കല്പ്രതിമ
-      

ആർഷഭാരതസംസ്കാരത്തിന്റെ
ചിതാഭസ്മം
കല്ലിലേൽക്കപ്പെട്ടിരിക്കുന്നു!

ഗ്രാമീണഭാരതത്തിന്റെ
കർഷകക്കരുത്ത്
നാനാത്വത്തിന്റ ഐക്യത്തുടിപ്പ്
സത്യത്തിന്റെ, ഒരുമയുടെ വാഴ്ത്ത്,
സനാതനതത്വങ്ങളുടെ മിഴിവ്
എല്ലാമെല്ലാം കൊല്ലപ്പെട്ട്
കബന്ധങ്ങൾ ചിതറിത്തെറിച്ച
പൈതൃകത്തെയല്ലോ
ശിലാസമാധിയിലടക്കം ചെയ്ത്
കറുത്ത കോടികൾ പുതപ്പിച്ച്
ലോകത്തിന്റെ ഉച്ചിയിലേക്ക്
കാറ്റുകളാട്ടി കുറ്റിതറച്ചത്!

അഹന്തയുടെ വാൾത്തലപ്പുകളാൽ
മുറിഞ്ഞു കിടക്കുന്നു
മണ്ണ്...

ഉരുക്കുമനുഷ്യനെ കല്ലാക്കിയ
ശിലാമനസ്സുകളിലേക്ക്
ഒന്നു കാറിത്തുപ്പാൻ പോലും
കെല്പില്ലാത്ത
വെറും കഴുത തന്നെ
പൊതുജനം






Comments

Popular posts from this blog