കലക്കം മുകിൽപ്പെണ്ണ് കരു(റു)ത്ത മുടിക്കെട്ട് നനച്ചൊന്നു കുടഞ്ഞു! കുളിരിൽ ചോന്നത് കിണറുണ്ട്, കുളവും പുഴയും പാടവും പനിച്ചു കനലായ് കണ്ണുകൾ, കരളും നെഞ്ചും പൊള്ളിയലറും ഒരു കൂട്ടക്കരച്ചിലും '
Posts
Showing posts from June, 2018
- Get link
- X
- Other Apps
നോട്ടപ്പിശക് *************** എന്റെ കണ്ണിണകളിൽ നിന്നിറങ്ങിയ കുഞ്ഞുതുമ്പിയൊന്ന് നിന്റെ മിഴിമദ്ധ്യേ കുത്തിയെന്നത് നീയഴിച്ചു വിട്ട ചിരിത്തിരകളുടെ ചടുലപാശമെന്നെ വരിഞ്ഞുമുറുക്കിയപ്പോഴാണറിയുന്നത് ചുറ്റിലും കരിവണ്ടുകൾ മൂളി നിനക്കൊത്താശ ചെയ്തതും സുഗന്ധം പെയ്യുന്നെന്നു തോന്നിക്കുമാറ് ചെറുകാറ്റു വന്നെനിക്കു മുത്തം തന്നതും ഉച്ചസ്സൂര്യന് തകൃതിയിലൊരു മഴമേഘശ്ശീല മൂടുപടമിട്ടതും നമ്മെ വലിച്ചടുപ്പിച്ച് പ്രണയത്തീയിലേക്കെറിഞ്ഞിട്ടും ഒന്നുമേതുമറിഞ്ഞില്ലെന്ന് കാണാതെ , കേൾക്കാതെ കവിതത്തുമ്പികൾ പൊട്ടിപ്പിടഞ്ഞുണർന്ന് പ്രണയാഗ്നിക്കു ചുറ്റും വലംവച്ചതും അതേ നോട്ടത്തിലെന്നോ!
- Get link
- X
- Other Apps
ഉയരങ്ങളിൽ **************** ചിറകുകളുടെ നിബിഡത ഓജസ്സും ബലവുമാണ് ഉയരങ്ങൾ പറന്നുപിടിക്കപ്പെടണമെങ്കിൽ കനമുള്ളതെല്ലാം ഉരിഞ്ഞെറിഞ്ഞു വേണം പറക്കാൻ ഒരിളം നൂൽക്കനത്തിൽമാത്രം മണ്ണൂമായി ബന്ധം പുലർത്തുന്ന കടലാസുപട്ടം പോലെയാകണം മെയ്യും മനസ്സും അതെ നേർത്തുവരുന്ന ഗുരുത്വം പറക്കുന്ന ജന്മങ്ങൾക്ക് ആകാശങ്ങൾ വിസ്തരിക്കുന്നുണ്ട് ഇനി നൂൽ പൊട്ടിയാലും ചിറകിലേതാനും തൂവൽക്കൊഴിച്ചിലുണ്ടായാലും ഉയർന്നുപരന്ന വിതാനങ്ങളിൽ അവരങ്ങനെ അലയുക തന്നെ…
- Get link
- X
- Other Apps
പരുന്ത് ******** ഏതോ ഒരു കാളരാത്രിയി ൽ പെട്ടെന്നുണ ർ ന്ന നിലാവിന്റെ കനത്ത പ്രഹരമേറ്റിട്ടാകണം അവന്റെ സ്വപ്നത്തി ൽ ആകാശം വളരാ ൻ തുടങ്ങിയത് പിന്നയങ്ങോട്ട് അവ ൻ സ്വപ്നത്തൈക ൾ സ്വരുക്കൂട്ടി അങ്ങോളമിങ്ങോളം നടീലും തുടങ്ങി കൊടും മാരി വന്നു കുത്തിക്കീറി വെള്ളപ്പുതപ്പു വീശിവന്ന മഞ്ഞിനെ ഒറ്റക്കൈയ്യാ ൽ കോതിമാറ്റിയതിലേക്ക് വേന ൽ വന്നു കൊമ്പുക ൾ കോ ർ ത്തു എങ്കിലും അവന്റെ സ്വപ്നങ്ങ ൾ വള ർ ന്നേ വന്നു കൈക്കമ്പുകളുടെ കരുത്തി ൽ അവനൂട്ടിയ വാശിയുടെ പശിമയി ൽ മണ്ണും വിണ്ണും വള ർ ന്നു പറക്കാനുള്ള വിസ്താരങ്ങളിലേക്ക് പെരുകിക്കുറുകിയ വഴികളി ൽ ഇടക്കെങ്ങോ മടുപ്പു ശ്വസിച്ചത് അവ ൻ പോലുമറിയാതെ മടക്കം നിഷേധിക്കപ്പെട്ട പി ൻ വഴികളിലേക്ക് നെടുവീ ർ പ്പുക ൾ കുതിക്കുന്നു...
- Get link
- X
- Other Apps
ഉട ലില്ലാതെ ഒരുയിർപ്പ് ********************************* ഒരാ ൾ നടുപ്പാതയി ൽ ജീവിതവീഥിയുടെ ഒത്തനെറുകയിലെന്നു തോന്നിക്കുമാറ് ചൂഴ്ന്നെടുക്കപ്പെട്ട ഒരാർദ്രനോട്ടം എന്തോ തിരയുകയാണ്... ഇമയനക്കത്തപ്പോലും ശാസിച്ചുനിർത്തി ദൂരങ്ങളിലാണ്ടു പോയി വികാരരേണുക്ക ൾ പായിച്ചുകൊണ്ട്... ശബ്ദായമാനമാണ് ചുറ്റിലും വിവിധദിക്കുകളി ൽ നിന്നും എന്തെന്നോ ഏതെന്നോ തിരിയാത്ത ഓരോന്നും അയാ ൾ ക്കരിലെത്തി തടസ്സപ്പെടുന്നു ഒന്നിനു പിറകെ ഒന്നായി വട്ടമിട്ടു ചുരുങ്ങിച്ചുളുങ്ങി ഒന്നിനുമേ ൽ മറ്റൊന്ന്, മ ർ ദ്ദം,വിമ്മിട്ടം... എല്ലാം സാന്ദ്രമാകുന്നുണ്ട് അതേ നോട്ടത്തിലേക്ക് പകച്ച കറുപ്പിലേക്ക് തട്ടിയുടഞ്ഞ പ്രണയത്തിന്റെ ചി ൽ ച്ചിപ്പിയ്ക്കകം മുത്തിലെയുടലൊഴിഞ്ഞ ഉയിരു മാത്രം പൊടിഞ്ഞു പരക്കുകയാണ് ഭയം കൊള്ളുന്ന മൗനത്തെ വിസ്തരിക്കുകയാണ്...
- Get link
- X
- Other Apps
മറഞ്ഞുപോകുന്നത് ******************************** തിര മുറിച്ചൊഴുകിയ പ്രണയത്തെ വിഴുങ്ങിയ സ്രാവ് നീലിച്ചുമലച്ചത് വിജനമായയേതോ തീരത്തു കണ്ടെടുത്ത വാര്‍ത്തയി ൽ കടലോടിയ കുറെ കണ്ണുക ൾ വാര്‍ത്തക്കു മേ ൽ പോസ്റ്റ് മോര്‍ട്ടം നടത്തിയവ ർ വാക്കുക ൾ മുറിച്ച് ചില്ലുക ൾ തറച്ച് പറന്നുനിരന്ന ഇണയുടലുകളില്‍ മേഞ്ഞുതിന്ന നീതിന്യായസാദ്ധ്യതക ൾ ഒളിച്ചുമൊലിച്ചും വീണ്ടും തിരകള്‍ വിഴുങ്ങിയത് സാക്ഷ്യം നില്‍ക്കാ ൻ രക്തക്കൊടി പാറിച്ച സായം സന്ധ്യയും ഇരുട്ടിലേക്കിതാ മടങ്ങുന്നു...
- Get link
- X
- Other Apps
പാൽമധുരത്തിൽപ്പുകഞ്ഞത് അന്നത്തെ രാവിന് പാൽച്ചുവ രുചിച്ച എന്നോട് അതല്ല , പ്രണയം മധുരിച്ചതാകാമെന്ന് മുറ്റത്ത് പാദസരം കിലുക്കി ചാറ്റൽമഴ കുണുങ്ങിച്ചിരിച്ചു. കുമ്പിളിൽ കുളിരു കോരി കുഞ്ഞിക്കാറ്റ് ജനൽപ്പാളികളിലൂടെ എത്തിനോക്കി കിന്നരിച്ചു പാൽമധുരം കട്ടെടുത്തോടുമോയെന്നു ഭയന്ന് കണ്ണൂരുട്ടി വിരട്ടിയിട്ടും കള്ളൻകാറ്റ് തൊട്ടുരുമ്മി നിന്നു. ആരുമറിയാതെ വാതിൽക്കവച്ചുവന്ന പുകയാകാം കാറ്റിനേയും കുളിരിനേയും ഞൊടിയിടകൊണ്ട് പുറത്തേക്ക് ചാടിച്ചത്! പുകച്ചുരുളുകൾക്കൊപ്പം മഴച്ചിരികളേയും കാറ്റിൻകുളിരിനേയും ഞാൻ പ്രണയിച്ചത് അവരെന്തേ ഗൗനിച്ചില്ല ?
- Get link
- X
- Other Apps
കവിത നി ൽ ക്കുന്നു പ്രതിക്കൂട്ടി ൽ ************************************ മുനകൂ ർ ത്ത വാക്കുകളിലൊന്ന് ഏതോ ഹൃദയത്തെ കുത്തിനോവിച്ചെന്ന് അഗ്നിത്തിരി കൊണ്ട ഒന്ന് പൊട്ടിത്തെറിച്ചതി ൽ ചിലമനസ്സുക ൾ കബന്ധങ്ങളായി ചിതറിയെന്ന് തിരയിളക്കത്തി ൽ പാഞ്ഞുവന്ന ഒരുകൂട്ടം പലമാനസ്വപ്നങ്ങളെ ഒഴുക്കിമുക്കിയെന്ന് ശ്വാസം മുടക്കിയെന്ന് കൊടുങ്കാറ്റായി ഭാവം മാറി വാക്കി ൻ ചുഴലി തെരുവകളിലൊരു ജനാവലിയ്ക്കകം വിപ്ലവച്ചുഴി നി ർ മ്മിച്ചെന്ന് ഒറ്റവാക്കി ൽ നിന്നട ർ ന്ന ഭീമനൊരു വിടവി ൽ ഭൂഘണ്ഡങ്ങളെ വേ ർ തിരിച്ചെന്ന് കവിതയാണു പ്രതി ആക്രമിക്കപ്പെട്ടേക്കാമെന്നൊരു വ്യാധിയുടെ ചുറ്റളവി ൽ പുറപ്പെട്ടുപോയ വാക്കുക ൾ മാഞ്ഞേപോയിരിക്കുന്നു.
- Get link
- X
- Other Apps
ചിലത് ******* എത്രത്തോളം അകന്നുവോ അത്രയ്ക്കും അടുക്കുന്നു ചിലതൊക്കെയോർമകളിൽ എത്രത്തോളം സ്വാർത്ഥതയോടുകലഹിച്ചുവോ അത്രയും നിസ്വാർത്ഥതയിൽ അടക്കം ചെയ്തു മോഹങ്ങളിൽ ചിലതൊക്കെ എത്ര മാത്രം അന്യത്വം ഭാവിച്ചുവോ അത്രയും മെയ്യോടു മെയ്യനന്യമായിി ഹൃദയത്തിൽ ചിലതൊക്കെ അടുപ്പങ്ങളിലെ ദൂരത്തെ കണ്ടെത്തും പോലെ ദൂരങ്ങളിൽ നിന്നും നെഞ്ചിലോട്ടടുക്കുന്നു ചിലതൊക്കെ…..
- Get link
- X
- Other Apps
മരണമെന്നെ പുൽകും നേരം ****************************************** മിഴിനീരടർത്തി ഓർമ്മിപ്പിക്കരുതെന്നെ ബാക്കി വച്ചിട്ടുണ്ട് കടമകളെന്ന് എഴുതിത്തീർന്നിട്ടില്ല കടപ്പത്രങ്ങളെന്ന് അലമുറകളിൽ തളക്കരുതെന്നെ ഞാനില്ലാത്ത വ്യർത്ഥത ചൂണ്ടി എന്നിൽ നിന്നുമുള്ള സങ്കടപ്പെടുത്തലുകളുടെ ആക്കം തുറന്ന് പരിഭവിക്കരുത് ഞാൻ ബാക്കിയിട്ട ശൂന്യതകളുണ്ടെന്ന് ആരോപിക്കരുത് പ്രകൃതിതത്വങ്ങൾ ഇടപെടുമെന്ന ഉറപ്പോടെയുള്ള എന്റെ വഴിമാറ്റമറിയാതെ പാഴായ്പ്പോയ ജീർണ്ണതയിൽ പിടയ്ക്കാൻ വിട്ട് വാ തോരാത്ത ഇല്ലാ മേന്മകളിലടക്കരുതെന്നെ ഗണിച്ചും ഗുണിച്ചും കിഴിച്ചും ഹരിച്ചും ഘോഷിച്ചും ശ്ലാഘിച്ചും ദുഷിച്ചും മുഷിഞ്ഞു കൊറിച്ചും രമിച്ചാഹ്ളാദിച്ചും ആ ചിത്രസംചാലനമൊരുങ്ങുമ്പോൾ പ്രാണമിഴി തുറന്ന് വീണ ഇളം വെട്ടത്തിലൂർജ്ജം കേറ്റിയേറ്റിയ ജീവിതത്തിന്റെ ഉച്ചസ്ഥലിയിൽ നിന്നും താളമേള വർണ്ണക്കാഴ്ച്ചകളിലൂടൊഴുകണം ഒരിക്കലും കണ്ടിട്ടില്ലാത്ത ആരു പറഞ്ഞും കേട്ടിട്ടില്ലാത്ത അനുഭവരഹസ്യങ്ങൾ തുറക്കപ്പെടാത്ത പൂർണ്ണധന്യതയുടെ അനന്തതയിലേക്ക് ഒരു കുഞ്ഞു ഞൊടിയിടയിലേക്ക് എനിക്കിറങ്ങണം.. ഉറങ്ങണം. ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന ഒരു സ്നേഹച്ചിരി മാത്രം പൊതിഞ്ഞു തരണം എ...