ഓണക്കിറ്റ് *************** പൂവിളിമൂളക്കങ്ങളി ൽ, ഓണത്തുമ്പിക ൾ വകഞ്ഞുവരയ്ക്കുന്ന മിഴിയെഴുത്തുകളിൽ കൊലചെയ്യപ്പെട്ട വസന്തം പരിഭവിക്കുന്നു.... മണ്ണിരത്തൊഴിലാളികളുടെ പക പകയ്ക്കുന്നു കിളച്ചുഴുതാനില്ലാത്ത മൺപതുപ്പി ൽ... വിരിയാ ൻനാണിക്കുന്നു വസന്തത്തിന്റെ പൂക്കുട ! ഓണയന്നം വിളമ്പിയില്ലെന്നു വയലേലകളോട് പഞ്ഞം പറയുന്നുവോ തുമ്പപ്പൂ ? തമ്പുരാനിങ്ങെഴുന്നെള്ളുമ്പോ ൾ ചാണകം പുരളാത്ത മുറ്റത്തെയശുദ്ധിയുടെ പൂത്താലം തിരുത്താനായ് കോപിക്കുമോ...? മഞ്ഞണിത്തിട്ടൂരങ്ങളിലുടഞ്ഞുപോയ കുപ്പിവളക്കിലുക്കം, ശീലുമറന്ന ഓണപ്പാട്ടുകളുടെ അബദ്ധതാളങ്ങളായി ഓണം പൊതിഞ്ഞെത്തുന്ന കിറ്റുകൾക്കായി കാത്തിരിപ്പല്ലോ കാലം !
Posts
Showing posts from August, 2017
- Get link
- X
- Other Apps
വരണം ************** എന്റെ വീട്ടിലേയ്ക്ക് കവിതയുടെ കൂട്ടിലേയ്ക്ക് നിങ്ങ ൾക്കാ യി കവാടം തുറന്നേ കിടപ്പാണ് ഹൃദയത്തി ൽനിന്ന് അങ്കലാപ്പിന്റെ എല്ലാ കറുപ്പുകളും വേവലാതിത്തൊങ്ങലുകളും അഴിച്ചെറിഞ്ഞുവേണം വരാ ൻ... വികടവഴികളാണെന്നു ശപിക്കരുത് വാക്കുക ൾ ചിതറിക്കിടപ്പാണെങ്ങും വഴികളിൽ കനത്തകല്ലുകളായോ പൊടിഞ്ഞുടഞ്ഞ പരൽത്തരികളായോ കുഴഞ്ഞുടഞ്ഞ ചതുപ്പായോ തോന്നിയേക്കാം കൂർത്തമുള്ളുകൾ കോപിച്ച് തറച്ചുകേറാനുള്ള കാലടിക ൾ കാത്തുകിടക്കുകയാകാം വഴിയിറമ്പുകളി ൽ സ്നേഹം വാസനിച്ച് പൂക്കൾ പുഞ്ചിരിക്കുന്നുണ്ടാകാം ഇടയ്ക്കല്പം നിൽക്കണം മിഴിയുഴിച്ചി ൽ നടത്തണം കിളികളിണച്ചൂടു നുകർന്ന് പ്രണയം കൂകുന്നുണ്ടാകും നനഞ്ഞുനേർക്കുന്ന സ്പർശങ്ങൾ ഇടവഴിനടത്തയിലേയ്ക്കിഴഞ്ഞേക്കാം കിരുകിരുപ്പുക ൾക്കു കാതോർക്കണം കുശുമ്പിക്കാറ്റുകളുടെ കുസൃതികൾ കേൾക്കണം പടുമരങ്ങളുടെ വയസ്സ ൻപ്രാന്തുക ൾ ഇലമർമ്മരങ്ങളായി നിങ്ങൾക്കുമേൽ അച്ചടക്കമില്ലാതെ വിറയൽപെയ്യിച്ചേക്കാം. പുഴയോരം താണ്ടുമ്പോൾ പാതാളമിറങ്ങുന്ന തുള്ളിപ്പിടച്ചിലുകൾ കേട്ടേ മതിയാകൂ... പുഴപ്പെണ്ണിന്...
- Get link
- X
- Other Apps
തുറസ്സ് ********* തുറന്നിടുന്നു ഞാൻ വാതായനങ്ങളെല്ലാം മോഷ്ടിക്കപ്പെടാൻ സുക്ഷിപ്പുകൾ ഒന്നുമില്ലാത്തിടം എന്തിനൊളിക്കണം താഴുകള്‍ക്കുള്ളിൽ... കാടായ്ക്കറുപ്പിച്ച് ഉള്ളകങ്ങളിൽ ഗര്ജ്ജിക്കാൻ മാത്രം ചത്തെരിഞ്ഞ ശബ്ദങ്ങള്ക്കാകില്ലല്ലോ ... മൂടിനിന്ന് കനത്തുപെയ്ത് കുളിരുകൊള്ളിക്കേണ്ടതുമില്ല മോഹദാഹങ്ങൾ ഉപവസിക്കുന്ന വിത്തുവിളർച്ചകൾ പൊള്ളിയല്ലേ കിടപ്പ് ! ഉണരില്ലെന്നാണല്ലോ വാശി... മോഹാലസ്യത്തിലെ മന്ത്രാക്ഷരികൾ കൊട്ടിയടയ്ക്കട്ടെ ശ്രീയുടെ കോവിലകങ്ങൾ... ഉണ്ടാകുമൊരു സ്പർശമൊരുനാൾ നിശ്ചയം, പിന്നെ ചലനമാണ് തൊടുക്കും ഒട്ടേറെ പ്രകമ്പനങ്ങൾ എല്ലാമെല്ലാം പൊട്ടിയുടഞ്ഞുചിതറുംനാളുകളിൽ വിസ്തരിക്കാനായി കിടക്കുന്നുണ്ടാകും പരന്ന ശൂന്യതയുടെ തുറസ്സുകൾ
- Get link
- X
- Other Apps
പാതാളം പൂകിയ ഏമ്പക്കം ************************************** നീട്ടിനാവിട്ടലച്ച ഉച്ചമണി തലയാട്ടി വിശപ്പുകളെയൊന്നോടെ കുടഞ്ഞുണ ർത്തിയ നോട്ടങ്ങളാണ് ചോറ്റുപാത്രങ്ങളിലേക്ക് കലകലാ തുറന്നുവീഴുന്നത് ... തുറക്കപ്പെടാത്ത സ്വപ്നങ്ങളിൽ അവനും ഉണ്ണാനിരുന്നു, ഒരു മൂലയ്ക്ക് അമ്പാട്ടെ ശ്രീലക്ഷ്മിയ്ക്ക് ചോന്നുമൊരിഞ്ഞ ഉലവയും കായവും കിരുകിരാ അരഞ്ഞുകലങ്ങിയ സാമ്പാ ർരസപ്പെരുക്കം ! ഔസേപ്പച്ച ൻമൊതലാളിയുടെ മടിക്കനം കനച്ച് പൊന്നു മോണിച്ചന് ചിക്കൻബിരിയാണി പൊലിച്ചു വാസനിച്ചു...! മത്തിക്കാരനലീക്കയുടെ പുന്നാരച്ചെക്കനു കണ്ണിലും നാക്കിലും കപ്പലോട്ടമാടിച്ചു പൊങ്ങിനീന്താൻ വാട്ടിപ്പൊള്ളിച്ച കരിമീ ൻതള്ളിച്ചക ൾ..! ഗുണമൊത്തുമണമൊത്ത ഓരോ മൂടിയും തുറന്ന സാമ്പാറും കരിമീനും ബിരിയാണിയും അടിച്ചമർത്തിയ ചില്ലറ രുചിശ്വാസങ്ങൾക്കൊപ്പം കുഴച്ചുചേർത്ത് വയറും മനസ്സും നിറയുവോളം വലിച്ചെടുക്കാനായി ക്ലാസ്സുമുറിയുടെ മൂലയ്ക്കവന്റെ മൂക്ക് തുറന്നേയിരുന്നു..... അരമണിക്കൂറിന്റെ വ്യാപ്തിയിലൊച്ചയിട്ട വലിയ ഏമ്പക്കങ്ങളുടെ ശിങ്കിടിപാടി അവനും കൂടി ...
- Get link
- X
- Other Apps
ഒളിച്ചുകളിക്കുന്നു സ്വാതന്ത്ര്യം ************************************************************************* ഇറങ്ങിയിട്ടുണ്ട് സ്വാതന്ത്ര്യം ഒളിച്ചും മറഞ്ഞും മുണ്ടിട്ടു മുഖംമറച്ച് തെരുവിലേക്ക് അവിടെയാണാഘോഷങ്ങൾ …. ഉണ്ട് സ്വാതന്ത്ര്യം - കല്ലുകൾക്കുണ്ട് പറന്നുപറന്ന് തലകളുടയ്ക്കാൻ …. കവിണികൾക്ക് - കണ്ടവന്റെ മാങ്കനിയോ കലമോ ഉടയ്ക്കാൻ … കത്തികഠാരകൾക്ക് തന്നിഷ്ടം കേമം! തലയുടലുകളേറെ കൊയ്യാനെടുക്കാം … ഒന്നും രണ്ടും പോയി നൂറുകൾ മറുകണ്ടംചാടി വിലകൾക്ക് ചന്തകളിൽ പന്തയത്തിന്! സ്വാതന്ത്ര്യത്തിന്റെ പുത്തൻനിർവ്വചനം പശുവിനെപ്പൂവിട്ടും മനുഷ്യനെ കല്ലെറിഞ്ഞും പൂജിക്കാൻ ! കോഴകൾക്കൊപ്പ - മളവെടുത്ത് കീശകൾ തയ്ക്കാൻ ! പിടയുന്നശ്വാസങ്ങൾക്കും പിന്നിക്കീറുന്ന മാനങ്ങൾക്കും സ്വമേധയാ മറവിയിൽമറയാൻ! വരൂ , നമ്മുക്കെല്ലാമിനി അടച്ചിട്ട സ്വകാര്യതകളിൽ മുഖാമുഖം തേങ്ങാം കളഞ്ഞുപോയ സ്വാതന്ത്ര്യത്തിന്റെ വൈക്കോൽ കടിച്ചുതുപ്പാം.
- Get link
- X
- Other Apps
കുഞ്ഞിക്കാറ്റുക ൾക്കൊപ്പം ************************************ ഉണ ർന്നിമയനക്കുന്ന പുലരിച്ചോപ്പിട്ട ഉണ്ണിരശ്മികളോടും ഉറക്കത്തിടുക്കം കൂട്ടി മുഖം തുടുപ്പിക്കുന്ന സന്ധ്യപ്പെണ്ണിനോടും കിന്നരിക്കാനേ വരൂ കുഞ്ഞിക്കാറ്റുകൾ! തുള്ളിച്ചാടിയണയുന്ന കാറ്റി ൻകുഞ്ഞുങ്ങളെ കൈക്കുടന്നയിലൊതുക്കി കവി ൾചേർക്കാ ൻ അവരുടെ കുസൃതിച്ചോപ്പ് കുമ്പി ൾകോ രി മുഖംകൊള്ളാനായല്ലോ എന്റെ തിടുക്കം !