Posts

ഭയം വെട്ടിത്തിളങ്ങി നടവഴികളിലേക്ക് നടയിറങ്ങുന്ന വെയിൽ‌പ്പകലുകളിൽ‌പ്പോലും അരികു ചേർന്ന് നിൽക്കും രാത്രിക്കരിമ്പടത്തിന്നകം ദുർവേഴ്ച്ചയിലെ മുശടനനക്കങ്ങൾ നുള്ളി നുള്ളി നിദ്രയടർത്തിയതിൽ കൊഴിഞ്ഞു പോയ വികാരപ്പിഴവുകളായി പകൽഭയങ്ങൾ പത്തി പൊക്കുന്നത് … മിഴിഞ്ഞ തുറു കണ്ണിലേക്ക് മഞ്ഞവെളിച്ചമൊഴിച്ച് ചുട്ട് പകച്ചു പോകുന്ന നിമിഷങ്ങളെയും കവർന്നോടുന്ന നിഴലുകൾ … അപ്പോൾ ഇടിച്ച്  കയറും മാറിലേക്കൊരു വിറയൽ.. നീന്തൽ പ്രായമുറക്കാത്ത മത്സ്യ ശലാകയോ പറക്കമുറ്റാത്ത കുഞ്ഞിളം ചിറകുകളോ എന്തായിരിക്കാം മനമോ മാനമോ ഇനിയടുത്ത കവർച്ചമുതൽ എന്നൊരാന്തൽ പൊടിയുന്നുണ്ട്, പേടിയടരുകൾ …
ആഹൂതി ********* നിഷേധത്തിന്റെ ചങ്ങലകൾ ചങ്കിലിട്ട കൊളുത്ത് ഇടനെഞ്ചോളം ആഴ്ന്നിരിക്കണം പരിധികൾ കാത്ത് കാവലിരുന്ന ഭയങ്ങൾ സംഘം കൂടി മൌനത്തിലേക്ക് മുഷ്ടി ചുരുട്ടി ആവേശം കൊണ്ടിരിക്കണം ക്ഷോഭമൊരു മലയോളം ഉയർന്നിട്ടുണ്ടാകണം ഉയിരിന് ആലില വിറയൽ പകർന്നിരിക്കണം കൊമ്പനും കൂമനും കുയിലും കാക്കയും ഒരേ തരംഗദൈർഘ്യത്തിൽ തലച്ചോറിൽ കമ്പിച്ചി രിക്കണം ഒരു ചാൺ കയറണിഞ്ഞല്ലേ അവളുടെ ഈ എടുത്തു ചാട്ടം !
ഹൃദയം *********** പൊടിഞ്ഞു പോകാൻ ഇരുമ്പിൻ തുരുമ്പല്ല പൊഴിഞ്ഞ് പോകാൻ വാട്ടയിലയല്ല പുകഞ്ഞു മറയാൻ തീത്തിളയില്ലൊട്ടും കുതിർന്നുടയാൻ നഞ്ഞു മഴയും കൊണ്ടില്ല. പൊട്ടിച്ചിതറാൻ ചിൽക്കൌതുകമേയില്ല ഞെരുങ്ങി മരിക്കാൻ തള്ളലിൽ കുരുങ്ങിയില്ല ഹൃദയമിപ്പോഴും സ്വമേധയാ തുടിക്കുന്നുണ്ട്
പെൺകാറ്റ് ************** തീരമെത്തും മുമ്പ് കുഞ്ഞിക്കാറ്റിനെ തടഞ്ഞു നിർത്തി മുട്ടിയുരുമ്മി ഒരു ഭീമൻ പാറ ശൃംഗരിച്ചതിനാൽ പനിമുറ്റിത്തളർന്ന കിളിന്തൊഴുക്കുകളെ കുറ്റിച്ചെടികൾ നുള്ളി നോവിച്ചതിനാൽ അലഞ്ഞു തിരിഞ്ഞെത്തിയ പെണ്ണുകാറ്റിന് പനി പകർന്ന് ഉറക്കത്തിലായി പുഴ
മുതലെടുപ്പ് ‘ കലകലാ ’ ന്നുണക്കി ‘ കടകടാ ’ ന്നാട്ടി ചതച്ചൂറ്റിയാലല്ലേ നിന്റെയാ കൊഴുത്ത സ്നേഹം എനിക്ക് മൊത്തമായി കിട്ടൂ
കലുഷിതം                                                                                                കലിച്ച് പോയെന്റെ തലക്കകമെന്തേ നേർത്തു നിലക്കുന്നു നിദ്ര മരിക്കുന്നു രാപക്ഷിതൻ മൌനം ജോലിപ്പകർച്ചകൾ തിരുത്തി നിവരുന്ന അടിവരകളിൽ ചുവക്കും നാളുകൾ കൈകളന്യോന്യം കലഹിച്ചൊടുക്കുന്ന കർമ്മപ്പൊറുതികൾ മർമ്മക്കെടുതികൾ മടുപ്പിന്റെ മുഴുക്കാപ്പുകോപ്പുകൾക്കൊപ്പം മനം കെട്ടിപ്പൂട്ടി ചുളുങ്ങും വേളകൾ ചോദ്യച്ചൂടുകൾ കത്തിച്ചുരുക്കുന്ന വെയിൽ വിളർച്ചയിൽ തീപ്പകലുകൾ ചുരുങ്ങി വരുന്നതെൻ സ്വപ്നവേളകൾ ചിരി മാഞ്ഞുള്ള മുഖശ്രീ മങ്ങുമ്പോ-                                                             ...
ഇനിയും     ********                      ഉദയസൂര്യാ , നിന്നുയിരിന്നുണർവ്വിൽ ചുടുതീക്കനലുകളടയിരിക്കുന്നുവോ … ? വെയിൽച്ചൂളയല്ലോയനത്തിയെരിച്ചിട്ട് തിളയ്ക്കും പകലായനുഗമിക്കുന്നല്ലോ ! ! ഇനിയും ജീവന്റെ തണൽ വഴികളിൽ വെയിൽത്തീപ്പുഴ കവിഞ്ഞൊഴുകുന്നോ ! ! ഇനിയും മനസ്സിന്റെ കുളിർത്തലപ്പുകൾ തപമേറ്റ് നീറി കരിഞ്ഞുണങ്ങുന്നോ ! ഇനിയും   ജീവിതപ്പുരപ്പുറത്തേയ്ക്കോ                                                        കദനച്ചാറ്റൽ വീണ്ടും കനത്തു പെയ്യുന്നു ;                                            ഇനിയുമലിഖിത തിരക്കഥകളെത്ര            ...