എനിക്കുള്ള വീട്
--------------------
ആവി തണുക്കാത്ത
മുകിലുകളെ
സ്വപ്നങ്ങളിൽനിന്നും
പറത്തിയോടിച്ചു
കളിരുകുടിക്കാത്ത
കാറ്റിനെ
വടിനീട്ടി വിരട്ടി
സ്നേഹത്തുടിപ്പിൽ
മേളംകൊട്ടി
ധമനികളെ
ചുംബിച്ചുറക്കി
നൊമ്പരങ്ങളിൽ
നനഞ്ഞ
ആത്മാക്കൾക്ക്
നെഞ്ചിൻ കൂട്ടിൽ
ചേക്കയൊരുക്കി
ഇനി വേണം
കൂടിനെയൊരു
വീടാക്കിയുണര്‍ത്താന്‍
Comments
Post a Comment