മൺപീഡനം
****************


കറുപ്പൊഴിഞ്ഞ ആകാശത്തിന്റെ
സുതാര്യതയിൽ
ഭൂമിയുടെ നഗ്നതകണ്ട്
സൂര്യൻ
എടുത്തുചാടുന്നു

ചുട്ടുതുടുത്ത വിരലുകളാൽ
അവളെ തഴുകുന്നു

അവളിൽ
നോവ് കത്തുമ്പോൾ
പ്രണയവായ്പ്പിന്റെ
മൂർദ്ധന്യത്തിൽ
സൂര്യൻ
പൊട്ടിച്ചിരിക്കുന്നു!



Comments

Popular posts from this blog