BIODATA ഞാ ൻ ഗീത മുന്നൂര്‍ക്കോട് . ജനനം 1959 നവംബ ർ ഒന്നിന് മുംബെയി ൽ. സ്ക്കൂൾ വിദ്യാഭ്യാസം ഭാഗികമായി മുംബെയിലും കേരളത്തിലുമായി നടന്നു. ഒറ്റപ്പാലം എ ൻ എസ് എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. 1980 ജൂലൈയിൽ കേന്ദ്രീയവിദ്യാലയത്തിൽ (നാസിക്ക്) ഗണിതശാസ്ത്ര അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഓജ്ജർ(നാസിക്ക്), പള്ളിപ്പുറം(തിരുവനതപുരം), ഒറ്റപ്പാലം, ഹേമാംബിക നഗർ(പാലക്കാട്) എന്നിവിടങ്ങളിലെ കെ വി കളിൽ 36 വർഷങ്ങളുടെ സേവനത്തിനു ശേഷം 2016 സെപ്തംബർ 30 നു ഒറ്റപ്പാലം കെ വി യിൽ നിന്ന് അധ്യാപനജീവിതത്തോട് വിട വാങ്ങി. ഭര്‍ത്താവ് : എം രവീന്ദ്ര ൻ (ഇന്ത്യ ൻ എയ ർ ഫോര്‍സി ൽ നിന്നും വിരമിച്ചു.) മക്കള്‍: 1) കമാണ്ടര്‍ ആശിഷ് (ഇന്ത്യ ൻ നേവി) 2) ആദര്‍ശ് ( ഐ ഐ ടി ചെന്നൈയിൽ ഗവേഷണം ചെയ്യുന്നു) മലയാളത്തി ൽ ഞാ ൻ എഴുതിത്തുടങ്ങിയത് 1975 ലാണെന്നാണ് ഓ ർമ്മ . ആദ്യം പ്രസിദ്ധീകരിച്ചു വന്ന രചന ’കടയ്ക്ക ൽ ’ എന്ന മിനിക്കഥയാണ്, മാതൃഭൂമി ബാലപംക്തിയി ൽ .. ആ ലക്കം ആഴ്ചപ്പതിപ്പിനോടൊപ്പം ഒരു കാ ർഡും കിട്ടി, കുട്ടേട്ടന്റെ (കുഞ്ഞുണ്ണിമാഷ്): ഗീതേ, കുട്ടിയ്ക്കിപ്പൊഴേ നായരെ ക...
Comments
Post a Comment