നിസ്സംഗം
********
ഒറ്റച്ചാട്ടത്തിലാണ്
കൽഹൃദയം
പറന്ന് ചെന്ന്
കൊക്കാഴ്ത്തിയത്….
ഹൊ! !
എന്തു നനുത്ത
തുടുത്ത
മനസ്സായിരുന്നു
താഴെ വീണുടഞ്ഞത്...
പുല്ല്
*****
പോടാ പുല്ലേ -
എന്നൊരു വിളിയിൽ
നനഞ്ഞുകൂമ്പി
നാണിച്ചുവിവശനായി
ഒടിഞ്ഞവശനായി
ചവിട്ടുകളും കാത്ത്…
Comments
Post a Comment