈ എഴുത്തിനോട്. :)
ReplyDeleteനന്ദി, Ishaque Puzhakkalakath
Deleteകാലം എത്തട്ടെ തക്കകാലത്ത്
ReplyDeleteഎത്തുമെന്നുറപ്പ്
Delete