പ്രക്ഷോഭം


വിശപ്പിന്റെ പാട്ടുകൾ
പാതയോരങ്ങളിൽ
താളമിടുമ്പോൾ

ഒരുപിടി മണ്ണിന്നായി
മുദ്രാവാക്യങ്ങൾ മുഴക്കുന്ന
നെഞ്ചുകളുണരുമ്പോൾ

നിത്യപ്പൊറുതിക്ക്
പ്രജകൾ നീതിയിരക്കുമ്പോൾ

ഇല്ലായ്മയിൽ നിന്നും
മൂലധനം ചോർത്തുന്ന അട്ടകൾ
പിഴുതെറിയപ്പെടുമ്പോൾ

ചോദ്യചിഹ്നങ്ങൾ
സാധാരണമുഖങ്ങളിൽ
വക്രിക്കുമ്പോൾ

കല്ലെറിയുന്നു ജനക്കൂട്ടം –
എല്ലാം ഭീകരതയുടെ തുടക്കമെന്ന്

വാഴുന്നവരുടെ ജാള്യത 

Comments

Popular posts from this blog