ഗൗരീപുഷ്പങ്ങളുണരും
***************************
ചവിട്ടുകളിൽ വിതുമ്പിയ
മൗനനൊമ്പരങ്ങളുടെ
കലഹവും മോന്തി
തന്റേടം കറുപ്പിച്ച അക്ഷരങ്ങൾ
അവ പെരുക്കിക്കനപ്പിച്ച വാക്കുകള്‍ക്ക്
വെടിയേറ്റപ്പോൾ
വാടാതെ വിരിഞ്ഞേനിന്ന ചിരികളെ
പിഴുതിട്ട മണ്ണിൽ
പൂവടയാളങ്ങളുടെ മുഴുവിരിവുണ്ടായി
തെറിച്ചുവീണ രക്തപുഷ്പങ്ങൾ
എരിതീപരാഗബീജങ്ങളെ
ഏറ്റിവീശിയ കാറ്റ്
ആഞ്ഞടിക്കുന്നുണ്ട്...
നിറയൊഴിച്ച വേഗതയുടെ
പതിന്മടങ്ങിൽ
വിരിഞ്ഞുനില്‍ക്കുമിനി
ഗൌരീപുഷ്പങ്ങളങ്ങോളമിങ്ങോളം
വാക്കുകളിൽ
മുൾക്കരുത്തു ചൂടി.
Comments
Post a Comment