മറഞ്ഞുപോകുന്നത്
********************************

തിര മുറിച്ചൊഴുകിയ
പ്രണയത്തെ വിഴുങ്ങിയ
സ്രാവ്
നീലിച്ചുമലച്ചത്
വിജനമായയേതോ തീരത്തു കണ്ടെടുത്ത
വാര്‍ത്തയിൽ
കടലോടിയ കുറെ കണ്ണുകൾ
വാര്‍ത്തക്കു മേൽ പോസ്റ്റ് മോര്‍ട്ടം നടത്തിയവർ
വാക്കുകൾ മുറിച്ച്
ചില്ലുകൾ തറച്ച്
പറന്നുനിരന്ന ഇണയുടലുകളില്‍
മേഞ്ഞുതിന്ന
നീതിന്യായസാദ്ധ്യതകൾ
ഒളിച്ചുമൊലിച്ചും
വീണ്ടും തിരകള്‍ വിഴുങ്ങിയത്

സാക്ഷ്യം നില്‍ക്കാൻ
രക്തക്കൊടി പാറിച്ച  
സായം സന്ധ്യയും
ഇരുട്ടിലേക്കിതാ മടങ്ങുന്നു...


Comments

Popular posts from this blog