സ്വപ്നങ്ങൾക്കുഷ്ണിക്കുന്നു...
************************************
കോലംകെട്ട്
ഓലകരിയുന്ന
ചാളപ്പുരപ്പുറത്ത്
വിരിഞ്ഞുവരുന്ന
ഓട്ടകൾ
പൂക്കളായി്ച്ചിരിക്കുമ്പോൾ

ദാഹിക്കുന്നെന്ന്
കൊക്കു പിളർത്തുമ്പോലെ
വേഴാമ്പൽക്കിണറുകൾ
കണ്ണുകളുരുട്ടുമ്പോൾ

സൂര്യവിരലുകൾ
തൊട്ടുപൊള്ളിച്ച മണ്ണിന്റെ
വിണ്ടുടയുന്ന
മാർത്തടത്തിലെ
പൊള്ളങ്ങളിലേക്ക്

... വരും... വരും...
സ്വപ്നനീരിറങ്ങുമെന്ന്
കണ്ണുകളിറുക്കുന്നു
ആകാശക്കോട്ടയുടെ
ചുമരുകളിൽ
കുറ്റിയടിച്ച അയകളിലേക്ക്
വിരിച്ചിട്ട സ്വപ്നങ്ങൾ
ചന്തംകൊള്ളുന്നുണ്ട്
മോഹാകശത്തവ
തണുത്തു മേയുകയാണ്


Comments

Popular posts from this blog