പകർച്ച
***************
വിശപ്പുകളെയും ദാഹങ്ങളെയും
എനിക്കു മുമ്പിൽ
നീ തുറന്നിട്ടപ്പോൾ...
***************
വിശപ്പുകളെയും ദാഹങ്ങളെയും
എനിക്കു മുമ്പിൽ
നീ തുറന്നിട്ടപ്പോൾ...
ഞാനടർത്തിയിട്ട
എന്റെ ഹൃദയത്തുണ്ടുകൾ
ആർത്തിയോടെ
നൊള്ളീക്കൊറിച്ച്
വിശപ്പടക്കിയപ്പോൾ...
കുടിക്കാനായി നിനക്കു ഞാൻ
ധാരമുറിയാതെ
പെയ്തുതന്നു....
ധാരമുറിയാതെ
പെയ്തുതന്നു....
എന്നെത്തന്നെയൊഴിച്ചു തന്നു
കൈവിട്ടുപോയത്
എനിക്കെന്റെ അസ്തിത്വം
Comments
Post a Comment