കനം വച്ചത്
*****************

കല്ലുകൾ വീഴ്ത്തിയിട്ട
ഏതാനും പഴങ്ങളിൽ
പഥികന്റെ വിശപ്പ്

ചാറ്റലുണർത്തിയ
പച്ചയോലകളിൽ
പുൽച്ചാഴികളുടെ
തിണർപ്പ്

മാമ്പഴത്തിന്റെ
നിറം മാറ്റത്തിൽ
കുരുവിക്കൊതികൾ

കറുത്തമുഖം കാട്ടി
മാനം മെലിഞ്ഞടർന്നതിൽ
കൃഷികൗതുകം

ഗർജ്ജനങ്ങളിലേക്കു
കുതിക്കുന്ന
യന്ത്രസീൽക്കാരങ്ങളിൽ
തൊഴിൽ മോഹങ്ങൾ


Comments

Popular posts from this blog