മാ നിഷാദ

കാഴ്ചകളിലേയ്ക്ക്
ചെമപ്പിന്റെ രംഗോളിക്കളം
അവിടമാണ്
ഇരുട്ട്
തിരശ്ശീല വീഴ്ത്തുന്നത്

ചടുലം
സിരകളിലെ മതമദം
തിളച്ചുവീണത്
കത്തിമുനയിലേക്ക്

കാലം വിരിച്ചുനിവർത്തിയ
ചുവരിലേക്ക്
അതിജീവനത്തിന്റെ
പോസ്റ്ററുകൾക്കുമേൽ
എഴുതുന്നു
’പക... പോര്.... പകപ്പ്...’
ചോരപ്പൂക്കൾ വാടാൻ മടിക്കുന്നു...

പിടയ്ക്കുന്നുണ്ട് കാറ്റുകൾ
ദല്ലാളുകൾ
പുത്തനനക്കങ്ങളെ
തേടുകതന്നെയാണ്...

തെരുവുകളിൽ
ആൾക്കൂട്ടത്തിൽ
പ്രച്ഛന്നമാകുന്ന ജ്വരം
അടുത്തയിരയുടെ
ഹൃദയത്തിലേക്ക്
പ്രാണായാമം കൊള്ളുന്നത്...

വിലങ്ങു വീഴുന്നു
കണ്ണുകളിൽ
നമ്മളൊന്നും കാണുന്നില്ല.


******

Comments

Popular posts from this blog